പ്രിയങ്കയുടെ ‘തണ്ണിമത്തൻ ബാഗ്’ സുഹൃത്തിന്റെ സമ്മാനം; ‘ബംഗ്ലദേശ് ബാഗ്’ രൂപപ്പെട്ടത് ഇങ്ങനെ
പലസ്തീന് ഐക്യദാർഢ്യം പ്രകടിപ്പിച്ചു പാർലമെന്റിൽ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി കൊണ്ടുവന്ന തണ്ണിമത്തൻ ബാഗ് സുഹൃത്തിന്റെ സ്നേഹസമ്മാനം. പ്രിയങ്കയുടെ ഓഫിസാണ് ഇക്കാര്യം മനോരമ ഓൺലൈനോട് വെളിപ്പെടുത്തിയത്. ഈ ബാഗ് രാഷ്ട്രീയ കേന്ദ്രങ്ങളിലും സമൂഹമാധ്യമങ്ങളിലും ചർച്ചയായിരുന്നു. തുടർന്നു പ്രിയങ്ക രണ്ടാംദിവസം ബംഗ്ലദേശിന് ഐക്യദാർഢ്യം അറിയിച്ച് പുതിയ ബാഗുമായെത്തി. ബംഗ്ലദേശ് ബാഗിന്റെ ആശയത്തിനു പിന്നിൽ പ്രിയങ്കയാണ്.

പ്രിയങ്കയുടെ നിർദേശപ്രകാരം കൈമാറിയ ഡിസൈൻ പ്രിന്റ് എടുക്കുകയായിരുന്നുവെന്ന് ഓഫിസ് അറിയിച്ചു. പ്രിയങ്കയുടെ പലസ്തീൻ, ബംഗ്ലദേശ് ഐക്യദാർഢ്യ ബാഗുകൾക്കു പിന്നിലെ ബുദ്ധികേന്ദ്രം ആരാണ് എന്ന ചോദ്യത്തിനു മുതിർന്ന എംപിമാർക്കു പോലും ഉത്തരമില്ലായിരുന്നു. ചോദ്യം കേട്ട പലരും അയ്യോ അതേപ്പറ്റി അറിയില്ലെന്നാണു പറഞ്ഞത്. ‘‘അത് ഞങ്ങൾക്ക് അറിയില്ല, പ്രിയങ്കാജി ബാഗുമായി എത്തിയപ്പോഴാണു വേറിട്ട പ്രതിഷേധം അറിയുന്നത്’’ – എന്നായിരുന്നു പല എംപിമാരുടെയും ഉത്തരം.
ഡൽഹിയിൽ കോൺഗ്രസിന്റെ മാധ്യമ വിഭാഗത്തിലെ ഉദ്യോഗസ്ഥർക്കും ബാഗ് സംബന്ധിച്ച് ധാരണയില്ലായിരുന്നു. ആദ്യ ദിവസം പാർലമെന്റിൽ പലസ്തീൻ ബാഗുമായി പ്രിയങ്ക എത്തിയതിനു പിന്നാലെ രണ്ടാം ദിവസം പാർട്ടി നിർദേശ പ്രകാരം എംപിമാർ ഒന്നാകെ ബംഗ്ലദേശ് ബാഗ് ധരിക്കുകയായിരുന്നുവെന്ന് ഡീൻ കുര്യാക്കോസ് എംപി പറഞ്ഞു. പ്രിയങ്കയുടെ ആശയമാണ് ബാഗിനു പിന്നിലെന്നും ഇതെല്ലാം നോക്കാനായി ടീം ഉണ്ടെന്നുമായിരുന്നു ഹൈബി ഈഡന്റെ മറുപടി. കലാകാരനായ മകൻ റെയ്ഹാൻ വാദ്ര പ്രിയങ്കയെ സഹായിച്ചെന്നും വിവരമുണ്ട്. എന്നാൽ മകന്റെ ഇടപെടൽ ഉണ്ടോയെന്ന് അറിയില്ലെന്നും പ്രിയങ്കയുടെ മാത്രം ആശയമാണ് ഇതെന്നും ഓഫിസ് അറിയിച്ചു.
പലസ്തീൻ എന്നെഴുതിയ തണ്ണിമത്തൻ ചിത്രമുള്ള ബാഗുമായാണു പ്രിയങ്ക ആദ്യമെത്തിയത്. പ്രിയങ്കയുടെ ഈ നീക്കത്തിനെതിരെ ബിജെപി രൂക്ഷവിമർശനവുമായി രംഗത്തെത്തി. ഇഷ്ടമുള്ളത് ധരിക്കുമെന്നു പറഞ്ഞ പ്രിയങ്ക, താൻ എന്താണു ധരിക്കുക എന്നതു താനല്ലാതെ വേറെ ആരാണ് തീരുമാനിക്കുക എന്നും ചോദിച്ചു. എന്തു ധരിക്കരുതെന്നും ധരിക്കണമെന്നും പറയുന്നതു പുരുഷാധിപത്യമാണെന്നും പറഞ്ഞു. ബംഗ്ലദേശിൽ അതിക്രമം നേരിടുന്ന ന്യൂനപക്ഷ ജനവിഭാഗത്തിനു ഐക്യദാർഢ്യം പ്രഖ്യാപിച്ചായിരുന്നു പ്രിയങ്കയുടെ രണ്ടാം ദിവസത്തെ വരവ്. ‘ബംഗ്ലദേശിലെ ഹിന്ദുക്കൾക്കും ക്രിസ്‌ത്യാനികൾക്കുമൊപ്പം’ എന്നെഴുതിയ ബാഗാണു പ്രിയങ്കയുടെ കയ്യിലുണ്ടായിരുന്നത്.