സ്വകാര്യ ആശുപത്രി ജീവനക്കാർക്ക് മിനിമം വേതനം: 9 വർഷം കഴിഞ്ഞിട്ടും നടപ്പായില്ല
ന്യൂഡൽഹി ∙ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുൾപ്പെടെ ജീവനക്കാർക്ക് മിനിമം വേതനവും മികച്ച തൊഴിൽ സാഹചര്യവും ഉറപ്പാക്കാൻ സുപ്രീംകോടതി നിർദേശിച്ച ഡോ. ജഗദീഷ് പ്രസാദ് കമ്മിറ്റി റിപ്പോർട്ട് 9 വർഷങ്ങൾക്കിപ്പുറവും കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ നടപ്പാക്കുന്നില്ല. റിപ്പോർട്ട് നടപ്പാക്കിയതു സംബന്ധിച്ച് വിവരാവകാശ നിയമപ്രകാരം ഇന്ത്യൻ പ്രഫഷനൽ നഴ്സസ് അസോസിയേഷൻ ജോയിന്റ് സെക്രട്ടറി സിജു തോമസ് നൽകിയ അപേക്ഷയിലാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.

ആരോഗ്യം സംസ്ഥാന വിഷയമാണെന്നും കേന്ദ്രത്തിന് ഇടപെടാനാകില്ലെന്നും മറുപടിയിലുണ്ട്. കേന്ദ്രനിർദേശപ്രകാരം ശമ്പള പരിഷ്കരണത്തിന് തയാറെടുക്കുന്നുവെന്ന വിജ്ഞാപനം പുറത്തിറക്കി എന്നല്ലാതെ 90% സംസ്ഥാനങ്ങളും ഒരു നടപടിയും സ്വീകരിച്ചില്ല. ഹിമാചൽപ്രദേശ്, കർണാടക, പഞ്ചാബ്, സിക്കിം തുടങ്ങിയ സംസ്ഥാനങ്ങൾ റിപ്പോർട്ട് നടപ്പാക്കാൻ പ്രാരംഭ നടപടി സ്വീകരിച്ചുവെന്ന് അവകാശപ്പെടുമ്പോൾ നഴ്സുമാർക്കിടയിൽ റിപ്പോർട്ട് പ്രചരിപ്പിച്ചെന്നാണ് ത്രിപുരയുടെയും ദാദ്ര നഗർ ഹവേലി മറുപടി. തമിഴ്നാട്, മിസോറം, ഛത്തീസ്ഗഡ്, ബിഹാർ, മേഘാലയ, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾ റിപ്പോർട്ട് നടപ്പാക്കാൻ സമിതി രൂപീകരിക്കുക മാത്രമാണ് ചെയ്തത്.
കേന്ദ്രവും സംസ്ഥാനവും പരസ്പരം പഴിചാരുന്നതായി സുപ്രീംകോടതിയിലെ പ്രധാന ഹർജിക്കാരായിരുന്ന ട്രെയിൻഡ് നഴ്സസ് അസോസിയേഷൻ ദേശീയ പ്രസിഡന്റ് ഡോ.റോയ് കെ.ജോർജ് പറഞ്ഞു.
സമരം പ്രഖ്യാപിച്ച് കേരളത്തിലെ നഴ്സുമാർ
സ്ഥിരം നഴ്സുമാർക്ക് അടിസ്ഥാനശമ്പളമായ 20,000 രൂപ നൽകണമെന്ന നിർദേശം മാത്രമാണ് കേരളം നടപ്പാക്കിയത്. ശമ്പളപരിഷ്കരണം ഉൾപ്പെടെ ഡോ. ജഗദീഷ് പ്രസാദ് കമ്മിറ്റി റിപ്പോർട്ട് പൂർണമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഈ മാസം മുഖ്യമന്ത്രിക്ക് കത്തു നൽകിയിരുന്നു. അനുകൂല നടപടിയുണ്ടായില്ലെങ്കിൽ ജനുവരി 1 മുതൽ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിട്ടുണ്ടെന്ന് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എ.മുഹമ്മദ് ഷിഹാബ് പറഞ്ഞു.
നിർദേശങ്ങളിൽ ചിലത്
∙ സ്ഥിരം നഴ്സുമാർക്ക് അടിസ്ഥാനശമ്പളമായ 20,000 രൂപ
∙ ഇരുനൂറിലധികം കിടക്കകളുള്ള സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർക്ക് സർക്കാർ ആശുപത്രികളിലെ തുല്യ ഗ്രേഡിലുള്ള നഴ്സിന്റെ ശമ്പളം നൽകണം.
∙ കിടക്ക നൂറിൽ കൂടുതലെങ്കിൽ, സർക്കാർ ആശുപത്രികളിലെ നഴ്സിനു ലഭിക്കുന്ന ശമ്പളത്തിന്റെ 90 ശതമാനവും ഉറപ്പാക്കണം.
∙ മികച്ച തൊഴിൽ സാഹചര്യം, അവധി, മറ്റ് ആനുകൂല്യങ്ങൾ തുടങ്ങിയവ ഉറപ്പാക്കണം.