സുശീൽകുമാറിന് ക്രിമിനൽ സംഘങ്ങളുമായി ബന്ധം
ന്യൂഡൽഹി ∙ ജൂനിയർ ഗുസ്തിതാരത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഒളിംപ്യൻ സുശീൽകുമാറിന് ഡൽഹിയിലെ ഗുണ്ടാ സംഘങ്ങളുമായി ബന്ധമുണ്ടായിരുന്നതായി പൊലീസിനു വിവരം ലഭിച്ചു. ജയിലിൽ കഴിയുന്ന ചില ഗുണ്ടാത്തലവന്മാരെ ചോദ്യം ചെയ്തപ്പോഴാണു സൂചനകൾ ലഭിച്ചത്. | Sushil Kumar | Manorama News

ന്യൂഡൽഹി ∙ ജൂനിയർ ഗുസ്തിതാരത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഒളിംപ്യൻ സുശീൽകുമാറിന് ഡൽഹിയിലെ ഗുണ്ടാ സംഘങ്ങളുമായി ബന്ധമുണ്ടായിരുന്നതായി പൊലീസിനു വിവരം ലഭിച്ചു. ജയിലിൽ കഴിയുന്ന ചില ഗുണ്ടാത്തലവന്മാരെ ചോദ്യം ചെയ്തപ്പോഴാണു സൂചനകൾ ലഭിച്ചത്.
ജൂനിയർ ഗുസ്തിതാരം സാഗർ ധൻകട് കൊല്ലപ്പെട്ട കേസിൽ ക്രിമിനൽ സംഘാംഗങ്ങളായ 4 പേരെ കൂടി പൊലീസ് പിടികൂടി. സുശീലിനൊപ്പം ഉണ്ടായിരുന്നവരാണിവർ.
ഡൽഹി–എൻസിആർ മേഖലയിൽ റിയൽ എസ്റ്റേറ്റ് ബിസിനസുള്ള ധനികരിൽ നിന്നു ഗുണ്ടാപ്പണം ആവശ്യപ്പെടുന്ന സംഭവങ്ങളിൽ സുശീൽ ഇടനിലക്കാരനായി കമ്മീഷൻ വാങ്ങിയിരുന്നുവെന്ന് പിടിയിലായ ചിലർ മൊഴി നൽകിയിട്ടുണ്ട്. അതേസമയം, ക്രിമിനൽ ബന്ധങ്ങൾ സുശീലിനെ കുടുക്കാനായി കെട്ടിച്ചമച്ചതാണെന്നാണ് അദ്ദേഹത്തിന്റെ അടുപ്പക്കാർ പറയുന്നത്. സാഗറിനെ മർദിച്ചത് കൊല്ലാനുദ്ദേശിച്ചല്ലെന്നാണു വാദം.
English Summary: Sushil Kumar have connections with criminal groups says police