ഡി.വൈ.ചന്ദ്രചൂഡ് സുപ്രീം കോടതി ചീഫ് ജസ്റ്റിസാകും; ശുപാർശ ചെയ്ത് ചീഫ് ജസ്റ്റിസ് യു.യു.ലളിത്
ന്യൂഡൽഹി∙ സുപ്രീം കോടതിയുടെ 50–ാമത് ചീഫ് ജസ്റ്റിസായി ഡി.വൈ.ചന്ദ്രചൂഡിനെ നിലവിലെ ചീഫ് ജസ്റ്റിസ് യു.യു.ലളിത് ശുപാർശ ചെയ്തു. ഇതു സർക്കാർ അംഗീകരിക്കുന്നതോടെ അദ്ദേഹം നവംബർ 9നു ചുമതലയേൽക്കും. നവംബർ എട്ടിനാണ് ചീഫ് ജസ്റ്റിസ് യു.യു.ലളിത് വിരമിക്കുന്നത്. ചീഫ് ജസ്റ്റിസ് പദവിയിൽ ചന്ദ്രചൂഡിന് 2 വർഷം ലഭിക്കും.

ന്യൂഡൽഹി∙ സുപ്രീം കോടതിയുടെ 50–ാമത് ചീഫ് ജസ്റ്റിസായി ഡി.വൈ.ചന്ദ്രചൂഡിനെ നിലവിലെ ചീഫ് ജസ്റ്റിസ് യു.യു.ലളിത് ശുപാർശ ചെയ്തു. ഇതു സർക്കാർ അംഗീകരിക്കുന്നതോടെ അദ്ദേഹം നവംബർ 9നു ചുമതലയേൽക്കും. നവംബർ എട്ടിനാണ് ചീഫ് ജസ്റ്റിസ് യു.യു.ലളിത് വിരമിക്കുന്നത്. ചീഫ് ജസ്റ്റിസ് പദവിയിൽ ചന്ദ്രചൂഡിന് 2 വർഷം ലഭിക്കും. 2024 നവംബർ 10നാണു വിരമിക്കുക.
നടപടിക്രമങ്ങളുടെ ഭാഗമായി കേന്ദ്രസർക്കാരിനു നൽകിയ ശുപാർശക്കത്തിന്റെ പകർപ്പ് ചീഫ് ജസ്റ്റിസ് യു.യു ലളിത് ജസ്റ്റിസ് ചന്ദ്രചൂഡിനു കൈമാറി. ഏറ്റവും കൂടുതൽ കാലം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയിരുന്നു വൈ.വി.ചന്ദ്രചൂഡിന്റെ മകനാണ് ചന്ദ്രചൂഡ്. 1978 ഫെബ്രുവരി 22 മുതൽ 1985 ജൂലൈ 11 വരെ വൈ.വി.ചന്ദ്രചൂഡ് ചീഫ് ജസ്റ്റിസായിരുന്നു.
അലഹാബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരിക്കെ, 2016 മേയ് 13നാണ് ഡി.വൈ.ചന്ദ്രചൂഡ് സുപ്രീം കോടതി ജഡ്ജിയായത്. നിലവിൽ യു.യു.ലളിത് കഴിഞ്ഞാൽ ഏറ്റവും മുതിർന്ന ജഡ്ജിയാണ്. അയോധ്യ കേസ്, സ്വകാര്യതയ്ക്കുള്ള അവകാശം, ആധാറിന്റെ സാധുത, ശബരിമല സ്ത്രീപ്രവേശം അടക്കമുള്ള കേസുകൾ കൈകാര്യം ചെയ്ത ബെഞ്ചിന്റെ ഭാഗമായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഡ്. 2000 മാർച്ച് 29 മുതൽ ബോംബെ ഹൈക്കോടതിയിൽ ജഡ്ജിയായിരുന്നു. അതിനു മുൻപ് അഡീഷനൽ സോളിസിറ്റർ ജനറലായിരുന്നു.
English Summary: Chief Justice of India UU Lalit nominates Justice DY Chandrachud as his successor