യാക്കോബായ സഭാധ്യക്ഷൻ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവാ കാലം ചെയ്തതും എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ കണ്ണൂർ കലക്ടർ നൽകിയ മൊഴിയെ എതിർത്ത് നവീൻ ബാബുവിന്റെ ഭാര്യ രംഗത്തെത്തിയും കൊടകര കുഴൽപ്പണക്കേസിൽ ബിജെപിക്കെതിരെ വെളിപ്പെടുത്തലുമായി ബിജെപി മുൻ ഓഫിസ് സെക്രട്ടറി സതീശൻ

യാക്കോബായ സഭാധ്യക്ഷൻ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവാ കാലം ചെയ്തതും എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ കണ്ണൂർ കലക്ടർ നൽകിയ മൊഴിയെ എതിർത്ത് നവീൻ ബാബുവിന്റെ ഭാര്യ രംഗത്തെത്തിയും കൊടകര കുഴൽപ്പണക്കേസിൽ ബിജെപിക്കെതിരെ വെളിപ്പെടുത്തലുമായി ബിജെപി മുൻ ഓഫിസ് സെക്രട്ടറി സതീശൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യാക്കോബായ സഭാധ്യക്ഷൻ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവാ കാലം ചെയ്തതും എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ കണ്ണൂർ കലക്ടർ നൽകിയ മൊഴിയെ എതിർത്ത് നവീൻ ബാബുവിന്റെ ഭാര്യ രംഗത്തെത്തിയും കൊടകര കുഴൽപ്പണക്കേസിൽ ബിജെപിക്കെതിരെ വെളിപ്പെടുത്തലുമായി ബിജെപി മുൻ ഓഫിസ് സെക്രട്ടറി സതീശൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യാക്കോബായ സഭാധ്യക്ഷൻ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവാ കാലം ചെയ്തതും എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ കണ്ണൂർ കലക്ടർ നൽകിയ മൊഴിയെ എതിർത്ത് നവീൻ ബാബുവിന്റെ ഭാര്യ രംഗത്തെത്തിയും കൊടകര കുഴൽപ്പണക്കേസിൽ ബിജെപിക്കെതിരെ വെളിപ്പെടുത്തലുമായി ബിജെപി മുൻ ഓഫിസ് സെക്രട്ടറി സതീശൻ തിരൂർ രംഗത്തെത്തിയതും പൂര നഗരിയിലെത്തിയത് ആംബുലൻസിൽ കയറിയെന്ന് സുരേഷ് ഗോപി സമ്മതിച്ചതും സുരേഷ് ഗോപിയുടെ ഒറ്റ തന്ത പ്രയോഗത്തെ തുടർന്നുണ്ടായ പ്രതികരണങ്ങളുമുൾപ്പെടെ നിരവധി സംഭവങ്ങളാണ് ഇന്നുണ്ടായത്.  മലയാള മനോരമയുടെ കലാ സാഹിത്യോത്സവമായ ഹോർത്തൂസിന് കോഴിക്കോട് തുടക്കം കുറിച്ചതാണ് സാംസ്കാരിക രംഗത്തെ പ്രധാനപ്പെട്ട വാർത്തകളിലൊന്ന്. മുഖ്യമന്ത്രി പിണറായി വിജയൻ ഹോർത്തൂസ് ഉദ്ഘാടനം ചെയ്തത്.

വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലിരിക്കെയാണ് യാക്കോബായ സുറിയാനി സഭയുടെ തലവൻ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവാ (95) കാലം ചെയ്തത്. കൊച്ചിയിലായിരുന്നു അന്ത്യം. പ്രതിസന്ധിഘട്ടത്തിൽ സഭയെ  ചേർത്തുപിടിച്ച അധ്യക്ഷനാണ്. 2 പതിറ്റാണ്ടിലധികമായി യാക്കോബായ സുറിയാനി സഭയുടെ ഇടയനായിരുന്നു. ചെറിയ ലോകത്തുനിന്നു വലിയ ആകാശങ്ങള്‍ കീഴടക്കിയാണു കാതോലിക്കാ ബാവാ വിടവാങ്ങുന്നത്. സഭ പ്രതിസന്ധിയുടെ പാരമ്യത്തിലേറിയപ്പോള്‍ പോരാട്ടത്തിന്റെ കനല്‍വഴിയില്‍ വിശ്വാസികളെ നയിച്ചു. ജീവിതംകൊണ്ടും ആശയംകൊണ്ടും പകരംവയ്ക്കാനില്ലാത്ത നേതൃത്വമാണു കാതോലിക്കാ ബാവായുടെ വേര്‍പാടോടെ യാക്കോബായ സഭയ്ക്കു നഷ്ടമായത്.

ADVERTISEMENT

കണ്ണൂർ കലക്ടർക്കെതിരെ മരിച്ച എഡിഎം നവീൻ ബാബുവിന്റെ ഭാര്യ കെ.മഞ്ജുഷ രംഗത്തെത്തി. കണ്ണൂർ കലക്ടറുടെ വാക്കുകൾ ഒരിക്കലും വിശ്വസിക്കാൻ സാധിക്കില്ലെന്നു പറഞ്ഞ അവർ കലക്ടറോട് നവീൻ ബാബുവിന് യാതൊരു ആത്മബന്ധവുമില്ലെന്നും വ്യക്തമാക്കി. നവീൻ ബാബുവിന് ഒരു കാര്യവും പങ്കുവയ്ക്കാൻ പറ്റിയ ആളല്ല കലക്ടർ. കലക്ടർ പറയുന്നതു നുണയാണെന്നും നീതിക്കായി ഏതറ്റം വരെയും പോകുമെന്നും കെ.മഞ്ജുഷ പറഞ്ഞു. 

കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപിക്കെതിരെ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത് ബിജെപി മുന്‍ ഓഫിസ് സെക്രട്ടറി സതീശന്‍ തിരൂരാണ്. കുഴല്‍പ്പണം എത്തിച്ചത് ചാക്കിലാക്കിയാണെന്ന് സതീശൻ പറഞ്ഞു. കുഴല്‍പ്പണം എത്തിച്ച ധര്‍മരാജനു തൃശൂരില്‍ മുറിയെടുത്തു നല്‍കിയെന്നും 6 ചാക്ക് നിറയെ പണമുണ്ടായിരുന്നെന്നും ചാക്കിൽ പണമാണെന്ന് അറിഞ്ഞത് പിന്നീടെന്നും സതീശന്‍ പറഞ്ഞു.

ADVERTISEMENT

അതേസമയം, പൂര നഗരിയിലെത്തിയത് ആംബുലൻസിൽ കയറിയെന്ന് സുരേഷ് ഗോപി സമ്മതിച്ചു. കാലിനു വയ്യായിരുന്നു, ആളുകൾക്കിടയിലൂടെ നടക്കാൻ സാധിക്കില്ലായിരുന്നു. രാഷ്ട്രീയമില്ലാത്ത ചെറുപ്പക്കാർ എടുത്താണ് ആംബുലൻസിൽ കയറ്റിയതെന്നും സുരേഷ് ഗോപി പറഞ്ഞു. 15 ദിവസം കാൽ ഇഴച്ചാണ് നടന്നത്. കാന കടക്കാൻ സഹായിച്ചത് ഒരു രാഷ്ട്രീയവും ഇല്ലാത്ത യുവാക്കൾ ആയിരുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു. ഒറ്റ തന്ത പ്രയോഗം സംബന്ധിച്ചും അദ്ദേഹം പ്രതികരിച്ചു. ആരുടേയും അച്ഛനു വിളിച്ചിട്ടില്ലെന്നും വിളിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നുമായിരുന്നു മറുപടി. അതേസമയം ‘ഒറ്റ തന്ത’ പ്രയോഗം സിനിമയിൽ പറ്റുമെന്നും രാഷ്ട്രീയത്തിൽ പറ്റില്ലെന്നും പ്രതികരിച്ച് മന്ത്രി പി.എ. മുഹമ്മദ് റിയാസും രംഗത്തെത്തി. രാഷ്രീയത്തിൽ ഒറ്റ തന്ത പ്രയോഗത്തിനു മറുപടി ഇല്ലെന്നും അദ്ദേഹം പറഞ്ഞു. 

എഴുത്തുകാർക്ക് നിർഭയമായി ആശയങ്ങൾ പങ്കുവയ്ക്കാനുള്ള വേദിയായി ഹോർത്തൂസ് മാറണമെന്ന് ഹോർത്തൂസ് ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. യുനെസ്കോയുടെ സാഹിത്യനഗരി പദവി കോഴിക്കോടിനു ലഭിച്ചശേഷം കേരളത്തിൽ നടക്കുന്ന ആദ്യ സാഹിത്യോത്സവമാണ് ഇത്. ‘‘കേരളീയ നവോത്ഥാനവുമായി മലയാള മനോരമയ്ക്കുള്ള ബന്ധത്തെ ബലപ്പെടുത്തുന്നതാണു ഹോർത്തൂസ്. മലയാളത്തിന്റെ ഭാവി കവിതയിലല്ലാ, ഗദ്യത്തിലാണെന്നു തിരിച്ചറിഞ്ഞ വ്യക്തിയാണു മലയാള മനോരമ ദിനപത്രത്തിന്റെ സ്ഥാപക പത്രാധിപരും സാഹിത്യകാരനുമായ കണ്ടത്തിൽ വർഗീസ് മാപ്പിള. അച്ചടിച്ച പത്രങ്ങൾക്ക് ഇന്ററാക്ടീവ് ആകാം എന്നു കണ്ടത്തിൽ വർഗീസ് മാപ്പിളയും മലയാള മനോരമയും തെളിയിച്ചു. ഭിന്നരുചിക്കാരായ എഴുത്തുകാരെ ഒരേ ചരടിൽ കോർത്ത് കണ്ടത്തിൽ വർഗീസ് മാപ്പിള സംഘടിപ്പിച്ചു. ഹോർത്തൂസ്, ആദ്യ ഭാഷാപോഷിണി സഭയുടെ ഓർമയുണർത്തുന്നു.’’ മുഖ്യമന്ത്രി പറഞ്ഞു.

English Summary:

Today's Recap 31 October 2024

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT