ബുൾഡോസറാകരുത് ഭരണകൂടം
കോടതിയുടെ റോൾ സർക്കാർ ഏറ്റെടുക്കേണ്ടതില്ലെന്നു കഴിഞ്ഞദിവസം സുപ്രീം കോടതി പറഞ്ഞപ്പോൾ അതു രാജ്യമാകെ പ്രതിധ്വനിക്കുന്നു. കുറ്റാരോപിതരെ കുറ്റക്കാരെന്നു ‘വിധിയെഴുതി’ ബുൾഡോസർ ഉപയോഗിച്ചു വീട് ഇടിച്ചുനിരത്താൻ അനുവദിക്കില്ലെന്നു വ്യക്തമാക്കിയാണ് കോടതിയുടെ നിർണായക ഇടപെടൽ. കേസിൽപെട്ടതുകൊണ്ടോ കുറ്റം സ്ഥിരീകരിച്ചതുകൊണ്ടോ ആരുടെയും വീട് തകർക്കാനാകില്ലെന്നു പറഞ്ഞതിനൊപ്പം കയ്യേറ്റം ഒഴിപ്പിക്കലിനു രാജ്യമാകെ ബാധകമാകുന്ന മാർഗരേഖകൂടി സുപ്രീം കോടതി പുറപ്പെടുവിച്ചു.

ജനാധിപത്യത്തെയും പൗരാവകാശങ്ങളെയും നോക്കുകുത്തിയാക്കി, പല സംസ്ഥാനങ്ങളിലും ബുൾഡോസർ പുതിയ ഭരണായുധമായി മാറുമ്പോൾ കോടതിയുടെ കർശനമായ ഈ ഇടപെടൽ കാലത്തിന്റെ കയ്യടി അർഹിക്കുന്നു. ബുൾഡോസറല്ല ഈ മതനിരപേക്ഷ- ജനാധിപത്യ രാജ്യത്ത് നീതിയുടെ അടയാളമാകേണ്ടതെന്നു പരമോന്നത നീതിപീഠം ഇതിനുമുൻപും പറഞ്ഞിട്ടുണ്ട്. ഒരാൾ ചെയ്ത കുറ്റത്തിന് അയാളുടെ വീട് ഇടിച്ചുനിരത്തുന്നത് ആ കുടുംബത്തെ ശിക്ഷിക്കുന്നതിനു തുല്യമാകുമെന്നും തിരഞ്ഞുപിടിച്ചു വീടുകൾ പൊളിക്കുന്ന രീതി ആശങ്കാജനകമാണെന്നും ബുധനാഴ്ച ചൂണ്ടിക്കാട്ടുമ്പോൾ അതേ നീതിദിശയിൽ മുന്നോട്ടുപോവുകയായിരുന്നു കോടതി.
വീട് ഇടിച്ചുനിരത്തലിനു സർക്കാർ അനുമതി നൽകുന്നതു നിയമവിരുദ്ധമാണെന്നു കോടതി വിധിന്യായമെഴുതുമ്പോൾ ഓരോ ഹൃദയത്തിലും തളിർത്തുനിൽക്കുന്ന വീട് എന്ന പ്രിയസ്വപ്നത്തെ മാനിക്കുകകൂടിയാണ്. അതുകൊണ്ടാണ് കോടതി ഇങ്ങനെ പറഞ്ഞത്: ‘ശരാശരി പൗരർക്കു വർഷങ്ങളുടെ അധ്വാനത്തിന്റെയും സ്വപ്നങ്ങളുടെയും ആഗ്രഹങ്ങളുടെയും പരിസമാപ്തിയാണ് വീട്. അതു കേവലമൊരു വസ്തുവല്ല. അവിടെയുള്ള എല്ലാവരുടെയും സുരക്ഷിതത്വവും ഭാവിയുമെല്ലാം ചേർന്നതാണ്.’
ഒഴിച്ചുകൂടാൻ കഴിയാത്ത സാഹചര്യത്തിൽ മാത്രമാവണം കയ്യേറ്റമൊഴിപ്പിക്കലെന്നു കോടതി ഓർമിപ്പിക്കുന്നു. ‘ബുൾഡോസർ നീതി’ നടപ്പാക്കുമ്പോൾ നിയമമല്ല, കയ്യൂക്കാണ് ആധിപത്യം നേടുന്നത്. അത്തരം നിയമവിരുദ്ധ നടപടികൾക്കു ഭരണഘടനയിൽ സ്ഥാനമില്ല. ഉരുക്കുമുഷ്ടി പ്രയോഗം വിലക്കിയ കോടതി, നിയമം കയ്യിലെടുക്കുന്നവർ കുറ്റക്കാരാകുമെന്ന താക്കീതും സർക്കാരുകൾക്കു നൽകുന്നു.
ജനങ്ങളുടെ ആശങ്ക പരിഹരിക്കാനാണ് കോടതി സവിശേഷാധികാരം പ്രയോഗിച്ചു മാർഗനിർദേശമിറക്കിയത്. ഭരണകൂടത്തിനുവേണ്ടി ബുൾഡോസറുമായി ഇറങ്ങിത്തിരിക്കുന്ന ഉദ്യോഗസ്ഥർക്കുള്ള കൃത്യമായ മുന്നറിയിപ്പ് ആ മാർഗരേഖയിലുണ്ട്. മറുപടി നൽകാൻ 15 ദിവസം സാവകാശത്തോടെ മുൻകൂർ നോട്ടിസ് നൽകി മാത്രമേ ആരുടെ കെട്ടിടവും ഇടിച്ചുനിരത്താവൂ. കോടതി ഉത്തരവു ലംഘിച്ചാണ് ഇടിച്ചുനിരത്തലെങ്കിൽ ഉദ്യോഗസ്ഥർക്കു പിഴ ചുമത്തും. പൊളിച്ച കെട്ടിടം അവർ സ്വന്തം ചെലവിൽ പൂർവരൂപത്തിലാക്കിക്കൊടുക്കുകയും വേണം.
കയ്യേറ്റമൊഴിപ്പിക്കൽ നടപടി സംബന്ധിച്ച് ഉത്തർപ്രദേശിലേതടക്കമുള്ള വിഷയങ്ങൾ പരിഗണിച്ചാണ് സുപ്രധാന വിധി. അതുകൊണ്ടുതന്നെ, ക്രിമിനൽ കുറ്റം ചുമത്തി പിടികൂടുന്നവരുടെ കെട്ടിടങ്ങൾ ഇടിച്ചുനിരത്തുന്നതിലൂടെ ഏറെ വിമർശനം നേരിടുന്ന യുപി സർക്കാരിനടക്കം ഇതു കനത്ത തിരിച്ചടിയാവുന്നു. ‘ബുൾഡോസർ നീതി’ നടപ്പാക്കലിന്റെ പേരിൽ ഏറെ വിമർശനം കേട്ട യുപി സർക്കാർ, വിധിയെ സ്വാഗതം ചെയ്തപ്പോൾ അതിനു പ്രഹസനസ്വഭാവം വന്നുചേരുകയും ചെയ്തു.
നിയമനിർവഹണത്തിന്റെ മറവിൽ ചില പ്രത്യേക വിഭാഗങ്ങളെ ഉന്നംവയ്ക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്ന രാഷ്ട്രീയ അജൻഡ നടപ്പാക്കാനുള്ള ശ്രമം അധികാര ധാർഷ്ട്യത്തോടെയുള്ള ഇടിച്ചുനിരത്തലിൽ ചിലപ്പോഴെങ്കിലും കാണാറുണ്ട്. നിസ്സഹായരുടെ വീടുകൾക്കും ജീവനോപാധികൾക്കും മേൽ ബുൾഡോസർ കയറ്റാൻ എവിടെനിന്നാണ് ഇവർക്കു ധൈര്യം ലഭിക്കുന്നത്? ഭരണകൂടത്തിന്റെയും അതിന്റെ ആജ്ഞാനുവർത്തികളുടെയും ആ ധൈര്യം ചോർത്തിക്കളയാൻ ഇപ്പോഴുണ്ടായ കോടതിവിധി കാരണമാവുമെങ്കിൽ അതാവും ഇതിൽനിന്നുണ്ടാവുന്ന ഏറ്റവും മൂല്യവത്തായ ഫലശ്രുതി.