ശ്രീനഗർ ∙ പാക്ക് ഭീകരതാവളങ്ങളിൽ ഇന്ത്യൻസേന നടത്തിയ മിന്നലാക്രമണത്തിനു തെളിവില്ലെന്ന കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്ങിന്റെ വിവാദ പരാമർശം രാഹുൽഗാന്ധി തള്ളി. കോൺഗ്രസിനു സേനയെ വിശ്വാസമുണ്ടെന്നും സൈനിക ദൗത്യത്തിനു തെളിവു ഹാജരാക്കേണ്ട ആവശ്യമില്ലെന്നും രാഹുൽ ജമ്മുവിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശ്രീനഗർ ∙ പാക്ക് ഭീകരതാവളങ്ങളിൽ ഇന്ത്യൻസേന നടത്തിയ മിന്നലാക്രമണത്തിനു തെളിവില്ലെന്ന കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്ങിന്റെ വിവാദ പരാമർശം രാഹുൽഗാന്ധി തള്ളി. കോൺഗ്രസിനു സേനയെ വിശ്വാസമുണ്ടെന്നും സൈനിക ദൗത്യത്തിനു തെളിവു ഹാജരാക്കേണ്ട ആവശ്യമില്ലെന്നും രാഹുൽ ജമ്മുവിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ദിഗ്‌വിജയ് സിങ്ങിന്റെ വ്യക്തിപരമായ വീക്ഷണത്തെ കോൺഗ്രസ് പിന്തുണയ്ക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ, ദിഗ്‌വിജയ് സിങ്ങിനെ പരസ്യമായി തള്ളിപ്പറയാൻ രാഹുൽ വൈകിയതെന്ത് എന്ന് ബിജെപി ചോദിച്ചു. 

കഴിഞ്ഞ ദിവസം ഭാരത് ജോഡോ യാത്രയിലാണു ദിഗ് വിജയ് സിങ് വിവാദ പരാമർശം നടത്തിയത്. പാക്ക് അധിനിവേശ കശ്മീരിലെ ഭീകരതാവളങ്ങളിൽ 2019 ൽ നടത്തിയ മിന്നലാക്രമണത്തെക്കുറിച്ചോ പുൽവാമ ഭീകരാക്രമണത്തെക്കുറിച്ചോ കേന്ദ്രം ഇതുവരെ പാർലമെന്റിനു മുന്നിൽ റിപ്പോർട്ട് വച്ചിട്ടില്ലെന്നും ഇക്കാര്യങ്ങളിൽ സർക്കാർ നുണകൾ പ്രചരിപ്പിക്കുകയാണെന്നുമാണ് അദ്ദേഹം ആരോപിച്ചത്. തൊട്ടുപിന്നാലെ കോൺഗ്രസ് ഇതു തള്ളിയെങ്കിലും സിങ്ങിന്റെ പ്രസ്താവനയ്ക്കെതിരെ ആഞ്ഞടിച്ച ബിജെപി, പുൽ‌വാമ ഭീകരാക്രമണത്തെപ്പറ്റി പാക്കിസ്ഥാന്റെ വാദമാണു ദിഗ്‌വിജയ് ആവർത്തിക്കുന്നതെന്നും കുറ്റപ്പെടുത്തി.

ADVERTISEMENT

ബാലാക്കോട്ടെ ഭീകരതാവളങ്ങളിൽ നടത്തിയ മിന്നലാക്രമണം ഉജ്വല വിജയമായിരുന്നുവെന്നു റിട്ട. എയർ മാർഷൽ രഘുനാഥ് നമ്പ്യാർ പറയുന്ന വിഡിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ച കേന്ദ്രമന്ത്രി കിരൺ റിജിജു ‘സായുധസേനയെ ചോദ്യം ചെയ്യുന്ന കോൺഗ്രസ് അടക്കം എല്ലാവർക്കുമുള്ള മറുപടിയാണിത്’ എന്നു ട്വീറ്റ് ചെയ്തു. 40 സിആർപിഎഫ് ജവാൻമാർ വീരമ്യത്യു വരിച്ച പുൽവാമ ഭീകരാക്രമണത്തിനു തിരിച്ചടിയായാണു ബാലാക്കോട്ട് ഇന്ത്യ മിന്നലാക്രമണം നടത്തിയത്. 

ഇന്നലെ ജമ്മുവിലെ നഗ്രോതയിൽ നിന്നു പുനരാരംഭിച്ച രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ നടിയും ശിവസേനാ നേതാവുമായ ഊർമിള മതോംഡ്കർ പങ്കുചേർന്നു. തമിഴ് എഴുത്തുകാരൻ പെരുമാൾ മുരുകനും അണിചേർന്നു. സെപ്റ്റംബർ 7നു കന്യാകുമാരിയിൽനിന്നാരംഭിച്ച യാത്ര ജമ്മുവിൽ തിങ്കളാഴ്ചയാണ് എത്തിച്ചേർന്നത്. 

ADVERTISEMENT

30 നു ശ്രീനഗറിലെ സമാപനച്ചടങ്ങിൽ പങ്കെടുക്കാൻ അസൗകര്യം ഉള്ളതായി ജനതാദൾ (എസ്) ദേശീയ അധ്യക്ഷൻ എച്ച്.ഡി.ദേവെഗൗഡ കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെയെ അറിയിച്ചു. വെറുപ്പിനും അക്രമത്തിനും എതിരെ സൗഹൃദത്തിന്റെ സന്ദേശവുമായി 3500 കിലോമീറ്റർ ദൂരം നടന്ന രാഹുൽ ഗാന്ധിയുടെ ദൗത്യം അഭിനന്ദനാർഹമാണെന്നും ഗൗഡ ചൂണ്ടിക്കാട്ടി.

‘പപ്പു പ്രചാരണത്തിന് ചെലവിട്ടത് കോടികൾ’

ADVERTISEMENT

ജമ്മു ∙ സമൂഹമാധ്യമങ്ങളിൽ തന്നെ ‘പപ്പു’ എന്ന് അപഹസിക്കാൻ ബിജെപി കോടികളാണു ചെലവഴിച്ചതെന്നു രാഹുൽ ഗാന്ധി ആരോപിച്ചു. തന്റെ പ്രതിഛായ വികലമാക്കാൻ ബിജെപിയും ആർഎസ്എസും ആസൂത്രിത ശ്രമം നടത്തി. എന്നാൽ സത്യം എപ്പോഴും പുറത്തുവരും. രാജ്യത്തു പണവും അധികാരവുമല്ല സത്യമാണു വിജയിക്കുക എന്ന് കോൺഗ്രസ് ബിജെപിയെ പഠിപ്പിക്കും–രാഹുൽ പറഞ്ഞു.

English Summary : Rahul Gandhi rejects Digvijaya Singh statement regarding surgical strike

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT