ന്യൂഡൽഹി ∙ ക്രിമിനൽ കേസുകളിൽ ഉൾപ്പെടുന്ന ജനപ്രതിനിധികളെ അയോഗ്യരാക്കുന്ന സുപ്രീം കോടതി വിധിക്ക് പിന്നിൽ മലയാളി അഭിഭാഷകയുടെ പോരാട്ടം. ചങ്ങനാശേരി കുത്തുകല്ലുങ്കൽ കുടുംബാംഗമായ ലില്ലി ഇസബെൽ തോമസ്, ജനപ്രാതിനിധ്യ നിയമത്തിലെ 8(4) വകുപ്പ് ചോദ്യം ചെയ്തു നൽകിയ ഹർജിയാണ് 2013ലെ വിധിയിലെത്തിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ക്രിമിനൽ കേസുകളിൽ ഉൾപ്പെടുന്ന ജനപ്രതിനിധികളെ അയോഗ്യരാക്കുന്ന സുപ്രീം കോടതി വിധിക്ക് പിന്നിൽ മലയാളി അഭിഭാഷകയുടെ പോരാട്ടം. ചങ്ങനാശേരി കുത്തുകല്ലുങ്കൽ കുടുംബാംഗമായ ലില്ലി ഇസബെൽ തോമസ്, ജനപ്രാതിനിധ്യ നിയമത്തിലെ 8(4) വകുപ്പ് ചോദ്യം ചെയ്തു നൽകിയ ഹർജിയാണ് 2013ലെ വിധിയിലെത്തിയത്. നിയമനിർമാണ സഭകളിലിരുന്നു നിയമം നിർമിക്കേണ്ടതു ക്രിമിനലുകളല്ലെന്നതായിരുന്നു വാദം.

മദ്രാസ് സർവകലാശാലയിൽനിന്ന് എംഎൽ ബിരുദം നേടിയ ലില്ലി 1968ലാണ് സുപ്രീം കോടതിയിലെത്തുന്നത്. പരമോന്നത നീതിപീഠത്തിനെതിരെ കേസ് കൊടുത്തായിരുന്നു അരങ്ങേറ്റം. സുപ്രീം കോടതിയിൽ കേസ് ഫയൽ ചെയ്യണമെങ്കിൽ, അഡ്വക്കറ്റ് ഓൺ റെക്കോർഡ് പരീക്ഷ പാസാകണമെന്ന വ്യവസ്ഥയെ അവർ കോടതിയിൽ ചോദ്യചെയ്തു. പക്ഷേ ലില്ലി കേസ് തോറ്റു. വിധി പറയവേ ചീഫ് ജസ്‌റ്റിസ് ഗജേന്ദ്രഗഡ്‌കന്റെ ‘കേസിനു വേണ്ടി പരാതിക്കാരി തയാറെടുത്തതിന്റെ പത്തിലൊന്നു പോലും അഡ്വക്കേറ്റ് ഓൺ റെക്കോഡ് പരീക്ഷ പാസാകാൻ പഠിക്കേണ്ട’ എന്ന പരാമർശം ലില്ലി സ്വീകരിച്ചു. പരീക്ഷ പാസായി സുപ്രീകോടതിയിൽ പ്രാക്ടിസ് തുടങ്ങി.

ADVERTISEMENT

അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ സർക്കാരിന്റെ നോട്ടപ്പുള്ളികൾക്കുവേണ്ടി ഹാജരാകാനും ലില്ലിയെന്ന തന്റേടക്കാരി മടിച്ചില്ല. ഹിന്ദു നിയമം ബാധകമാകുന്ന പുരുഷൻ ആദ്യ വിവാഹത്തിൽ നിന്നു മോചനം നേടാതെ മതം മാറി രണ്ടാമതു വിവാഹം ചെയ്യുന്നത് നിയമവിരുദ്ധമെന്ന സുപ്രീം കോടതി വിധിയും ലില്ലിയുടെ ഹർജിയിലാണ്. 2019 ഡിസംബറിൽ 91–ാം വയസ്സിൽ ഡൽഹിയിൽ അന്തരിച്ചു.

English Summary: Lily Thomas, the lawyer behind the law that felled Rahul Gandhi

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT