ന്യൂഡൽഹി ∙ ലോകനേതാക്കളുടെയും ബിസിനസ് പ്രമുഖരുടെയും രഹസ്യസമ്പത്ത് വിവരങ്ങളടങ്ങിയ പാൻഡോറ രേഖകളിൽ ഉൾപ്പെട്ട ഇന്ത്യക്കാരെക്കുറിച്ച് കേന്ദ്രം നിയോഗിച്ച മൾട്ടി ഏജൻസി ഗ്രൂപ്പ് (എംഎജി) അന്വേഷണം ആരംഭിച്ചു. എംഎജിയുടെ ആദ്യ യോഗം കഴിഞ്ഞ ദിവസം ചേർന്നു. | Pandora Papers | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ലോകനേതാക്കളുടെയും ബിസിനസ് പ്രമുഖരുടെയും രഹസ്യസമ്പത്ത് വിവരങ്ങളടങ്ങിയ പാൻഡോറ രേഖകളിൽ ഉൾപ്പെട്ട ഇന്ത്യക്കാരെക്കുറിച്ച് കേന്ദ്രം നിയോഗിച്ച മൾട്ടി ഏജൻസി ഗ്രൂപ്പ് (എംഎജി) അന്വേഷണം ആരംഭിച്ചു. എംഎജിയുടെ ആദ്യ യോഗം കഴിഞ്ഞ ദിവസം ചേർന്നു. വിദേശരാജ്യങ്ങളിൽ നിന്ന് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ തേടാൻ യോഗത്തിൽ തീരുമാനമായതായാണ് സൂചന.

ഇതിനായി രാജ്യാന്തര തലത്തിലുള്ള ഓട്ടമാറ്റിക് എക്സ്ചേഞ്ച് ഓഫ് ഇൻഫർമേഷൻ (എഇഒഐ) സംവിധാനം ഉപയോഗിക്കും. പലർക്കും നിക്ഷേപമുള്ള ബ്രിട്ടിഷ് വിർജിൻ ദ്വീപുകൾ അടക്കം 96 രാജ്യങ്ങളുമായി ഇന്ത്യയ്ക്ക് എഇഒഐ ധാരണയുണ്ട്.

ADVERTISEMENT

കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് ചെയർമാൻ ജെ.ബി.മൊഹാപത്രയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുന്നത്. എ‍ൻഫോഴ്സ്മെന്റ് ‍ഡയറക്ടറേറ്റ്, റിസർവ് ബാങ്ക്, ധനകാര്യ ഇന്റലിജൻസ് യൂണിറ്റ് എന്നിവയിലെ പ്രതിനിധികളും ഭാഗമാണ്. 

ക്രിക്കറ്റ് താരം സച്ചിൻ തെൻഡുൽക്കർ, വ്യവസായ പ്രമുഖൻ അനിൽ അംബാനി എന്നിവർ അടക്കം ഇന്ത്യയിൽ നിന്നുള്ള 380 പേർ പാൻഡോറ രേഖകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. രേഖകളിൽ ഉൾപ്പെട്ട 336 രാഷ്ട്രീയ നേതാക്കളിൽ 6 പേർ ഇന്ത്യയിൽ നിന്നാണ്.

ADVERTISEMENT

ഇന്റർനാഷനൽ കൺസോർഷ്യം ഫോർ ഇൻവെസ്റ്റിഗേറ്റീവ് ജേണലിസ്റ്റ്സ് കൂട്ടായ്മയുടെ നേതൃത്വത്തിൽ 600 മാധ്യമപ്രവർത്തകരടങ്ങിയ സംഘമാണ് ഒരു വർഷം നീണ്ട അന്വേഷണം നടത്തിയത്. കേന്ദ്രം നടത്തിയ സമാനമായ അന്വേഷണത്തിൽ ഇന്ത്യയിൽ നിന്നുള്ള വ്യക്തികളുടെയും കമ്പനികളുടെയും രഹസ്യനിക്ഷേപമായി കണ്ടെത്തിയത് 20,078 കോടി രൂപയായിരുന്നു.

Content Highlight: Pandora papers