ഉപരാഷ്ട്രപതിപദമേറ്റ് ജഗ്ദീപ് ധൻകർ; ബഹിഷ്കരിച്ച് തൃണമൂൽ
ന്യൂഡൽഹി ∙ രാജ്യത്തിന്റെ 14–ാം ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധൻകർ സ്ഥാനമേറ്റു. രാഷ്ട്രപതിഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു. സ്ഥാനമൊഴിഞ്ഞ ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്സഭാ സ്പീക്കർ ഓം ബിർല Jagdeep Dhankar, Vice President, India's 14th Vice President

ന്യൂഡൽഹി ∙ രാജ്യത്തിന്റെ 14–ാം ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധൻകർ സ്ഥാനമേറ്റു. രാഷ്ട്രപതിഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു. സ്ഥാനമൊഴിഞ്ഞ ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്സഭാ സ്പീക്കർ ഓം ബിർല, കേന്ദ്രമന്ത്രിമാർ, എംപിമാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
തൃണമൂൽ കോൺഗ്രസ് ചടങ്ങ് ബഹിഷ്കരിച്ചു. പ്രതിപക്ഷ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽനിന്ന് തൃണമൂൽ വിട്ടുനിന്നിരുന്നു. ബംഗാൾ ഗവർണറായിരിക്കെ മുഖ്യമന്ത്രി മമത ബാനർജിയുമായി നിരന്തരം കൊമ്പുകോർത്തിരുന്നയാളാണു ധൻകർ.
രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണു ധൻകർ സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയത്. ഈ മാസം ആറിനു നടന്ന തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ സ്ഥാനാർഥിയായ മാർഗരറ്റ് അൽവയെയാണ് അദ്ദേഹം തോൽപിച്ചത്.
English Summary: Jagdeep Dhankhar takes oath as India’s 14th Vice-President