സിബിഐ തലപ്പത്ത് സൂദ്; കർണാടകയിൽ ചർച്ച
ബെംഗളൂരു ∙ കർണാടകയിലെ കോൺഗ്രസ് വിജയത്തിനു പിന്നാലെ പൊലീസ് മേധാവിയായിരുന്ന പ്രവീൺ സൂദിനെ സിബിഐ ഡയറക്ടറായി നിയമിച്ചതു ചർച്ചയായി. അനധികൃതമായി സ്വത്തു സമ്പാദിച്ചെന്ന കേസിൽ പിസിസി അധ്യക്ഷൻ ഡി.കെ.ശിവകുമാറിനെതിരെ സിബിഐ അന്വേഷണം നടക്കുന്നതിനിടെയാണു സൂദിന്റെ നിയമനമെന്നതു ശ്രദ്ധേയം. കോൺഗ്രസ് മിന്നും ജയം സ്വന്തമാക്കിയതിനു പിന്നാലെയാണു പ്രധാനമന്ത്രി നരേന്ദ്ര മോദി മുൻകയ്യെടുത്തു സൂദിനെ സിബിഐ ഡയറക്ടറായി നിയമിച്ചത്. സൂദിനെ ഒന്നിനും കൊള്ളാത്തവൻ എന്നാണു നേരത്തേ ശിവകുമാർ വിളിച്ചത്.

ബെംഗളൂരു ∙ കർണാടകയിലെ കോൺഗ്രസ് വിജയത്തിനു പിന്നാലെ പൊലീസ് മേധാവിയായിരുന്ന പ്രവീൺ സൂദിനെ സിബിഐ ഡയറക്ടറായി നിയമിച്ചതു ചർച്ചയായി. അനധികൃതമായി സ്വത്തു സമ്പാദിച്ചെന്ന കേസിൽ പിസിസി അധ്യക്ഷൻ ഡി.കെ.ശിവകുമാറിനെതിരെ സിബിഐ അന്വേഷണം നടക്കുന്നതിനിടെയാണു സൂദിന്റെ നിയമനമെന്നതു ശ്രദ്ധേയം.
കോൺഗ്രസ് മിന്നും ജയം സ്വന്തമാക്കിയതിനു പിന്നാലെയാണു പ്രധാനമന്ത്രി നരേന്ദ്ര മോദി മുൻകയ്യെടുത്തു സൂദിനെ സിബിഐ ഡയറക്ടറായി നിയമിച്ചത്. സൂദിനെ ഒന്നിനും കൊള്ളാത്തവൻ എന്നാണു നേരത്തേ ശിവകുമാർ വിളിച്ചത്. കോൺഗ്രസ് പ്രവർത്തകർക്കെതിരെ അന്യായമായി കേസുകളെടുക്കുന്നെന്നും ബിജെപി പ്രവർത്തകരെ കേസിൽനിന്ന് ഒഴിവാക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം. ബിജെപി പ്രവർത്തകനായാണു സൂദ് പ്രവർത്തിക്കുന്നതെന്നും കോൺഗ്രസ് അധികാരത്തിലെത്തിയാൽ നടപടിയെടുക്കുമെന്നുംകൂടി അദ്ദേഹം പറഞ്ഞിരുന്നു.
കോൺഗ്രസ് എതിർത്തു
പ്രവീൺ സൂദിനെ നിയമിച്ചതു കോൺഗ്രസ് കക്ഷിനേതാവ് അധീർ രഞ്ജൻ ചൗധരിയുടെ ശക്തമായ എതിർപ്പിനെ അവഗണിച്ച്. ചുരുക്കപ്പട്ടികയിൽനിന്ന് ഡയറക്ടറെ തിരഞ്ഞെടുക്കാനുള്ള മൂന്നംഗസമിതിയിൽ അധീർ രഞ്ജൻ ചൗധരി ശക്തമായ എതിർപ്പറിയിച്ചിരുന്നു. അധീറിനു പുറമേ, പ്രധാനമന്ത്രി നരേന്ദ്ര മോദി, ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് എന്നിവരുൾപ്പെട്ട സമിതിയാണ് സിബിഐ ഡയറക്ടറെ തീരുമാനിക്കുന്നത്.
English Summary : Appointment of Praveen Sood as CBI director went discussion in Karnataka