കൊച്ചിൻ ഷിപ്പ്യാർഡും കിറ്റെക്സും 5% കുതിച്ച് അപ്പർ-സർക്യൂട്ടിൽ; എസ്ബിഐയുടെ 'കൈപിടിച്ച്' മുന്നേറി മുത്തൂറ്റ് മൈക്രോഫിൻ
ഇന്ത്യൻ ഓഹരി സൂചികകൾ മികച്ച നേട്ടത്തിലേറിയ ഇന്ന് കേരളം ആസ്ഥാനമായ കിറ്റെക്സ് (Kitex Garments), കൊച്ചിൻ ഷിപ്പ്‍യാർഡ് (Cochin Shipyard) എന്നിവയുടെ ഓഹരികളിൽ വ്യാപാരം 5% കുതിച്ച് അപ്പർ-സർക്യൂട്ടിൽ.
ഇന്ത്യൻ ഓഹരി സൂചികകൾ മികച്ച നേട്ടത്തിലേറിയ ഇന്ന് കേരളം ആസ്ഥാനമായ കിറ്റെക്സ് (Kitex Garments), കൊച്ചിൻ ഷിപ്പ്‍യാർഡ് (Cochin Shipyard) എന്നിവയുടെ ഓഹരികളിൽ വ്യാപാരം 5% കുതിച്ച് അപ്പർ-സർക്യൂട്ടിൽ.
ഇന്ത്യൻ ഓഹരി സൂചികകൾ മികച്ച നേട്ടത്തിലേറിയ ഇന്ന് കേരളം ആസ്ഥാനമായ കിറ്റെക്സ് (Kitex Garments), കൊച്ചിൻ ഷിപ്പ്‍യാർഡ് (Cochin Shipyard) എന്നിവയുടെ ഓഹരികളിൽ വ്യാപാരം 5% കുതിച്ച് അപ്പർ-സർക്യൂട്ടിൽ.
ഇന്ത്യൻ ഓഹരി സൂചികകൾ മികച്ച നേട്ടത്തിലേറിയ ഇന്ന് കേരളം ആസ്ഥാനമായ കിറ്റെക്സ് (Kitex Garments), കൊച്ചിൻ ഷിപ്പ്‍യാർഡ് (Cochin Shipyard) എന്നിവയുടെ ഓഹരികളിൽ വ്യാപാരം 5% കുതിച്ച് അപ്പർ-സർക്യൂട്ടിൽ. കഴിഞ്ഞവാരം ബോണസ് ഓഹരി വിൽപന (Bonus share issue) പ്രഖ്യാപനം നടത്തിയശേഷം കിറ്റെക്സിന്റെ ഓഹരികൾ അൽപം താഴേക്ക് നീങ്ങിയിരുന്നെങ്കിലും പിന്നീട് നേട്ടത്തിലേറിയിരുന്നു. ഇന്നും 4.99% ഉയർന്ന് ഓഹരി 668.75 രൂപയിലെത്തി. നവംബർ 22ന് രേഖപ്പെടുത്തിയ 679.85 രൂപയാണ് കിറ്റെക്സ് ഓഹരികളുടെ 52-ആഴ്ചത്തെ ഉയരം.
4,447.19 കോടി രൂപ വിപണിമൂല്യമുള്ള കിറ്റെക്സിന്റെ ഓഹരികൾ കഴിഞ്ഞ ഒരുമാസത്തിനിടെ 31 ശതമാനവും ഒരുവർഷത്തിനിടെ 215 ശതമാനവും 5 വർഷത്തിനിടെ 565 ശതമാനവും നേട്ടം നിക്ഷേപകർക്ക് സമ്മാനിച്ചിട്ടുണ്ട്. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികൾ ഇന്ന് പൊതുവേ നടത്തിയ മുന്നേറ്റത്തിന് പുറമേ, യുഎസ് കമ്പനിയായ സിയാട്രിയം ലെറ്റൂർനോയുമായി (Seatrium Letourneau) സഹകരിച്ച് ജാക്ക്-അപ് റിഗ്സ് നിർമിക്കുമെന്ന പ്രഖ്യാപനവും കൊച്ചി കപ്പൽശാലയുടെ ഓഹരികളെ ഇന്ന് അപ്പർ-സർക്യൂട്ടിലെത്തിച്ചു. 5% ഉയർന്ന് 1,364.25 രൂപയിലാണ് ഓഹരി ഇപ്പോഴുള്ളത്. കഴിഞ്ഞ മൂന്നുമാസത്തിനിടെ 30 ശതമാനത്തോളം നഷ്ടം നേരിട്ട ഓഹരിയാണ് കൊച്ചിൻ ഷിപ്പ്‍യാർഡ്.
തീരപ്രദേശത്തുനിന്ന് അകലെ കടലിൽ ഖനനത്തിന് സഹായിക്കുന്ന മൊബൈൽ ഓഫ്ഷോർ ഡ്രില്ലിങ് യൂണിറ്റ്സ് (എംഒഡിയു/MODUs) വെസലുകൾ ഇന്ത്യൻ വിപണിക്കായി നിർമിക്കുന്നതിനാണ് സിയാട്രിയം ലെറ്റൂർനോയുമായി കൊച്ചിൻ ഷിപ്പ്‍യാർഡ് കൈകോർക്കുന്നത്. കേരളം ആസ്ഥാനമായ മുത്തൂറ്റ് മൈക്രോഫിന്നിന്റെ (Muthoot Microfin) ഓഹരികളും ഇന്ന് 3.67% ഉയർന്നു. എസ്ബിഐയുമായി ചേർന്ന് കോ-ലെൻഡിങ് പങ്കാളിത്തത്തിൽ മുത്തൂറ്റ് മൈക്രോഫിൻ ഏർപ്പെട്ട പശ്ചാത്തലത്തിലാണ് ഓഹരികളുടെ നേട്ടം. സഹകരണത്തിന്റെ ഭാഗമായി 500 കോടി രൂപ എസ്ബിഐ അനുവദിക്കും. വനിതാസംരംഭകർക്ക് 50,000 രൂപ മുതൽ മൂന്നുലക്ഷം രൂപവരെ വായ്പ ലഭ്യമാക്കുന്ന പദ്ധതിയാണിത്.
പാറ്റ്സ്പിൻ 6.87%, ബിപിഎൽ 5%, സഫ സിസ്റ്റംസ് 4.95%, പ്രൈമ ഇനവ്ഡസ്ട്രീസ് 3.81% എന്നിങ്ങനെയും നേട്ടത്തിലാണ് ഇന്നുള്ളത്. ധനലക്ഷ്മി ബാങ്ക്, ഫെഡറൽ ബാങ്ക്, കെഎസ്ഇ, കിങ്സ് ഇൻഫ്ര, വണ്ടർല, ആസ്റ്റർ, അപ്പോളോ ടയേഴ്സ്, ഫാക്ട് എന്നിവയും ഇന്ന് ഭേദപ്പെട്ട നേട്ടത്തിലേറി. പ്രൈമ അഗ്രോയാണ് 6% താഴ്ന്ന് നഷ്ടത്തിൽ മുന്നിൽ. ഇൻഡിട്രേഡ് 3 ശതമാനത്തോളം താഴ്ന്നു.
(Disclaimer: ഈ ലേഖനം ഓഹരി വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി നിക്ഷേപം വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്‍റെ ഉപദേശം തേടുകയോ ചെയ്യുക)