കൊടകര കുഴൽപ്പണം: പുതിയ വെളിപ്പെടുത്തലിൽ സമഗ്ര അന്വേഷണം വേണമെന്ന് സിപിഎമ്മും സിപിഐയും
തിരുവനന്തപുരം/കൊച്ചി ∙ ചാക്കുകണക്കിനു പണം ബിജെപി കേരളത്തിൽ എത്തിച്ചുവെന്ന മുൻ പാർട്ടി ഓഫിസ് സെക്രട്ടറി നടത്തിയ പുതിയ വെളിപ്പെടുത്തലിനെപ്പറ്റി സമഗ്ര അന്വേഷണം നടത്തണമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും ആവശ്യപ്പെട്ടു.

‘‘കൊടകര കുഴൽപ്പണ കേസുമായി ബന്ധിപ്പിച്ചാണ് ഈ വെളിപ്പെടുത്തൽ എന്നത് ഏറെ ഗൗരവമുള്ളതാണ്. 2021ലെ നിയമസഭ തിരഞ്ഞെടുപ്പും അതിന് തൊട്ടുമുൻപ് നടന്ന തദ്ദേശ തിരഞ്ഞെടുപ്പും അട്ടിമറിക്കാൻ ലക്ഷ്യമിട്ടാണു ബിജെപി കള്ളപ്പണം ഇറക്കിയത്. കേസിൽ പൊലീസ് അന്വേഷണം നടത്തി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചതാണ്. വിചാരണ തുടങ്ങാൻ പോകുന്നതേയുള്ളൂ. ഈ ഘട്ടത്തിലാണ് പുതിയ വെളിപ്പെടുത്തൽ. മാത്രമല്ല ഇ.ഡി, ആദായനികുതി വകുപ്പ് എന്നിവർക്കെല്ലാം വിശദമായ റിപ്പോർട്ടും പൊലീസ് നൽകിയിരുന്നു. 53.4 കോടിയുടെ ഹവാല ഇടപാട് നടന്നിട്ടുണ്ടെന്നാണ് അന്ന് കണ്ടത്. കുഴൽപ്പണം തട്ടിയ പ്രതികളെ അറസ്‌റ്റ് ചെയ്ത പൊലീസ് അന്ന് ബിജെപി നേതാക്കളെയും ചോദ്യം ചെയ്തിരുന്നു.
കേന്ദ്രത്തിലും വിവിധ സംസ്ഥാനങ്ങളിലും ബിജെപി എങ്ങനെയൊക്കെയാണ് അധികാരം പിടിച്ചടക്കുന്നത് എന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ്, ഭരണത്തിലെത്താൻ ഒരു സാധ്യതയും ഇല്ലാത്ത സംസ്ഥാനമായ കേരളത്തിൽ കോടാനുകോടി കള്ളപ്പണം ഇറക്കിയ സംഭവം. ഇപ്പോൾ നടക്കുന്ന ഉപതിരഞ്ഞെടുപ്പിലും ബിജെപിയുടെ ഈ കളികൾ ഉണ്ടാകുമെന്ന് ഉറപ്പാണ്. ബിജെപി കൊണ്ടുവന്ന കള്ളപ്പണത്തിന്റെ കണക്ക് ആർക്കും പറയാനാകാത്ത സ്ഥിതിയാണ്. വെളിപ്പെടുത്തിയ ആളെയടക്കം ചോദ്യം ചെയ്ത് സമഗ്രമായ അന്വേഷണത്തിലൂടെ മാത്രമേ കൂടുതൽ വിവരങ്ങൾ പുറത്തുവരു’’– എം.വി.ഗോവിന്ദൻ പറഞ്ഞു.
ബിജെപി മുന്‍ ഓഫിസ് സെക്രട്ടറിയുടെ വെളിപ്പെടുത്തല്‍ ഗൗരവമുള്ളതാണെന്നു ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു. ‘‘കൊടകര കുഴല്‍പ്പണക്കേസില്‍ ഉള്‍പ്പെട്ടത് ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ട് ആണെന്ന ബിജെപി മുന്‍ ഓഫിസ് സെക്രട്ടറിയുടെ വെളിപ്പെടുത്തല്‍ ഗൗരവമുള്ളതാണ്. തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ ബിജെപി കള്ളപ്പണം ഉപയോഗിച്ചുവെന്ന് തെളിഞ്ഞ സാഹചര്യത്തില്‍ സമഗ്രമായ അന്വേഷണം വേണം.
ഈ പണം എവിടെനിന്ന് വന്നു, എങ്ങോട്ട് പോയി, ഇതിന് പിന്നില്‍ ആരെല്ലാം ഉണ്ട് തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിക്കണം. സത്യാവസ്ഥ അറിയാന്‍ ജനങ്ങള്‍ക്ക് ആഗ്രഹമുണ്ട്. നേരത്തേ തുടങ്ങിയ അന്വേഷണം പൂര്‍ത്തിയാക്കണം. ബിജെപി കളളപ്പണത്തിന്റെയും കുഴല്‍പ്പണത്തിന്റെയും പാര്‍ട്ടിയായി അധ:പതിച്ചു. ചാക്കുക്കണക്കിന് കള്ളപ്പണത്തിന്റെ കൂമ്പാരത്തിനകത്ത് ജീവിക്കുന്ന പാര്‍ട്ടിയായും ബിജെപി മാറി. ബിജെപിയെ ജനങ്ങള്‍ വെറുതെ വിടുമെന്ന് കരുതരുത്. എവിടെയൊക്കെ സാധിക്കുന്നുവോ അവിടെവച്ചെല്ലാം ജനങ്ങള്‍ ബിജെപിയെ പരസ്യ വിചാരണ ചെയ്യും.’’– ബിനോയ് വിശ്വം പറഞ്ഞു.