ന്യൂഡൽഹി ∙ അദാനി വിഷയത്തിൽ സംയുക്ത പാർലമെന്ററി സമിതി അന്വേഷണവും ചർച്ചയുമാവശ്യപ്പെട്ടുള്ള പ്രക്ഷോഭം തൽക്കാലം നിർത്തിവച്ചു രാഷ്ട്രപതിയുടെ നന്ദിപ്രമേയ ചർച്ചയിൽ സഹകരിക്കാൻ പ്രതിപക്ഷം തീരുമാനിച്ചു. പ്രതിപക്ഷ പ്രക്ഷോഭത്തെത്തുടർന്ന് ഇന്നലെയും ലോക്സഭയും രാജ്യസഭയും പൂർണമായും തടസ്സപ്പെട്ടിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടം ഈ വെള്ളിയാഴ്ച അവസാനിക്കാനിരിക്കെ, നന്ദിപ്രമേയ ചർച്ച പൂർത്തിയാക്കി പ്രമേയം പാസാക്കണമെന്നു ലോക്സഭാ സ്പീക്കർ കക്ഷി നേതാക്കളോട് ആവശ്യപ്പെട്ടിരുന്നു. ഇരുസഭകളിലും നന്ദിപ്രമേയം ഇന്ന് അവതരിപ്പിക്കും. 

ADVERTISEMENT

ഇന്നലെ ലോക്സഭ ചേർന്നയുടൻ പ്രതിപക്ഷാംഗങ്ങൾ നടുത്തളത്തിലിറങ്ങി. യുപിഎ–ഇടത് അംഗങ്ങൾ മുദ്രാവാക്യം വിളിച്ചപ്പോൾ ടിഎംസി, എസ്പി, ബിഎസ്പി, ബിആർഎസ്, ജെഡി(യു) അംഗങ്ങൾ സീറ്റിലെഴുന്നേറ്റു നിന്നു. ഉച്ചയ്ക്ക് 2 മണി വരെ നിർത്തിവച്ചു. 2നു സഭാനടപടികൾ തുടരാൻ ശ്രമിച്ചപ്പോൾ പ്രതിപക്ഷം വീണ്ടും നടുത്തളത്തിലിറങ്ങി. രാജ്യസഭയും ആദ്യം 2 മണി വരെ നിർത്തിവച്ചു. തുടർന്നും ബഹളമായപ്പോൾ പിരി‍ഞ്ഞു.

8000 കോടി വായ്പ മുൻകൂർ അടയ്ക്കാൻ അദാനി

ADVERTISEMENT

മുംബൈ ∙ ഓഹരിവിപണിയിൽ തകർച്ച നേരിടുന്ന അദാനി ഗ്രൂപ്പ് കമ്പനികളിൽ നിക്ഷേപകർക്കുള്ള വിശ്വാസം വീണ്ടെടുക്കാൻ നീക്കം തുടങ്ങി. ഓഹരികൾക്കെതിരെ എടുത്തിട്ടുള്ള 8000 കോടി രൂപയുടെ വായ്പ മുൻകൂർ അടച്ച് അദാനി കമ്പനികളുടെ ആസ്തികളും പണലഭ്യതയും ശക്തമാണെന്നു തെളിയിക്കുകയാണു ലക്ഷ്യം.

അദാനി: സുപ്രീം കോടതിയിൽ ഹർജി

ADVERTISEMENT

ന്യൂഡൽഹി ∙ അദാനി ഗ്രൂപ്പിനെ പ്രതിസന്ധിയിലാക്കിയ വെളിപ്പെടുത്തലുകൾ നടത്തിയ യുഎസ് സ്ഥാപനമായ ഹിൻഡൻബർഗിനെതിരെ സുപ്രീം കോടതിയിൽ പുതിയ ഹർജിയെത്തി. നേരത്തേ അഭിഭാഷകനായ എം.എൽ.ശർമയും ഹിൻഡൻബർഗ് റിപ്പോർട്ടിനെതിരെ സുപ്രീം കോടതിയിൽ ഹർജി നൽകിയിരുന്നു.

English Summary : Opposition protest in parliament over Adani group share

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT