അയോധ്യ മുസ്‌ലിം പള്ളി: നിർമാണ തടസ്സം നീക്കുമെന്ന് അധികൃതർ
ലക്നൗ∙ ബാബറി മസ്ജിദിനു പകരം 25 കിലോമീറ്റർ അകലെ ധന്നിപുരിൽ നൽകിയ സ്ഥലത്ത് മുസ്‌ലിം പള്ളി നിർമിക്കുന്നതുമായി ബന്ധപ്പെട്ട തടസ്സം ഉടൻ നീക്കുമെന്ന് അയോധ്യ വികസന അതോറിറ്റി. അയോധ്യയിൽ രാമജന്മഭൂമി ക്ഷേത്രനിർമാണത്തിനു പകരമായാണ് സുപ്രീംകോടതി ഉത്തരവു പ്രകാരം മുസ്‌ലിം പള്ളി നിർമാണത്തിന് 5 ഏക്കർ സ്ഥലം നൽകിയത്.

ലക്നൗ∙ ബാബറി മസ്ജിദിനു പകരം 25 കിലോമീറ്റർ അകലെ ധന്നിപുരിൽ നൽകിയ സ്ഥലത്ത് മുസ്‌ലിം പള്ളി നിർമിക്കുന്നതുമായി ബന്ധപ്പെട്ട തടസ്സം ഉടൻ നീക്കുമെന്ന് അയോധ്യ വികസന അതോറിറ്റി. അയോധ്യയിൽ രാമജന്മഭൂമി ക്ഷേത്രനിർമാണത്തിനു പകരമായാണ് സുപ്രീംകോടതി ഉത്തരവു പ്രകാരം മുസ്‌ലിം പള്ളി നിർമാണത്തിന് 5 ഏക്കർ സ്ഥലം നൽകിയത്. എന്നാൽ ഈ ഭൂമിയുടെ തരംമാറ്റത്തിനു വേണ്ടിയുള്ള അപേക്ഷ 4 മാസമായി അയോധ്യ വികസന അതോറിറ്റിക്കു മുന്നിലാണ്.
‘സർക്കാരിൽനിന്നു നിർദേശം ലഭിച്ചിട്ടുണ്ട്. ഇന്ന് അപേക്ഷ പരിഗണിക്കും. ഈയാഴ്ച തന്നെ തീരുമാനമുണ്ടാകും’ ചെയർമാൻ ഗൗരവ് ദയാൽ പറഞ്ഞു. നിർമാണം വൈകുന്നതു വാർത്തയായതോടെയാണ് അതോറിറ്റി ചെയർമാൻ ഇക്കാര്യം വ്യക്തമാക്കിയത്.
ഇൻഡോ ഇസ്‌ലാമിക് കൾചറൽ ഫൗണ്ടേഷൻ ആണ് ആശുപത്രി, ലൈബ്രറി, സമൂഹ അടുക്കള, ഗവേഷണ കേന്ദ്രം എന്നിവയടക്കമുള്ള പള്ളി സമുച്ചയം നിർമിക്കുന്നത്. 2020 ജൂലൈയിലാണ് അനുമതിക്ക് അപേക്ഷ നൽകിയതെന്ന് ട്രസ്റ്റിയായ അർഷദ് ഖാൻ പറഞ്ഞു. തുടർന്ന് പതിനാറോളം വകുപ്പുകളുടെ നിരാക്ഷേപപത്രം ആവശ്യപ്പെട്ടു. ഒരു വർഷമെടുത്ത് ഇവ ലഭ്യമാക്കിയപ്പോഴാണു ഭൂമിയുടെ തരംമാറ്റത്തിന് അപേക്ഷ നൽകാൻ കഴിഞ്ഞ ഒക്ടോബറിൽ ആവശ്യപ്പെട്ടത്. ബാബറി മസ്ജിദ് കേസിൽ 2019 നവംബർ 9നാണ് സുപ്രീംകോടതി വിധി പറഞ്ഞത്.
English Summary: Wait for mosque construction work to start in Ayodhya