ന്യൂ‍ഡൽഹി ∙ ടാറ്റ സ്റ്റീൽ മുൻ മാനേജിങ് ഡയറക്ടറും ഇന്ത്യയിലെ ഉരുക്കുവ്യവസായത്തെ രാജ്യാന്തര വിജയത്തിലേക്ക് നയിച്ച വിദഗ്ധനുമായ ജാംഷെഡ് ജെ.ഇറാനി (86) അന്തരിച്ചു. ജാംഷെഡ്പുരിലെ ടാറ്റ ആശുപത്രിയിലായിരുന്നു അന്ത്യം. 43 വർഷം ടാറ്റ സ്റ്റീലിനെ നയിച്ച ‘സ്റ്റീൽമാൻ’ എന്നറിയപ്പെട്ട

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂ‍ഡൽഹി ∙ ടാറ്റ സ്റ്റീൽ മുൻ മാനേജിങ് ഡയറക്ടറും ഇന്ത്യയിലെ ഉരുക്കുവ്യവസായത്തെ രാജ്യാന്തര വിജയത്തിലേക്ക് നയിച്ച വിദഗ്ധനുമായ ജാംഷെഡ് ജെ.ഇറാനി (86) അന്തരിച്ചു. ജാംഷെഡ്പുരിലെ ടാറ്റ ആശുപത്രിയിലായിരുന്നു അന്ത്യം. 

43 വർഷം ടാറ്റ സ്റ്റീലിനെ നയിച്ച ‘സ്റ്റീൽമാൻ’ എന്നറിയപ്പെട്ട ജെ.ജെ.ഇറാനിയെ 2007ൽ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചിരുന്നു. 2011ലാണ് ടാറ്റ സ്റ്റീലിന്റെ ഡയറക്ടർ ബോർഡിൽനിന്നു വിരമിച്ചത്. ഭാര്യ: ഡെയ്സി ഇറാനി. മക്കൾ: സുബിൻ, നിലോഫർ, തനാസ്.

ADVERTISEMENT

രാജ്യത്തെ ഉദാരവൽക്കരണത്തിന് തുടക്കമിട്ട 90കളിൽ ടാറ്റ സ്റ്റീലിനെ ദിശാബോധത്തോടെ നയിച്ച മാർഗദർശിയായിരുന്നു ജെ.ജെ.ഇറാനിയെന്ന് കമ്പനി അനുസ്മരിച്ചു. ഉന്നത നിലവാരമുള്ള സ്റ്റീൽ ഉൽപന്നങ്ങൾ ഏറ്റവും കുറഞ്ഞ വിലയിൽ നൽകാൻ ടാറ്റ സ്റ്റീലിന് കഴിഞ്ഞത് ഈ കാലഘട്ടത്തിലാണ്. 

ഇരുമ്പുരുക്ക് വ്യവസായത്തിലെ മാറ്റങ്ങളെ കൃത്യമായി വിലയിരുത്തിയ ശാസ്ത്രമനസ്സിന്റെ ഉടമയുമായിരുന്നു ഇറാനി. ടാറ്റയുടെ സ്കോളർഷിപ് നേടി ബ്രിട്ടനിലെ ഷെഫീൽഡിൽ മെറ്റലർജിയിൽ മാസ്റ്റേഴ്സും പിഎച്ച്ഡിയും നേടിയ ശേഷം യുകെയിൽ ബ്രിട്ടിഷ് അയേൺ ആൻ‍ഡ് സ്റ്റീൽ റിസർച് അസോസിയേഷനിലാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 1968ൽ ടിസ്കോ എന്ന് അന്നറിയപ്പെട്ടിരുന്ന ടാറ്റ സ്റ്റീലിൽ അസി. ഡയറക്ടറായി  ജോലി തുടങ്ങി. 1992ൽ മാനേജിങ് ഡയറക്ടറായി. 1981 മുതൽ ടാറ്റ സ്റ്റീൽ ബോർഡ് അംഗമാണ്. 

ADVERTISEMENT

ടാറ്റ മോട്ടോഴ്സ്, ടാറ്റ ടെലിസർവീസസ് എന്നീ കമ്പനികളുടെ ഡയറക്ടർ പദവിയും വഹിച്ചിട്ടുണ്ട്. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സിഐഐ) മുൻ അധ്യക്ഷനാണ്.

English Summary: Tata Steel Ex Managing Director JJ Irani, Known As India's Steel Man, Dies