പ്രവാചക നിന്ദ: തെലങ്കാന എംഎൽഎയെ ബിജെപി സസ്പെൻഡ് ചെയ്തു
ന്യൂഡൽഹി ∙ പ്രവാചകനെതിരെ പരാമർശം നടത്തിയതിന് തെലങ്കാനയിൽ അറസ്റ്റിലായ എംഎൽഎ ഠാക്കൂർ രാജാസിങ്ങിനെ ബിജെപി സസ്പെൻഡ് ചെയ്തു. പുറത്താക്കാതിരിക്കാൻ കാരണം കാണിക്കണമെന്നാവശ്യപ്പെട്ട് നോട്ടിസും നൽകി. ഹൈദരാബാദ് നഗരത്തിലെ ഗോഷാമഹൽ എംഎൽഎയാണ് രാജാസിങ്. - Telangana MLA Raja Singh Suspended | BJP | Prophet Remarks Row | Manorama News

ന്യൂഡൽഹി ∙ പ്രവാചകനെതിരെ പരാമർശം നടത്തിയതിന് തെലങ്കാനയിൽ അറസ്റ്റിലായ എംഎൽഎ ഠാക്കൂർ രാജാസിങ്ങിനെ ബിജെപി സസ്പെൻഡ് ചെയ്തു. പുറത്താക്കാതിരിക്കാൻ കാരണം കാണിക്കണമെന്നാവശ്യപ്പെട്ട് നോട്ടിസും നൽകി. ഹൈദരാബാദ് നഗരത്തിലെ ഗോഷാമഹൽ എംഎൽഎയാണ് രാജാസിങ്.
വിവാദ പരാമർശങ്ങളടങ്ങിയ വിഡിയോ കഴിഞ്ഞ ദിവസമാണ് രാജാസിങ് പുറത്തു വിട്ടത്. തുടർന്ന് ഹൈദരാബാദിൽ വലിയ പ്രതിഷേധ പ്രകടനങ്ങൾ നടന്നു. കഴിഞ്ഞ വെള്ളിയാഴ്ച ഹൈദരാബാദിൽ മുനവർ ഫാറൂഖിയുടെ കോമഡി ഷോ തടസ്സപ്പെടുത്താൻ രാജാസിങ് ശ്രമിച്ചിരുന്നു. ഹിന്ദു ദൈവങ്ങളെ പരിഹസിച്ചുവെന്നാരോപിച്ചായിരുന്നു ഇത്. കോമഡി ഷോയ്ക്കു മുൻപ് കരുതൽ തടങ്കലിലാക്കിയതിൽ പ്രതിഷേധിച്ചാണ് വിവാദ പരാമർശങ്ങളടങ്ങിയ വിഡിയോ ഇയാൾ പുറത്തു വിട്ടത്.
English Summary: Telangana MLA Raja Singh suspended by BJP over comments on Prophet