ന്യൂഡൽഹി ∙ നാഗാലാൻഡിൽ നിലവിലുള്ള പ്രത്യേക സൈനികാധികാര നിയമം (അഫ്സ്പ) പിൻവലിക്കുന്ന കാര്യം കേന്ദ്രസർക്കാർ ആലോചിക്കുന്നു. ഇതിനുള്ള സാധ്യത പരിശോധിക്കാൻ ഉന്നത സമിതിയെ കേന്ദ്രം നിയോഗിച്ചു. നാഗാലാൻഡിലെ മോൺ ജില്ലയിൽ പാരാ സ്പെഷൽ ഫോഴ്സസ് കമാൻഡോകളുടെ .... AFSPA, India, Nagaland

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ നാഗാലാൻഡിൽ നിലവിലുള്ള പ്രത്യേക സൈനികാധികാര നിയമം (അഫ്സ്പ) പിൻവലിക്കുന്ന കാര്യം കേന്ദ്രസർക്കാർ ആലോചിക്കുന്നു. ഇതിനുള്ള സാധ്യത പരിശോധിക്കാൻ ഉന്നത സമിതിയെ കേന്ദ്രം നിയോഗിച്ചു. നാഗാലാൻഡിലെ മോൺ ജില്ലയിൽ പാരാ സ്പെഷൽ ഫോഴ്സസ് കമാൻഡോകളുടെ വെടിവയ്പിൽ 14 ഗ്രാമീണർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം തണുപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. പതിറ്റാണ്ടുകളായി സംസ്ഥാനം ‘അഫ്സ്പ’യുടെ കീഴിലാണ്. സംഭവത്തെ തുടർന്ന് നിയമം പിൻവലിക്കണം എന്ന് ആവശ്യപ്പെട്ട് നാഗാലാൻഡിലെ മിക്ക ജില്ലകളിലും പ്രതിഷേധ സമരങ്ങൾ നടക്കുകയാണ്.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് ഈ തീരുമാനം ഉണ്ടായത്. നാഗാലാൻഡ്, അസം മുഖ്യമന്ത്രിമാരും യോഗത്തിൽ പങ്കെടുത്തു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ അഡിഷനൽ സെക്രട്ടറി പിയൂഷ് ഗോയൽ തലവനായ സമിതിയിൽ നാഗാലാൻഡ് ചീഫ് സെക്രട്ടറി, ഡിജിപി, അസം റൈഫിൾസ് ഐജി, സിആർപിഎഫിന്റെ പ്രതിനിധി എന്നിവർ അംഗങ്ങളായിരിക്കും. ഗ്രാമീണർ കൊല്ലപ്പെട്ട സംഭവത്തിൽ സേനാംഗങ്ങൾക്കെതിരെ നടപടി സ്വീകരിക്കും. അന്വേഷണം കഴിയും വരെ ഇവരെ സസ്പെൻഡ് ചെയ്യും. കൊല്ലപ്പെട്ട 14 പേരുടെ കുടുംബാംഗങ്ങളിൽ ഒരാൾക്ക് സർക്കാർ ജോലി നൽകും.

ADVERTISEMENT

English Summary: Panel To Decide On Withdrawing Controversial Law AFSPA From Nagaland