ഐഎസ്ആർഒയുടെ വൺവെബ് ഇന്ത്യ–1 ദൗത്യം ലക്ഷ്യമിട്ടത് ഉപഗ്രഹ ഇന്റർനെറ്റ് മേഖലയിലെ ബൃഹത് പദ്ധതിയായ വൺവെബിന്റെ ഉപഗ്രഹങ്ങൾ ബഹിരാകാശത്തെത്തിക്കാൻ. ഉപഗ്രഹങ്ങളുപയോഗിച്ചുള്ള ഇന്റർനെറ്റ് ഒരു പുതിയ കാര്യമല്ല. ടവറുകളോ ബ്രോഡ്ബാൻഡോ ഉപയോഗിക്കാതെ ഉപഗ്രഹങ്ങളിൽ നിന്നു നേരിട്ട് ഇന്റർനെറ്റ് ഉപയോഗിക്കുന്ന രീതിയാണിത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഐഎസ്ആർഒയുടെ വൺവെബ് ഇന്ത്യ–1 ദൗത്യം ലക്ഷ്യമിട്ടത് ഉപഗ്രഹ ഇന്റർനെറ്റ് മേഖലയിലെ ബൃഹത് പദ്ധതിയായ വൺവെബിന്റെ ഉപഗ്രഹങ്ങൾ ബഹിരാകാശത്തെത്തിക്കാൻ. 

ഉപഗ്രഹങ്ങളുപയോഗിച്ചുള്ള ഇന്റർനെറ്റ് ഒരു പുതിയ കാര്യമല്ല. ടവറുകളോ ബ്രോഡ്ബാൻഡോ ഉപയോഗിക്കാതെ ഉപഗ്രഹങ്ങളിൽ നിന്നു നേരിട്ട് ഇന്റർനെറ്റ് ഉപയോഗിക്കുന്ന രീതിയാണിത്. ഇന്ത്യയിൽ വ്യാപകമായി ലഭ്യമല്ലെങ്കിലും ലോകത്ത് ഒട്ടേറെ രാജ്യങ്ങളിൽ ഉപഗ്രഹ ഇന്റർനെറ്റുണ്ട്. 

ADVERTISEMENT

ഉപഗ്രഹങ്ങളെവിടെ: മുൻ കമ്പനികൾ ഉപയോഗിച്ചിരുന്നത് 35,000 കിലോമീറ്റർ ദൂരെയുള്ള ഭൂസ്ഥിര ഭ്രമണപഥത്തിലെ ഉപഗ്രഹങ്ങളെ. ഇതിനു വേഗം കുറവാണ്. സ്റ്റാർലിങ്കും വൺവെബും ഉൾപ്പെടെ പുതിയ തലമുറ കമ്പനികൾ ഉപയോഗിക്കുന്നത് 600 കിലോമീറ്റർ അകലെ താഴ്ന്ന ഭ്രമണപഥത്തിലെ ഉപഗ്രഹക്കൂട്ടത്തെ. ഇതിനു വേഗം കൂടുതൽ. 

ഗുണം: വയർലെസ് സംവിധാനത്തിൽ പ്രവർത്തിക്കുന്നതിനാൽ ബ്രോഡ്ബാൻഡിനും മറ്റും വേണ്ടത്ര കേബിളുകളോ മറ്റ് അടിസ്ഥാന സൗകര്യങ്ങളോ വേണ്ട. 

വികസനം കുറഞ്ഞ പ്രദേശങ്ങളിലും മരുഭൂമികളിലും കപ്പലുകളിലുമെല്ലാം ഇന്റർനെറ്റ്. 

പോരായ്മ: കുറഞ്ഞ വേഗവും താമസവും. ഇതു പരിഹരിക്കാനായാണ് ഉപഗ്രഹപഥങ്ങളുണ്ടാക്കാൻ പുതുതലമുറ കമ്പനികൾ ധാരാളം ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നത്

ADVERTISEMENT

കരുത്തൻ സ്റ്റാർലിങ്ക്

∙ സ്പേസ് എക്സ് കമ്പനിയുടെ സ്റ്റാർലിങ്ക് ഈ മേഖലയിലെ ഏറ്റവും വമ്പൻ 

∙ ഏകദേശം 2300 ഉപഗ്രഹങ്ങൾ സ്പേസ് എക്സ് വിക്ഷേപിച്ചിട്ടുണ്ട്. 

∙ ലോകത്താകമാനം 2.5 ലക്ഷം ആളുകൾ സ്റ്റാർലിങ്കിന്റെ ഉപയോക്താക്കളാണ്. 

ADVERTISEMENT

∙ 40 രാജ്യങ്ങളിൽ സ്റ്റാർലിങ്കിന് പ്രവർത്തനാനുമതി. 

∙ ഗ്ലോബൽസ്റ്റാർ, ഇമ്മർസ്റ്റാർ, ഇറിഡിയം, വയാസാറ്റ് തുടങ്ങി ആറിലധികം മറ്റ് കമ്പനികളും ഈ സേവനം നൽകുന്നു. 

ഇന്ത്യയ്ക്കൊരു വെബ്കുട

∙ ഇലോൺ മസ്കിന്റെ സ്റ്റാർലിങ്കിനു വെല്ലുവിളി ഉയർത്തുന്ന സ്ഥാപനമാണ് വൺവെബ്. 

∙ മൊത്തം 646 ഉപഗ്രഹങ്ങൾ ഇതിനായി വിക്ഷേപിക്കാൻ പദ്ധതി. 

∙ നിലവിൽ 70 ശതമാനത്തോളം പൂർത്തിയായി 

∙ ഫെബ്രുവരിയിൽ ഇന്ത്യയിൽ ഇന്റർനെറ്റ് സേവനം നൽകുമെന്നു കരുതപ്പെടുന്നു.

English Summary: ISRO One Web India 1 space mission