ന്യൂഡൽഹി ∙ ഷി ചിൻപിങ്ങിനെ ചൈനയുടെ സർവാധിപതിയായി പ്രഖ്യാപിച്ചുകൊണ്ടുള്ള പാർട്ടി കോൺഗ്രസ് പുരോഗമിക്കവെ 60 കൊല്ലം മുൻപുള്ള ഇതേ ദിവസങ്ങൾ നടുക്കത്തോടെയാണ് ഇന്ത്യ ഓർക്കുന്നത്. നേഫ എന്നറിയപ്പെട്ടിരുന്ന അരുണാചലിലെ നാംകാചൂ നദിക്കരയിലും ഈയിടെയും പ്രശ്നമായ ലഡാക്കിലെ ഗൽവാൻ താഴ്‌വരയിലും

ന്യൂഡൽഹി ∙ ഷി ചിൻപിങ്ങിനെ ചൈനയുടെ സർവാധിപതിയായി പ്രഖ്യാപിച്ചുകൊണ്ടുള്ള പാർട്ടി കോൺഗ്രസ് പുരോഗമിക്കവെ 60 കൊല്ലം മുൻപുള്ള ഇതേ ദിവസങ്ങൾ നടുക്കത്തോടെയാണ് ഇന്ത്യ ഓർക്കുന്നത്. നേഫ എന്നറിയപ്പെട്ടിരുന്ന അരുണാചലിലെ നാംകാചൂ നദിക്കരയിലും ഈയിടെയും പ്രശ്നമായ ലഡാക്കിലെ ഗൽവാൻ താഴ്‌വരയിലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ഷി ചിൻപിങ്ങിനെ ചൈനയുടെ സർവാധിപതിയായി പ്രഖ്യാപിച്ചുകൊണ്ടുള്ള പാർട്ടി കോൺഗ്രസ് പുരോഗമിക്കവെ 60 കൊല്ലം മുൻപുള്ള ഇതേ ദിവസങ്ങൾ നടുക്കത്തോടെയാണ് ഇന്ത്യ ഓർക്കുന്നത്. നേഫ എന്നറിയപ്പെട്ടിരുന്ന അരുണാചലിലെ നാംകാചൂ നദിക്കരയിലും ഈയിടെയും പ്രശ്നമായ ലഡാക്കിലെ ഗൽവാൻ താഴ്‌വരയിലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ഷി ചിൻപിങ്ങിനെ ചൈനയുടെ സർവാധിപതിയായി പ്രഖ്യാപിച്ചുകൊണ്ടുള്ള പാർട്ടി കോൺഗ്രസ് പുരോഗമിക്കവെ 60 കൊല്ലം മുൻപുള്ള ഇതേ ദിവസങ്ങൾ നടുക്കത്തോടെയാണ് ഇന്ത്യ ഓർക്കുന്നത്. നേഫ എന്നറിയപ്പെട്ടിരുന്ന അരുണാചലിലെ നാംകാചൂ നദിക്കരയിലും ഈയിടെയും പ്രശ്നമായ ലഡാക്കിലെ ഗൽവാൻ താഴ്‌വരയിലും 1962 ഒക്ടോബർ 20ന് ആണ് ചൈനയുടെ ചെമ്പട ഇന്ത്യൻ സൈന്യത്തെ കൂട്ടക്കൊല ചെയ്തത്. ഒരു മാസത്തെ പടയോട്ടത്തിനുശേഷം അധീനതയിൽ വയ്ക്കാനാകാത്ത പ്രദേശങ്ങൾ ഉപേക്ഷിച്ച് സ്വമേധയാ വെടിനിർത്തൽ പ്രഖ്യാപിച്ച് ചൈന പിൻവാങ്ങുകയായിരുന്നു. 

തുടർന്നുള്ള 6 പതിറ്റാണ്ടിൽ ഇന്ത്യയും ചൈനയും ലോകവും പലതവണ മാറി. കിഴക്കും പടിഞ്ഞാറും ഉള്ള പരസ്പരം മത്സരിക്കുന്ന കമ്യൂണിസ്റ്റ്‍ ലോകവും മുതലാളിത്ത ലോകവും തെക്ക് ഇടയിൽപെട്ടുഴലുന്ന ദരിദ്രലോകവും എന്ന ആഗോള സംവിധാനം 1972ലെ അമേരിക്കൻ പ്രസിഡന്റ് റിച്ചഡ് നിക്സന്റെ ചൈനാ സന്ദർശനത്തോടെ മാറി. അതിനു മുൻപുതന്നെ കമ്യൂണിസ്റ്റ് ലോകത്ത് സോവിയറ്റ് യൂണിയനും ചൈനയും തമ്മിൽ അകന്നുകഴിഞ്ഞിരുന്നു. 

ADVERTISEMENT

അതോടെ ഇന്ത്യ സോവിയറ്റ് യൂണിയനോട് അടുത്തു. 1971ലെ ബംഗ്ലദേശ് യുദ്ധത്തിൽ സോവിയറ്റ് യൂണിയൻ ഇന്ത്യയ്ക്കു ശാക്തിക സഹകരണം നൽകിയതോടെ ശീതയുദ്ധത്തിന്റെ നടപ്പുചട്ടങ്ങൾ മാറിയിരുന്നു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം 3 എതിരാളികളാൽ ചുറ്റപ്പെട്ട അവസ്ഥയായി – വടക്ക് ചൈന, പടിഞ്ഞാറ് പാക്കിസ്ഥാൻ, തെക്ക് സമുദ്രത്തിൽ യുഎസ് നാവികശക്തി. സഹായത്തിനായി അകലെയുള്ള സോവിയറ്റ് യൂണിയൻ മാത്രം.

1980കളിൽ ഡെങ് സിയാവോ പിങ്ങിന്റെ കാലത്ത് ലോകത്തും ദക്ഷിണേഷ്യയിലും ശാക്തികചലനങ്ങളുണ്ടായി. മാവോയുടെ പഴഞ്ചൻ കാർഷികാടിസ്ഥാന സമ്പദ്‍വ്യവസ്ഥയിൽനിന്നു മാറി ചൈനയെ വ്യവസായ രാഷ്ട്രമാക്കാനുള്ള ഡെങ്ങിന്റെ നയങ്ങൾക്കും ഇതാവശ്യമായിരുന്നു. അയൽരാജ്യങ്ങളുമായുള്ള പ്രശ്നങ്ങൾ മരവിപ്പിച്ചുകൊണ്ട് ചൈന ശാസ്ത്രീയവും സാമൂഹികവും വ്യാവസായികവുമായ ആധുനികവൽക്കരണത്തിൽ ശ്രദ്ധിച്ചുതുടങ്ങി. ഇന്ത്യയാവട്ടെ, അതിർത്തി സുരക്ഷിതമാക്കി നിലനിർത്തിക്കൊണ്ട് ചൈനയുമായും സോവിയറ്റ് യൂണിയനോടുള്ള സൗഹൃദം നിലനിർത്തിക്കൊണ്ട് അമേരിക്കയുമായും അടുത്തുതുടങ്ങി. 

ADVERTISEMENT

1990–91ൽ സോവിയറ്റ് യൂണിയന്റെ പതനത്തിൽ ശീതയുദ്ധ സംവിധാനം തകർന്നപ്പോൾ ഒന്നും സംഭവിക്കാത്തപോലെ ആധുനികവൽക്കരണവുമായി ചൈന മാത്രം മുന്നോട്ടുപോയി. അമേരിക്കയുടെ നേതൃത്വത്തിലുള്ള കുവൈത്ത് മോചനയുദ്ധത്തോടെ സൈനിക–സാങ്കേതിക ശക്തിയിൽ പടിഞ്ഞാറൻ ലോകത്തിനുള്ള മേൽക്കൈ ചൈനയ്ക്കു ബോധ്യമായി. ഏക ശാക്തികസുഹൃത്തിനെ നഷ്ടപ്പെട്ട ഇന്ത്യയാകട്ടെ അതിർത്തിപ്രശ്നം 2 കരാറുകളിലൂടെ മരവിപ്പിച്ച് സാമ്പത്തിക വികസനത്തിൽ ശ്രദ്ധിച്ചു. ഒപ്പം പാക്ക് നുഴഞ്ഞുകയറ്റം മൂലം കലാപകലുഷിതമായ കശ്മീരിലേക്കു കൂടുതൽ സൈന്യത്തെ അയയ്ക്കാനും തീരുമാനിച്ചു.  

ഡെങ്ങിന്റെ കാലത്തെ വ്യാവസായിക വളർച്ചയിൽ ഉണ്ടായ സാമൂഹിക അസന്തുലിതാവസ്ഥ പരിഹരിച്ചുകൊണ്ടായിരുന്നു ജിയാങ് സെമിന്റെ ഉയർച്ച. അമേരിക്കയോടു കിടപിടിക്കുന്ന സൈനികശക്തിയിലേക്ക് ഉയരാനുള്ള നീക്കമാരംഭിച്ചു. ഒപ്പം 1970–80 കാലത്തെ യുഎസ്–സോവിയറ്റ് ബന്ധങ്ങളെ അനുസ്മരിപ്പിക്കുന്ന യുഎസ്– ചൈന കൈകോർക്കലും കൊമ്പുകോർക്കലും നടന്നു. 

ADVERTISEMENT

ഇക്കാലത്ത് സാമ്പത്തികരംഗത്തും ശാക്തികരംഗത്തും ശ്രദ്ധചെലുത്തിയ ഇന്ത്യ, 1998ൽ ആണവശക്തിയായി അവതരിച്ചു. 2002ൽ ലോകോത്തര നിലവാരത്തിൽ ഒളിംപിക്സ് നടത്തി ചൈന വികസിത ആഗോളശക്തിയായും. തമ്മിൽ മത്സരമാകുമെന്നു വ്യക്തമായതോടെ 2003ൽ ഇരുവരും രാഷ്ടീയതലത്തിൽ പ്രത്യേക പ്രതിനിധി ചർച്ചകളാരംഭിച്ചു. 

ഷി ചിൻപിങ്ങിന്റെ വരവോടെ കാര്യങ്ങൾ മാറിത്തുടങ്ങി. ഡെങ്ങിന്റെ ഉദാരവൽക്കരണത്തിലും വികേന്ദ്രീകരണത്തിലും സംഭവിച്ച പാളിച്ചകൾ മാറ്റി ശക്തമായ കേന്ദ്രീകരണം പുനരാരംഭിച്ചു. സാമ്പത്തികരംഗത്തും സാമൂഹികരംഗത്തും പാർട്ടിയുടെയും ഭരണകൂടത്തിന്റെയും നിയന്ത്രണം ശക്തമാക്കി. സാങ്കേതികവിദ്യയിലും സൈനികശക്തിയിലും വ്യാവസായികശക്തിയിലും ഊന്നൽ നൽകിയ ഷി അമേരിക്കയ്ക്കൊപ്പമല്ല, അമേരിക്കയെ രണ്ടാം സ്ഥാനത്തേക്കു പിന്തള്ളാൻ കഴിവുള്ള ശക്തിയാക്കി ചൈനയെ ഉയർത്താനാരംഭിച്ചു.

ബെൽറ്റ്–റോഡ് പദ്ധതിയിലൂടെ യൂറോപ്പിലും ആഫ്രിക്കയിലും പസിഫിക്കിലും ചൈനയെ വാണിജ്യ–സാമ്പത്തിക ശക്തിയായി വളർത്താൻ ശ്രമം തുടങ്ങി. ഒപ്പം ഏഷ്യയിൽ ശാക്തികസ്വാധീനം വളർത്തുകയും ചെയ്തു. പതിറ്റാണ്ടുകളായി തണുത്തുകിടന്ന തയ്‌വാൻ പ്രശ്നവും തെക്കൻ ചൈനാക്കടൽ പ്രശ്നവും ഇന്ത്യയുമായുള്ള ഹിമാലയൻ അതിർത്തി വിഷയവും ഇതോടെ വീണ്ടും ചൂടായിത്തുടങ്ങി. 

ഗൽവാൻ താഴ്‌വരയിലും നാംകാചൂ നദിക്കരയിലും 60 കൊല്ലം മുൻപ് രണ്ടു തുല്യശക്തികളുടെ പോരാളികളാണ് ഏറ്റുമുട്ടിയത്. ഇന്ന് അമേരിക്കയെ വെല്ലുന്ന ആഗോളശക്തിയായിക്കൊണ്ടിരിക്കുകയാണ് ചൈന. ആ ചൈനയുടെ പരമാധികാരിയായി, ഗൽവാനിലേക്ക് അടുത്തകാലത്ത് പടയയച്ച ഷി ചിൻപിങ് ആണ് മൂന്നാം തവണ കൂടുതൽ അധികാരങ്ങളോടെ ഉയർത്തപ്പെടുന്നത്.

Content Highlight: 60 years since India - China war