സിപ്‌ലൈനിൽ യാത്ര ചെയ്ത് രാഹുൽ ഗാന്ധി
കാരാപ്പുഴ (വയനാട്) ∙ തിരഞ്ഞെടുപ്പു പ്രചാരണപ്രവർത്തനങ്ങൾക്കിടെ രാഹുൽ ഗാന്ധി കാരാപ്പുഴയിൽ സിപ്‌ലൈനിൽ യാത്ര ചെയ്തു. കലാശക്കൊട്ടുദിനത്തിൽ ബത്തേരിയിൽ നടന്ന റോഡ് ഷോയ്ക്കു ശേഷം യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി, ടി.സിദ്ദീഖ് എംഎൽഎ എന്നിവർക്കൊപ്പമാണു രാഹുൽ ഗാന്ധി കാരാപ്പുഴ ഡാം സൈറ്റിലെ സാഹസികവിനോദസഞ്ചാര കേന്ദ്രത്തിലെത്തിയത്.

മുണ്ടക്കൈ–ചൂരൽമല ദുരന്തം ടൂറിസം മേഖലയിലുണ്ടാക്കിയ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ വയനാട് സുരക്ഷിതമാണെന്ന സന്ദേശം നൽകുകയായിരുന്നു ലക്ഷ്യം. രാഹുലും പ്രിയങ്കയും ടൂറിസം സംരംഭകരുമായും നാട്ടുകാരുമായും സംസാരിച്ചു. ടൂറിസം പഴയ പ്രതാപത്തിലേക്കു തിരിച്ചുവരാൻ നല്ല പ്രചാരണപ്രവർത്തനങ്ങൾ അനിവാര്യമാണെന്ന് അവർ രാഹുലിനെ അറിയിച്ചു. രാഹുൽ തയാറായാൽ 10 മിനിറ്റിനുള്ളിൽ സിപ്‌ലൈൻ യാത്ര ഒരുക്കാമെന്നും വയനാട് ടൂറിസം ഉണർവിലാണെന്ന പ്രചാരണത്തിന് അതു സഹായിക്കുമെന്നും അവർ അഭ്യർഥിച്ചു.
തുടർന്നു ഹെൽമെറ്റും സുരക്ഷാബെൽറ്റുകളും അണിഞ്ഞ് കയ്യിൽ ക്യാമറയുമായി രാഹുൽ സിപ്‌ലൈനിൽ യാത്ര ചെയ്തു. വയനാട് സുരക്ഷിതമാണെന്നും ഉരുൾപൊട്ടൽ ദുരന്തം വയനാടിന്റെ ഒരു ഭാഗത്തെ മാത്രമേ ബാധിച്ചിട്ടുള്ളൂവെന്നും വയനാട്ടിലാകെ പ്രശ്നമാണെന്ന പ്രചാരണത്തിൽ കഴമ്പില്ലെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. ഇന്നലെ ബാണാസുര സാഗർ അണക്കെട്ടിലും പ്രിയങ്ക ഗാന്ധി സന്ദർശനം നടത്തിയിരുന്നു.