ന്യൂഡൽഹി ∙ നോട്ട് നിരോധനത്തിന്റെ നടപടിക്രമങ്ങൾ നിയമവിരുദ്ധമായിരുന്നു എന്നു വിയോജനവിധിയിൽ വ്യക്തമാക്കിയ ജസ്റ്റിസ് ബി.വി.നാഗരത്ന, മോദി സർക്കാരിന്റെ പ്രവർത്തനശൈലിയെക്കുറിച്ചുള്ള ചില പ്രസക്തമായ ചോദ്യങ്ങളാണ് പരോക്ഷമായി ഉന്നയിക്കുന്നത്.

ന്യൂഡൽഹി ∙ നോട്ട് നിരോധനത്തിന്റെ നടപടിക്രമങ്ങൾ നിയമവിരുദ്ധമായിരുന്നു എന്നു വിയോജനവിധിയിൽ വ്യക്തമാക്കിയ ജസ്റ്റിസ് ബി.വി.നാഗരത്ന, മോദി സർക്കാരിന്റെ പ്രവർത്തനശൈലിയെക്കുറിച്ചുള്ള ചില പ്രസക്തമായ ചോദ്യങ്ങളാണ് പരോക്ഷമായി ഉന്നയിക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ നോട്ട് നിരോധനത്തിന്റെ നടപടിക്രമങ്ങൾ നിയമവിരുദ്ധമായിരുന്നു എന്നു വിയോജനവിധിയിൽ വ്യക്തമാക്കിയ ജസ്റ്റിസ് ബി.വി.നാഗരത്ന, മോദി സർക്കാരിന്റെ പ്രവർത്തനശൈലിയെക്കുറിച്ചുള്ള ചില പ്രസക്തമായ ചോദ്യങ്ങളാണ് പരോക്ഷമായി ഉന്നയിക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ നോട്ട് നിരോധനത്തിന്റെ നടപടിക്രമങ്ങൾ നിയമവിരുദ്ധമായിരുന്നു എന്നു വിയോജനവിധിയിൽ വ്യക്തമാക്കിയ ജസ്റ്റിസ് ബി.വി. നാഗരത്ന, മോദി സർക്കാരിന്റെ പ്രവർത്തനശൈലിയെക്കുറിച്ചുള്ള ചില പ്രസക്തമായ ചോദ്യങ്ങളാണ് പരോക്ഷമായി ഉന്നയിക്കുന്നത്. നോട്ട് നിരോധനത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ ചോദ്യം ചെയ്യാതെയാണ് ജസ്റ്റിസ് നാഗരത്ന ഇതു ചെയ്യുന്നത് എന്നതും ശ്രദ്ധേയമാണ്.

2016 നവംബർ എട്ടിനുണ്ടായ നോട്ട് നിരോധന നടപടിയുടെ ശരിതെറ്റുകൾ പറയാൻ സുപ്രീം കോടതിക്ക് 6 വർഷം വേണ്ടിവന്നു എന്നതും പരിഗണിക്കണം. 2016 ഡിസംബർ 16നാണ് നിരോധനം ചോദ്യം ചെയ്തുള്ള ഹർജികൾ ഭരണഘടനാ ബെഞ്ചിനു വിട്ടത്. നോട്ട് നിരോധനം നിയമവിരുദ്ധമെന്നായിരുന്നു ഭൂരിപക്ഷ വിധിയെങ്കിൽതന്നെ, കഴിഞ്ഞ കാര്യത്തിന് എന്തു മാറ്റം സംഭവിക്കുമായിരുന്നു എന്ന ചോദ്യമുണ്ട്. എന്നാൽ, സംഭവിച്ചതു നിയമവിരുദ്ധമായ നടപടിയാണെന്നും ഭാവിയിൽ ഇങ്ങനെ സംഭവിക്കാതിരിക്കാനുള്ളതാണ് തന്റെ വിധിതീർപ്പെന്നുമാണ് ജസ്റ്റിസ് നാഗരത്നയുടെ നിലപാട്.

ADVERTISEMENT

സാമ്പത്തിക വിഷയങ്ങളിൽ അഭിപ്രായം പറയാൻ വൈദഗ്ധ്യമുള്ളവരല്ല തങ്ങളെന്ന് മറ്റു 4 ജഡ്ജിമാർ വ്യക്തമാക്കുമ്പോൾ, കോടതിതന്നെ നിശ്ചയിച്ചിട്ടുള്ള ലക്ഷ്മണ രേഖയ്ക്ക് ഉള്ളിൽനിന്നുകൊണ്ടുള്ള പരിശോധനയാണ് താൻ നടത്തുന്നതെന്നാണ് ജസ്റ്റിസ് നാഗരത്ന വിശദീകരിക്കുന്നത്.

തങ്ങളൊരു തീരുമാനമെടുത്തശേഷം അത് റിസർവ് ബാങ്കിന്റെ കേന്ദ്ര ബോർഡിന്റെ ശുപാർശയാക്കി മാറ്റിയ സർക്കാർ നടപടി എന്തുകൊണ്ട് നിയമവിരുദ്ധമാണെന്ന് ജസ്റ്റിസ് നാഗരത്ന നിയമവ്യവസ്ഥകളുടെ പിൻ‍ബലത്തോടെയാണ് ഇഴകീറി പരിശോധിച്ചു വിശദീകരിക്കുന്നത്. നോട്ട് നിരോധനത്തിനു ശുപാർശ നൽകാൻ റിസർവ് ബാങ്കിന് അധികാരമുണ്ട്. ആ ശുപാർശ അംഗീകരിക്കാനും നിരാകരിക്കാനും സർക്കാരിന് അധികാരമുണ്ട്. റിസർവ് ബാങ്കിനെ ആശ്രയിക്കാതെ നോട്ട് നിരോധനം തീരുമാനിക്കാനും സർക്കാരിന് അധികാരമുണ്ട്.

പരിമിതമായ തോതിലുള്ള നടപടിക്ക് ശുപാർശ നൽകാനാണ് ബാങ്കിന് അധികാരം. എല്ലാ നോട്ടുകളും നിരോധിക്കാനുള്ള വിശാലമായ അധികാരമാണ് സർക്കാരിനുള്ളത്. ബാങ്കിന്റെ ശുപാർശയാണു നടപ്പാക്കുന്നതെങ്കിൽ സർക്കാർ ഉത്തരവ് ഇറക്കിയാൽ മതി.

2016 ൽ നോട്ട് നിരോധിക്കാനുള്ള നടപടി തുടങ്ങിവച്ചത് സർക്കാരാണ്. ഇതു വ്യക്തമാക്കി ധനമന്ത്രാലയത്തിലെ സാമ്പത്തികകാര്യ സെക്രട്ടറി, റിസർവ് ബാങ്ക് ഗവർണർക്ക് 2016 നവംബർ 7ന് കത്തെഴുതി. പിറ്റേന്നു വൈകുന്നേരം ബാങ്കിന്റെ ബോർഡ് ചേർന്ന്, നോട്ട് നിരോധന ശുപാർശ നൽ‍കി. അന്നു വൈകുന്നേരം ഉത്തരവിറങ്ങി, നോട്ട് നിരോധനം പ്രഖ്യാപിക്കപ്പെട്ടു.

ADVERTISEMENT

നടപടി തുടങ്ങിവച്ചത് സർക്കാരാണ് എന്നതിനാൽതന്നെ വെറുമൊരു ഉത്തരവു മതിയാവില്ലായിരുന്നു. കാരണം, സർക്കാർ താൽപര്യപ്പെട്ടു നടപ്പാക്കുന്ന നോട്ട് നിരോധനത്തിന് വെറുമൊരു ഉത്തരവു പോര, നിയമത്തിന്റെ പിൻബലം വേണം. ഇത്തരം സുപ്രധാനമായ വിഷയത്തിൽ പാർ‍ലമെന്റിനെ മാറ്റിനിർത്താനാവില്ല, പാർലമെന്റാണ് ജനാധിപത്യത്തിന് ശരിയായ അർഥം നൽകുന്നത് – ഇങ്ങനെ ജസ്റ്റിസ് നാഗരത്ന പറയുമ്പോൾ അത് സർക്കാരിന്റെ പ്രവർത്തനശൈലിയെക്കുറിച്ചുള്ള വിമർശനവുമായി മാറുന്നു.

ആയിരത്തിന്റെയും അഞ്ഞൂറിന്റെയും പഴയ നോട്ടുകൾ നിരോധിക്കാനാണ് റിസർവ് ബാങ്ക് ശുപാർശ ചെയ്തതെന്നും പഴയതെന്നോ പുതിയതെന്നോ ഉള്ള വ്യത്യാസമില്ലാതെ എല്ലാ നോട്ടുകളും നിരോധിക്കുകയാണ് സർക്കാർ ചെയ്തതെന്നും ജസ്റ്റിസ് നാഗരത്ന വ്യക്തമാക്കുന്നു. നോട്ട് നിരോധനത്തിന് റിസർവ് ബാങ്കും സർക്കാരും പറഞ്ഞത് വ്യത്യസ്ത കാരണങ്ങളാണെന്നുള്ള കണ്ടെത്തലും ശ്രദ്ധേയമാണ്.

ജനദുരിതത്തിന്റെ ഉത്തരവാദിത്തം സർക്കാരിന്

തീരുമാനം നടപ്പാക്കുന്നതിൽ കാട്ടിയ തിടുക്കത്തെ വിമർശിക്കുന്നതിലൂടെ, നോട്ട് നിരോധനം മൂലം ജനത്തിനുണ്ടായ ദുരിതങ്ങളുടെ ഉത്തരവാദിത്തം സർക്കാരിനെന്ന വിലയിരുത്തലും വിയോജനവിധിയിൽ മുന്നോട്ടുവയ്ക്കുന്നുണ്ട്. 

ADVERTISEMENT

നോട്ട് നിരോധനത്തെക്കുറിച്ച് ആലോചിക്കാൻ റിസർവ് ബാങ്കിനു വേണ്ടത്ര സമയം നൽകിയില്ലെന്നും പ്രശ്നങ്ങളുണ്ടാവില്ലെന്ന സർക്കാരിന്റെ ഉറപ്പിലാണ് ബാങ്ക് ശുപാർശ നൽകിയതെന്നും ജസ്റ്റിസ് നാഗരത്ന ചൂണ്ടിക്കാട്ടുന്നുണ്ട്. സർക്കാരിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെ ചോദ്യം ചെയ്യുന്നില്ലെന്ന് ആവർത്തിച്ചുകൊണ്ടുതന്നെ, 98% നോട്ടുകളും ബാങ്കിൽ തിരികെയെത്തിയെന്ന വസ്തുതയും ജസ്റ്റിസ് നാഗരത്ന എടുത്തുപറയുന്നു. 

ഭൂരിപക്ഷ വിധി സർക്കാരിന്റെ വാദങ്ങളും നടപടികളും പൂർണമായി ശരിവയ്ക്കുന്നു. എന്നാൽ, നടപടിയിലെ പിഴവുകൾ എണ്ണിയെണ്ണി പറയുന്നതിലൂടെ ജസ്റ്റിസ് നാഗരത്നയുടെ വിധി ഭാവിയിലെ സർക്കാരുകൾ‍ക്കുള്ള മാർഗരേഖയാകുന്നു.

English Summary: Justice B.V. Nagarathna dissenting view in demonetisation case verdict

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT