രൂപയുടെ വീഴ്ച, നികുതിക്കെണി, വിദേശ ഫണ്ടുകളുടെ വിൽപ്പന : എവിടെ വിപണിക്ക് രക്ഷ?
വിദേശ ഫണ്ടുകളുടെ തുടരുന്ന വിൽപ്പനക്കൊപ്പം ഡോളറിന്റെയും, ക്രിപ്റ്റോ കറൻസികളുടെയും മുന്നേറ്റവും, അമേരിക്കൻ-ചൈനീസ് വിപണികൾ അത്യാകർഷകമാകുന്നതും വീണ്ടും ഇന്ത്യൻ വിപണിയുടെ വീഴ്ചക്ക് കളമൊരുക്കി. മോശം റിസൾട്ടുകളും, മോശം ഉല്പാദന-വില്പനക്കണക്കുകളും ഒപ്പം അമേരിക്കൻ തെരെഞ്ഞെടുപ്പ് ഫലത്തെ ‘നേരിടാനായി’ ചൈനയുടേത്
വിദേശ ഫണ്ടുകളുടെ തുടരുന്ന വിൽപ്പനക്കൊപ്പം ഡോളറിന്റെയും, ക്രിപ്റ്റോ കറൻസികളുടെയും മുന്നേറ്റവും, അമേരിക്കൻ-ചൈനീസ് വിപണികൾ അത്യാകർഷകമാകുന്നതും വീണ്ടും ഇന്ത്യൻ വിപണിയുടെ വീഴ്ചക്ക് കളമൊരുക്കി. മോശം റിസൾട്ടുകളും, മോശം ഉല്പാദന-വില്പനക്കണക്കുകളും ഒപ്പം അമേരിക്കൻ തെരെഞ്ഞെടുപ്പ് ഫലത്തെ ‘നേരിടാനായി’ ചൈനയുടേത്
വിദേശ ഫണ്ടുകളുടെ തുടരുന്ന വിൽപ്പനക്കൊപ്പം ഡോളറിന്റെയും, ക്രിപ്റ്റോ കറൻസികളുടെയും മുന്നേറ്റവും, അമേരിക്കൻ-ചൈനീസ് വിപണികൾ അത്യാകർഷകമാകുന്നതും വീണ്ടും ഇന്ത്യൻ വിപണിയുടെ വീഴ്ചക്ക് കളമൊരുക്കി. മോശം റിസൾട്ടുകളും, മോശം ഉല്പാദന-വില്പനക്കണക്കുകളും ഒപ്പം അമേരിക്കൻ തെരെഞ്ഞെടുപ്പ് ഫലത്തെ ‘നേരിടാനായി’ ചൈനയുടേത്
വിദേശ ഫണ്ടുകളുടെ തുടരുന്ന വിൽപ്പനയ്ക്കൊപ്പം ഡോളറിന്റെയും, ക്രിപ്റ്റോ കറൻസികളുടെയും മുന്നേറ്റവും, അമേരിക്കൻ-ചൈനീസ് വിപണികൾ അത്യാകർഷകമാകുന്നതും വീണ്ടും ഇന്ത്യൻ വിപണിയുടെ വീഴ്ചക്ക് കളമൊരുക്കി. മോശം റിസൾട്ടുകളും, മോശം ഉല്പാദന-വില്പനക്കണക്കുകളും ഒപ്പം അമേരിക്കൻ തിരഞ്ഞെടുപ്പ് ഫലത്തെ ‘നേരിടാനായി’ ചൈനയുടേത് പോലൊരു പദ്ധതിയില്ലാതെ പോയതും ഇന്ത്യൻ വിപണിയുടെ വീഴ്ചയുടെ വ്യാപ്തി വർദ്ധിപ്പിച്ചു.
മുൻ ആഴ്ചയിൽ 24148 പോയിന്റിൽ ക്ളോസ് ചെയ്ത നിഫ്റ്റി 23532 പോയിന്റിലാണ് വ്യാഴാഴ്ച ക്ളോസ് ചെയ്തത്. ഐടി ഒഴികെ സകല സെക്ടറുകളും തകർന്ന് വീണ കഴിഞ്ഞ അഞ്ചു സെഷനുകളിലായി നിഫ്റ്റി സ്‌മോൾ ക്യാപ് സൂചിക ഏഴ് ശതമാനത്തോളം നഷ്ടവും കുറിച്ചു.
പിന്തുണയില്ലെന്ന മട്ടിൽ വീണ ഇന്ത്യൻ വിപണിക്ക് വ്യാഴാഴ്ച പുതിയ എഫ്&ഓ കമ്പനികളുടെ പ്രഖ്യാപനവും, മികച്ച റിസൾട്ടുകളുമാണ് ഒട്ടെങ്കിലും പിന്തുണ നൽകിയത്. കഴിഞ്ഞ ആഴ്ചയിൽ നിഫ്റ്റിയും സെൻസെക്‌സും മാസക്കണക്കിലെ മികച്ച സപ്പോർട്ടിങ് മേഖലയായ 23500-550 മേഖലയിൽ പിന്തുണയുറപ്പിച്ചു. നിഫ്റ്റിയുടെ ഏറ്റവും മികച്ച തൊട്ടടുത്ത പിന്തുണ മേഖല 200 ദിന മൂവിങ് ആവറേജായ 23300-23350 മേഖലയാണ്.
വിപണിയിലെ പ്രതീക്ഷകൾ
മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് ഫലം വിപണിയെ സ്വാധീനിക്കുന്ന അടുത്ത ആഴ്ചയിൽ ഇന്ത്യൻ വിപണി കൂടുതൽ സ്ഥിരതയും പ്രതീക്ഷിക്കുന്നു. ഭരണകക്ഷി അപ്രതീക്ഷിത വിജയം നേടിയാൽ ഇന്ത്യൻ വിപണിയും മുന്നേറ്റം നേടും. നവംബർ ഇരുപതിലെ എക്സിറ്റ് പോൾ ഫലങ്ങൾ ശ്രദ്ധിക്കുക. ശനിയാഴ്ചയാണ് തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്ത് വരുന്നത്.
സെബിയുടെ പുതിയ എഫ്&ഓ നിയമങ്ങളും രീതികളും അടുത്ത ആഴ്ച മുതൽ നിലവിൽ വരുന്നതും വിപണിയിലെ അനാവശ്യ ചാഞ്ചാട്ടങ്ങൾക്ക് വിരാമമിട്ടേക്കാം.
എഫ്& ഓ സെഗ്മെന്റിലേക്കും, മോർഗൻ സ്റ്റാൻലി ക്യാപിറ്റൽ ഇൻഡക്സിന്റെ ഗ്ലോബൽ സ്റ്റാൻഡേർഡ് സൂചികയിലും ഉൾപ്പെട്ട കമ്പനികള്‍ അടുത്ത ആഴ്ചയിൽ മുന്നേറ്റം പ്രതീക്ഷിക്കുന്നു.
വിദേശ ഫണ്ടുകൾ കൈവിട്ട സാഹചര്യത്തിൽ റീറ്റെയ്ൽ നിക്ഷേപകർ വീണ്ടും വിപണിക്കൊപ്പം നിലകൊണ്ടാൽ മാത്രമേ ഇന്ത്യൻ വിപണിയും മുന്നേറ്റം കുറിക്കൂ.
പുതിയ എഫ്&ഓ കമ്പനികൾ
നവംബർ 29 മുതൽ പുതിയ നാല്പത്തിയഞ്ച് കമ്പനികൾ കൂടി ഫ്യൂച്ചേഴ്സ് & ഓപ്‌ഷൻസ് സെഗ്‌മെന്റിലേക്ക് ഉൾപ്പെടുത്തപ്പെടുന്നത് അതാത് ഓഹരികൾക്ക് അനുകൂലമാണ്. എഫ്&ഓ സെഗ്മെന്റിൽ ഉൾപ്പെടുന്ന കമ്പനികളിലേക്കാണ് വിദേശഫണ്ടുകളും കൂടുതൽ നിക്ഷേപം പരിഗണിക്കുക.
എൽഐസി ഹഡ്‌കോ, ഐആർഎഫ്സി, ഇന്ത്യൻ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, എൻസിസി, എൻഎച്ച്പിസി, എസ്ജെവിഎൻ മുതലായ പൊതുമേഖല കമ്പനികൾക്കൊപ്പം ടാറ്റ എൽഎക്സി, ബിഎസ്ഇ, സിഡിഎസ്എൽ, പേടിഎം, ജിയോ ഫിനാൻഷ്യൽ സർവീസ്, സൊമാറ്റോ, ജെഎസ്ഡബ്ലിയു എനർജി, വരുൺ ബിവറേജസ്, യെസ് ബാങ്ക്, ഏഞ്ചൽ വൺ, ലോധ, ഐആർബി ഇൻഫ്രാ, കല്യാൺ ജ്വല്ലറി മുതലായ കമ്പനികളും എഫ്& ഓ സെഗ്മെന്റിലേക്ക് പ്രവേശനം നേടി.
അദാനി ഗ്രീൻ എനർജി, അദാനി എനർജി സൊല്യൂഷൻസ്, അദാനി ടോട്ടൽ ഗ്യാസ് മുതലായ അദാനി ഓഹരികൾ കൂടി ഇത്തവണ എഫ്& ഓ സെഗ്മെന്റിലേക്ക് പ്രവേശിച്ചു.
മോർഗൻ സ്റ്റാൻലി
മോർഗൻ സ്റ്റാൻലി ക്യാപിറ്റൽ ഇൻഡക്സിൽ എച്ഡിഎഫ് ബാങ്കിന് വെയിറ്റേജ് വർദ്ധിക്കുമ്പോഴും റിലയൻസ്, ഐസിഐസിഐ ബാങ്ക്, ഇൻഫോസിസ്, എയർടെൽ മുതലായ കമ്പനികളിൽ നിന്നും ഫണ്ട് പുറത്തേക്ക് ഒഴുകുമെന്ന സൂചനയും ഇന്ത്യൻ വിപണി വീഴ്ചക്ക് വഴി വെച്ചു. നവംബർ 25ന് നടക്കുന്ന എംഎസ് സിഐ റീജിഗ്ഗും ഇന്ത്യൻ വിപണിക്ക് പ്രധാനമാണ്.
മോർഗൻ സ്റ്റാൻലി ക്യാപിറ്റൽ ഇൻഡക്സിന്റെ ഗ്ലോബൽ സ്റ്റാൻഡേർഡ് സൂചികയിൽ ഉൾപ്പെട്ട ബിഎസ്ഇ, വോൾട്ടാസ്, കല്യാൺ ജ്വല്ലേഴ്സ്, ആൽകെം ലാബ്സ്, ഒബ്‌റോയ് റിയൽറ്റി മുതലായ ഓഹരികൾ ശ്രദ്ധിക്കുക.
ബുധനാഴ്ചയും അവധി
മൂന്ന് ദിനം നീണ്ട് നിൽക്കുന്ന വാരാന്ത്യ അവധിക്ക് ശേഷം രണ്ട് വ്യാപാരദിനങ്ങൾക്ക് ശേഷം മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് ദിനവും ഇന്ത്യൻ വിപണിക്ക് അവധിയാണ്.
മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് ഭരണകക്ഷിക്ക് അനുകൂലമാകില്ലെന്ന സൂചന തിരഞ്ഞെടുപ്പിന് മുൻപ് ഒരുക്കിയേക്കാവുന്ന ‘അടുത്ത അവസരം’ ഇന്ത്യൻ വിപണിയെ സുപ്രധാന പിന്തുണക്ക് താഴെയെത്തിച്ചില്ലെങ്കിൽ ഇന്ത്യൻ വിപണി തുടർന്ന് മുന്നേറ്റം നേടാനുള്ള സാധ്യതയും കൂടുതലാണ്.
രൂപ വീഴുമോ?
ട്രംപിന്റെ വരവോടെ തന്നെ ഡോളർ മുന്നേറ്റം നേടി തുടങ്ങിയതിന് പ്രധാനകാരണം അമേരിക്കയുടെ ഏറ്റവും വലിയ തലവേദനയായ പണപ്പെരുപ്പം നിയന്ത്രിക്കാനുള്ള അടവുകള്‍ നിയുക്ത അമേരിക്കൻ പ്രസിഡന്റായ ഡോണൾഡ് ട്രംപിന്റെ പക്കലുണ്ടെന്ന വിശ്വാസമാണ്. ട്രംപ് അധികാരത്തിലേറാൻ ഇനിയും രണ്ട് മാസം സമയമുണ്ടെന്നത് ഫെഡ് റിസർവ് നിരക്ക് കുറച്ചിട്ടും മുന്നേറ്റം നേടുന്ന ഡോളറിന് അനുകൂലമാണ് താനും.
അമേരിക്കൻ ഡോളർ മുന്നേറുന്നതിനൊപ്പം ഇന്ത്യൻ വിപണിയിൽ നിന്നും വിദേശ ഫണ്ടുകൾ വിറ്റൊഴിയുന്നതും, ക്രിപ്റ്റോയിലേക്കും, സ്വർണത്തിലേക്കും മറ്റും ഇന്ത്യൻ വിപണിയിൽ നിന്നും പണമൊഴുകുന്നതും രൂപയെ ക്ലേശിപ്പിക്കുന്നതും രൂപയുടെ വിലയിടിവിന് കാരണമാണ്.
രൂപയുടെ വിലയിടിവ് ഇന്ത്യൻ വിപണിയുടെ ആകർഷണീയത കുറയ്ക്കുമെന്നതും ഇന്ത്യൻ വിപണിയുടെ പുതിയ ‘ആശങ്കയാണ്’. ഡോളർ വില കയറുന്നത് ഐടി, ഫാർമ സെക്ടറുകൾക്ക് അനുകൂലമാണ്.
നികുതിയും കെണി
വിദേശഫണ്ടുകളുടെ വില്പനയുടെ തോത് കുറയുന്നത് ആശ്വാസമാണെങ്കിലും ഫണ്ടുകൾ വില്പന നിർത്തുന്നില്ലെന്നത് ആശങ്ക തന്നെയാണ്. ഒക്ടോബറിൽ ഒരു ലക്ഷം കോടി രൂപയിൽക്കൂടുതൽ വില്പന നടത്തിയ വിദേശഫണ്ടുകൾ നവംബർ പാതി പിന്നിട്ടപ്പോൾ 29533 കോടി രൂപയുടെ വില്പന മാത്രമാണ് ഇതുവരെ നടത്തിയത്.
വിദേശ ഫണ്ടുകളുടെ വില്പനക്ക് ‘പുത്തൻ സങ്കേതങ്ങൾ’ക്കൊപ്പം ഇന്ത്യയിലെ ക്യാപിറ്റൽ ഗെയിൻ നികുതി വർധനവും കാരണമാണെന്നും വിലയിരുത്തപ്പെടുന്നു. ‘നികുതിയിളവ് സാധ്യതകൾ’ കേന്ദ്ര സർക്കാർ പരിഗണിക്കുമോ എന്നതും വിപണി ഉറ്റു നോക്കുന്നു.
ഫെഡ് നിരക്ക് കുറക്കുന്നത് ഇനി നീണ്ടേക്കും
ഫെഡ് നിരക്ക് കുറക്കുന്നതിന് ധൃതി വേണ്ട എന്ന് ഫെഡ് റിസർവ് ചെയർമാൻ പ്രസ്താവിച്ചതിനെ തുടർന്ന് അമേരിക്കൻ വിപണികൾ ഇന്നലെ നഷ്ടം കുറിച്ചു. അമേരിക്കൻ ഫ്യൂച്ചറുകളും ഇന്ന് നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്. ഫെഡ് നിരക്ക് കുറക്കില്ല എന്ന സൂചനയോടെ ഡോളറും അമേരിക്കൻ ബോണ്ട് യീൽഡും വീണ്ടും മുന്നേറി. അമേരിക്കൻ ബോണ്ട് യീൽഡ് ഈയാഴ്ചയിലിത് വരെ 3% മുന്നേറി.
ചൈനയും, കൊറിയയുമൊഴികെയുള്ള ഏഷ്യൻ വിപണികൾ ഇന്ന് നേട്ടത്തിലാണ് വ്യാപാരം തുടരുന്നത്. ജാപ്പനീസ് വിപണി 1%ൽ കൂടുതലും മുന്നേറി. യൂറോപ്യൻ വിപണികൾ വ്യാഴാഴ്ച നേട്ടത്തിലാണ് ക്ളോസ് ചെയ്തത്.
ക്രൂഡ് ഓയിൽ
ചൈനീസ് സ്റ്റിമുലസ് പദ്ധതികൾ അത്ര ആകർഷകമായിരുന്നില്ല എന്നതും വാർ പ്രീമിയം നഷ്ടമായതും ഡോളറിന്റെ മുന്നേറ്റവും ക്രൂഡ് ഓയിലിന് തിരുത്തൽ നൽകി. ബ്രെന്റ് ക്രൂഡ് ഓയിൽ 72 ഡോളറിലാണ് തുടരുന്നത്. ഒപെകിന്റെ ഉല്പാദന നിയന്ത്രണ തീരുമാനങ്ങളാകും ക്രൂഡ് ഓയിലിന്റെ ഗതി നിർണയിക്കുക.
സ്വർണം
യുദ്ധവും, അമേരിക്കൻ തിരഞ്ഞെടുപ്പ് ആശങ്കകളും ചേർന്ന് മുന്നേറ്റം നൽകിയ സ്വർണത്തിന് ട്രംപിന്റെ വരവോടെ യുദ്ധങ്ങളിൽ അയവ് വന്നതും ഡോളർ മുന്നേറിയതും ക്ഷീണമായി. ഇന്നലെ ചെറിയ തിരിച്ചു വരവ് നടത്തിയതോടെ സ്വർണത്തിന്റെ ആഴ്ച നഷ്ടവും 5%ൽ താഴെയാണ് നിൽക്കുന്നത്.
ഡോളർ വീണ്ടും ശക്തമാകുന്നതും, ക്രിപ്റ്റോകളുടെ മുന്നേറ്റവും സ്വർണത്തിന് വീണ്ടും ഭീഷണിയാണ്.
ക്രിപ്റ്റോ റാലി
നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ക്രിപ്റ്റോ കറൻസികളുടെ ആരാധകനാണെന്നതും ബിറ്റ് കോയിന് വലിയ പിന്തുണ നൽകിയിട്ടുള്ള എലോൺ മസ്ക് ട്രംപിന്റെ ഭരണകൂടത്തിൽ സുപ്രധാന പദവിയിലെത്തിയതും ക്രിപ്റ്റോ ലോകം ആവേശത്തോടെയാണ് കണ്ടത്. ട്രംപ് അധികാരം പിടിച്ചതിന് പിന്നാലെ വലിയ മുന്നേറ്റം നേടിയ ക്രിപ്റ്റോ കറൻസികൾ ഇന്ന് നഷ്ടത്തിലാണ് തുടരുന്നത്.
ബിറ്റ് കോയിൻ കഴിഞ്ഞ ആഴ്ചയിൽ 16%ൽ കൂടുതൽ മുന്നേറ്റം നേടിയപ്പോൾ കഴിഞ്ഞ മാസത്തെ നേട്ടം 35% ആയിരുന്നു. ബിറ്റ് കോയിന്റെ ഒരു വർഷത്തെ നേട്ടം 137 ശതമാനമാണ്.
വാട്സാപ് : 8606666722
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക