‘ഞാൻ കിങ്മേക്കറല്ല, കോൺഗ്രസാണ് കിങ്’: ഡി.കെ.ശിവകുമാർ
തിരഞ്ഞെടുപ്പു കഴിയുമ്പോൾ കിങ് മേക്കർ ആയി തുടരുമോ അതോ കിങ് ആകുമോ എന്ന ചോദ്യം കേട്ട് കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ.ശിവകുമാർ ആദ്യം ചിരിച്ചു. ബെംഗളൂരു നഗരത്തിൽ ഡോ. അംബേദ്കർ റോഡിലെ വിധാൻ സൗധയ്ക്കു മുന്നിലൂടെ കടന്നുപോവുകയായിരുന്നു കാർ അപ്പോൾ.
തിരഞ്ഞെടുപ്പു കഴിയുമ്പോൾ കിങ് മേക്കർ ആയി തുടരുമോ അതോ കിങ് ആകുമോ എന്ന ചോദ്യം കേട്ട് കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ.ശിവകുമാർ ആദ്യം ചിരിച്ചു. ബെംഗളൂരു നഗരത്തിൽ ഡോ. അംബേദ്കർ റോഡിലെ വിധാൻ സൗധയ്ക്കു മുന്നിലൂടെ കടന്നുപോവുകയായിരുന്നു കാർ അപ്പോൾ.
തിരഞ്ഞെടുപ്പു കഴിയുമ്പോൾ കിങ് മേക്കർ ആയി തുടരുമോ അതോ കിങ് ആകുമോ എന്ന ചോദ്യം കേട്ട് കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ.ശിവകുമാർ ആദ്യം ചിരിച്ചു. ബെംഗളൂരു നഗരത്തിൽ ഡോ. അംബേദ്കർ റോഡിലെ വിധാൻ സൗധയ്ക്കു മുന്നിലൂടെ കടന്നുപോവുകയായിരുന്നു കാർ അപ്പോൾ.
കർണാടക നിയമസഭാതിരഞ്ഞെടുപ്പിൽ പത്രിക സമർപ്പണം ഇന്ന് അവസാനിക്കാനിരിക്കെ, ബിജെപിക്കെതിരെ ഉറച്ച വിജയം നേടുമെന്ന പ്രതീക്ഷയിൽ കോൺഗ്രസ് പുതിയ തന്ത്രങ്ങൾ ഒരുക്കുന്നു. കോൺഗ്രസ് പ്രചാരണത്തിന്റെ നേതൃത്വം വഹിക്കുന്ന പിസിസി അധ്യക്ഷൻ ഡി.കെ.ശിവകുമാർ സംസാരിക്കുന്നു
തിരഞ്ഞെടുപ്പു കഴിയുമ്പോൾ കിങ് മേക്കർ ആയി തുടരുമോ അതോ കിങ് ആകുമോ എന്ന ചോദ്യം കേട്ട് കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ.ശിവകുമാർ ആദ്യം ചിരിച്ചു. ബെംഗളൂരു നഗരത്തിൽ ഡോ. അംബേദ്കർ റോഡിലെ വിധാൻ സൗധയ്ക്കു മുന്നിലൂടെ കടന്നുപോവുകയായിരുന്നു കാർ അപ്പോൾ. വിധാൻ സൗധയിലേക്കു കണ്ണെറിഞ്ഞു നൽകിയ മറുപടി ഇങ്ങനെ: ‘ഞാൻ ആരെയും രാജാവാക്കാനില്ല. കോൺഗ്രസ് പാർട്ടിയാണു കിങ് ആവേണ്ടത്’. കർണാടകയിൽ ഇത്തവണ 140നു മുകളിൽ സീറ്റു നേടുമെന്നാണു ശിവകുമാറിന്റെ പ്രതീക്ഷ. അഭിമുഖത്തിൽനിന്ന്:
കോൺഗ്രസിന്റെ വിജയപ്രതീക്ഷകൾക്ക് ബിജെപിയും ജനതാദളും ഭീഷണിയല്ലേ ?
ഒരിക്കലുമില്ല. ഞങ്ങൾ വിജയിക്കും. കൂട്ടുകക്ഷി ഭരണത്തിന്റെ ആവശ്യവും വരില്ല.
ബിജെപിയിൽനിന്ന് ഇനിയും നേതാക്കൾ കോൺഗ്രസിലേക്കു വരുമോ?
മന്ത്രിമാരടക്കം പലരും തയാറാണ്. പക്ഷേ, എല്ലാവരെയും സ്വീകരിക്കാനാവില്ല. ധാരാളം ബിജെപി പ്രവർത്തകരും വരുന്നു.
നേതാക്കളെ ചാക്കിട്ടുപിടിക്കാൻ ബിജെപി വൻതോതിൽ പണമൊഴുകുന്നു എന്ന റിപ്പോർട്ടിനെക്കുറിച്ച്?
ബിജെപിക്കാർ പണി തുടങ്ങിയിട്ടുണ്ട്. നേതാക്കൾ പോയതിൽ അവർ സമ്മർദത്തിലാണ്. വിശ്വസിക്കാവുന്ന നേതാക്കളെ മാത്രമേ കോൺഗ്രസ് സ്വീകരിച്ചിട്ടുള്ളൂ. അതിനാൽ ചാക്കിട്ടുപിടിത്തം വിലപ്പോവില്ല.
കടുത്ത ആർഎസ്എസ് നിലപാടുള്ള നേതാവല്ലേ ജഗദീഷ് ഷെട്ടർ. അദ്ദേഹം വന്നത് ഗുണമാകുമോ?
അദ്ദേഹം കോൺഗ്രസിന്റെ ആശയം സ്വീകരിച്ചാണല്ലോ വന്നത്. മതനിരപേക്ഷതയിൽ വിശ്വസിക്കുന്നുവെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിലും വ്യക്തമാക്കിയല്ലോ.
എന്താണു കോൺഗ്രസിന്റെ മുഖ്യപ്രചാരണം?
അഴിമതിയും വിലക്കയറ്റവും തൊഴിലില്ലായ്മയും കൊണ്ടു പൊറുതിമുട്ടിയിരിക്കുകയാണു ജനം. അവരുടെ ജീവിതം മെച്ചപ്പെടുത്തുന്ന 4 വാഗ്ദാനങ്ങൾ (4 ഗാരന്റി പ്ലാൻ) ആണു ഞങ്ങൾ മുന്നോട്ടുവച്ചത്. വീട്ടമ്മമാർക്കും ജോലിയില്ലാത്ത അഭ്യസ്തവിദ്യർക്കും പ്രതിമാസം ധനസഹായം നൽകും. സംവരണവിഷയത്തിൽ ബിജെപിയുടെ ഇരട്ടനിലപാടും ചർച്ചാവിഷയമാക്കും.
പത്രികയ്ക്കൊപ്പം താങ്കൾ സമർപ്പിച്ച ആസ്തിരേഖകൾപ്രകാരം കഴിഞ്ഞ 5 വർഷം കൊണ്ട് 68 ശതമാനത്തോളം വർധനയുണ്ട്. ഇത് ബിജെപി ആയുധമാക്കുന്നുണ്ട്.
എനിക്ക് ഒന്നും ഒളിച്ചുവയ്ക്കാനില്ല. അതിനാൽ എന്റെ ആസ്തിയും വളർച്ചയും കൃത്യമായി വെളിപ്പെടുത്തിയിട്ടുണ്ട്. എന്റെ ആസ്തിയെല്ലാം എന്റെ പേരിൽ മാത്രമാണ്.
പാർട്ടിയിലെ ഗ്രൂപ്പിസം പ്രതിസന്ധിയാവില്ലേ?
ഇവിടെ ഞങ്ങൾക്ക് ഒറ്റ ഗ്രൂപ്പേയുള്ളു. അത് കോൺഗ്രസ് എന്ന ഗ്രൂപ്പാണ്. നിങ്ങളുടെ കേരളത്തിലേതു പോലുള്ള സാഹചര്യമല്ല (ചിരി). ഇവിടെ ഞങ്ങളുടെ ഉത്തരവാദിത്തം ബിജെപിയുടെ ദക്ഷിണേന്ത്യയിലേക്കുള്ള വാതിൽ കൊട്ടിയടയ്ക്കുക എന്നതാണ്.
അശോക് നഗറിൽനിന്ന് ഇടവഴികളിലൂടെ വാഹനം തിരിഞ്ഞു. ഒട്ടും ബഹളമയമല്ലാത്തൊരു വീടിനു മുന്നിൽനിന്നു. ഡികെയെ കാത്ത് ആ വീട്ടിൽ എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സുർജേവാല കാത്തിരിക്കുന്നു. പത്രിക സമർപ്പണം തീരുന്നതിനു മുൻപുള്ള മണിക്കൂറുകളാണ്.
ഖർഗെയുടെ തട്ടകം ദേശീയ രാഷ്ട്രീയം: ശിവകുമാർ
കോൺഗ്രസ് അധികാരത്തിലെത്തിയാൽ മല്ലികാർജുൻ ഖർഗെ കർണാടക മുഖ്യമന്ത്രിയാകാനുള്ള സാധ്യത ഡി.കെ.ശിവകുമാർ പരോക്ഷമായി തള്ളി. കോൺഗ്രസ് അധ്യക്ഷനെന്ന നിലയിൽ ഖർഗെയുടെ സ്ഥാനം ദേശീയ രാഷ്ട്രീയത്തിൽ വളരെ പ്രധാനമാണ്. രാജ്യത്തു കോൺഗ്രസിനെ തിരികെ അധികാരത്തിലെത്തിക്കുന്നതാണോ കർണാടകയാണോ പ്രധാനം എന്നതു ചർച്ചാവിഷയമാണ്. ഖർഗെ മുഖ്യമന്ത്രിയാകുമോയെന്ന ചോദ്യം പലരും ചോദിക്കുന്നു. ഇതു ചർച്ചചെയ്ത് അദ്ദേഹത്തെ കുഴപ്പത്തിലാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. വിഷയത്തിൽ പാർട്ടി എടുക്കുന്ന ഏതു തീരുമാനവും അനുസരിക്കുമെന്നും ശിവകുമാർ പറഞ്ഞു. മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും ഡി.െക.ശിവകുമാറിന്റെയും പേരുകൾ സജീവമായി നിൽക്കുന്നതിനിടെയാണ് ഖർഗെയുടെ പേരും ഉയർന്നുവന്നത്.
English Summary: Interview with D.K. Sivakumar regarding Karnataka Assembly Election 2023