ഗവർണർ നിയമനത്തിൽ വിവാദഛായ
ന്യൂഡൽഹി∙ കോടതിവിധികളുമായി ബന്ധപ്പെട്ടു മൻമോഹൻ സർക്കാരിന്റെ ഭരണകാലത്തു രാജ്യസഭയിൽ ബിജെപി നേതാവ് അരുൺ ജയ്റ്റ്‌ലി പറഞ്ഞ ഒരു വാചകമുണ്ട്: ‘വിരമിക്കും മുൻപുള്ള പല വിധികളെയും സ്വാധീനിക്കുന്നതു വിരമിച്ച ശേഷമുള്ള ജോലി താൽപര്യമാണ്’. കേന്ദ്രസർക്കാർ നിയോഗിച്ച പുതിയ ഗവർണർമാരിലുൾപ്പെട്ട ജസ്റ്റിസ് എസ്.അബ്ദുൽ

ന്യൂഡൽഹി∙ കോടതിവിധികളുമായി ബന്ധപ്പെട്ടു മൻമോഹൻ സർക്കാരിന്റെ ഭരണകാലത്തു രാജ്യസഭയിൽ ബിജെപി നേതാവ് അരുൺ ജയ്റ്റ്‌ലി പറഞ്ഞ ഒരു വാചകമുണ്ട്: ‘വിരമിക്കും മുൻപുള്ള പല വിധികളെയും സ്വാധീനിക്കുന്നതു വിരമിച്ച ശേഷമുള്ള ജോലി താൽപര്യമാണ്’. കേന്ദ്രസർക്കാർ നിയോഗിച്ച പുതിയ ഗവർണർമാരിലുൾപ്പെട്ട ജസ്റ്റിസ് എസ്.അബ്ദുൽ നസീറിന്റെ നിയമനത്തെ വിമർശിക്കവേ കോൺഗ്രസ് നേതാവ് ജയ്റാം രമേഷ് ട്വീറ്റ് ചെയ്തതും പരേതനായ ജയ്റ്റ്‌ലിയുടെ ഈ പ്രസംഗത്തിന്റെ വിഡിയോ ശകലമാണ്. സാധാരണ നടപടിയായി മാറേണ്ട ഗവർണർ നിയമനങ്ങളിൽ വിവാദത്തിന്റെ ഛായ കലർത്തുന്നതും ഈ നിയമനമാണ്.
നോട്ട് നിരോധനം, അയോധ്യ, മുത്തലാഖ് കേസുകളിൽ സുപ്രധാനവിധികൾ പറഞ്ഞ ജസ്റ്റിസ് നസീർ വിരമിച്ചത് ഇക്കഴിഞ്ഞ ജനുവരി നാലിനാണ്. ആറാഴ്ചയ്ക്കകം അദ്ദേഹത്തിന് ആന്ധ്രപ്രദേശിന്റെ ഗവർണർ പദവിയിൽ നിയമനം ലഭിച്ചു. മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് വിരമിച്ച് അൽപകാലത്തിനകം രാജ്യസഭയിലേക്ക് എത്തിയതും വിവാദമായിരുന്നു. സുപ്രീം കോടതി ചീഫ് ജസ്റ്റിസായിരുന്ന പി.സദാശിവം വിരമിച്ച ശേഷം കേരളത്തിൽ ഗവർണറായിരുന്നു. ഇതിനു ശേഷം ബിജെപി ഭരണകാലത്ത് സുപ്രീംകോടതിയിൽനിന്നു വിരമിച്ചു ഗവർണർ പദവിയിലെത്തുന്നയാളാണ് ജസ്റ്റിസ് നസീർ.
മറ്റു നിയമനങ്ങളിലും ബിജെപിയുടെ ആഭ്യന്തര രാഷ്ട്രീയത്തിന്റെ പ്രതിഫലനങ്ങളുണ്ട്. തിരഞ്ഞെടുപ്പിനൊരുങ്ങുന്ന രാജസ്ഥാനിൽ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള പ്രമുഖ പേരുകളിലൊന്നായിരുന്നു ഗുലാബ് ചന്ദ് കഠാരിയയുടേത്. മുൻമുഖ്യമന്ത്രി വസുന്ധര രാജെയുടെ എതിരാളിയായി അറിയപ്പെട്ടിരുന്ന അദ്ദേഹം അടുത്ത കാലത്തായി അവരുടെ പക്ഷത്താണ്. വസുന്ധരയും സംസ്ഥാന നേതൃത്വവുമായുള്ള വടംവലി പരസ്യമാണ്.
മേവാർ മേഖലയിൽ നല്ല സ്വാധീനമുള്ള കഠാരിയ വസുന്ധരയ്ക്കൊപ്പം നിൽക്കുന്നത് അവരുടെ കരുത്ത് കൂട്ടിയിരുന്നു. ഇനി സംസ്ഥാന രാഷ്ട്രീയത്തിൽ കഠാരിയയ്ക്കു സ്ഥാനമില്ല.
തമിഴ്നാട് രാഷ്ട്രീയത്തിൽനിന്ന് സി.പി. രാധാകൃഷ്ണനും ഒഴിവാകുന്നതോടെ സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ കൂടുതൽ കരുത്തനാകും.
രാജിവച്ച രണ്ടു ഗവർണർമാരും അതതു സ്ഥലങ്ങളിൽ പ്രാദേശിക ബിജെപി ഘടകത്തിന് അനഭിമതരായി മാറിയിരുന്നു. മഹാരാഷ്ട്ര ഗവർണർ സ്ഥാനത്തുനിന്ന് ഭഗത് സിങ് കോഷിയാരിയെ ഒഴിവാക്കണമെന്നു സംസ്ഥാന ബിജെപി നേതൃത്വവും ആവശ്യപ്പെട്ടിരുന്നു. അടുത്ത കാലത്ത് അദ്ദേഹം ഛത്രപതി ശിവജി, മഹാത്മാ ഫൂലെ എന്നിവർക്കെതിരെ നടത്തിയ പരാമർശങ്ങൾ വലിയ വിവാദമായിരുന്നു. സാമൂഹിക–വിദ്യാഭ്യാസ പ്രവർത്തകൻ സോനം വാങ്ചുക്കിന്റെ സമരം ലഡാക്കിൽ ലഫ്. ഗവർണർ മാഥുറിനും വിനയായി.
ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിന് ഭീഷണി: കോൺഗ്രസ്
സുപ്രീംകോടതി മുൻ ജഡ്ജി എസ്.അബ്ദുൽ നസീറിനെ ഗവർണറാക്കി നിയമിച്ചത് ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിനു ഭീഷണിയാണെന്ന് കോൺഗ്രസ്.
നേരത്തേ ഇത്തരത്തിലുള്ള നിയമനങ്ങൾ നടന്നുവെന്നതുകൊണ്ട് ഇതു സ്വീകാര്യമാണെന്ന വാദം ശരിയല്ലെന്നും കോൺഗ്രസ് വക്താവ് അഭിഷേക് സിങ്‌വി പറഞ്ഞു. വ്യക്തിപരമായി നിയമിക്കപ്പെട്ട വ്യക്തിയോടു വിരോധമില്ലെന്നും സിങ്‌വി പറഞ്ഞു.മോദിക്കു വേണ്ടി പ്രവർത്തിക്കുന്നവർ ഗവർണർമാരാകുമെന്നു കോൺഗ്രസ് നേതാവ് മണിക്കം ടഗോർ പറഞ്ഞു.
മോദി അദാനിക്കു വേണ്ടി ജോലി ചെയ്യുന്നു. മോദിക്കു വേണ്ടി ജോലി ചെയ്യുന്നവർ ഗവർണർമാരാകുന്നു. ആരാണ് ജനങ്ങൾക്കു വേണ്ടി ജോലി ചെയ്യുക?–മണിക്കം ചോദിച്ചു.
English Summary: Controversy on new governor's appointment