മേൽപാലം, ബദൽപാത, തുരങ്കപാത; രാത്രിയാത്ര നിരോധനം നീക്കാൻ ഏതു വരണം?; മലബാറിന്റെ പ്രതീക്ഷ ഇനി പ്രിയങ്കയിൽ
കൽപറ്റ∙ രാത്രിയാത്രാ നിരോധനം നീക്കുന്നതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കാതെ സുപ്രീം കോടതി. തിങ്കളാഴ്ച പരിഗണിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും ലിസ്റ്റ് ചെയ്തില്ല. ജനുവരി രണ്ടാം ആഴ്ചയ്ക്ക് ശേഷമേ ഇനി കേസ് പരിഗണിക്കാൻ സാധ്യതയുള്ളു. 2010 മുതൽ 14 വർഷത്തിനിടെ 46 തവണയാണ് കേസ് കോടതി പരിഗണിച്ചത്. രാത്രിയാത്രാ നിരോധനം നീക്കാൻ അനുകൂലമായ നിലപാടല്ല ഇതുവരെ കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായത്. ബദൽ മാർഗങ്ങൾ പരിഗണിക്കാനാണ് കോടതി നിർദേശം.

എന്നാൽ ബദൽ മാർഗങ്ങൾ നിർദേശിക്കുന്ന കാര്യത്തിലും ഇതുവരെ തീരുമാനമായില്ല. ഇതോടെ രാത്രിയാത്രാ നിരോധനവുമായി ബന്ധപ്പെട്ട കേസ് അനന്തമായി നീളുകയും ബദൽ മാർഗങ്ങളിൽ അനിശ്ചിതത്വം തുടരുകയുമാണ്. കേന്ദ്ര, കേരള, കർണാടക സർക്കാരുകൾ ഏകകണ്ഠമായി തീരുമാനമെടുത്താൽ മാത്രമേ രാത്രിയാത്രാ നിരോധനത്തിനു പരിഹാരമാകൂ. അടുത്ത തവണ സുപ്രീം കോടതി കേസ് പരിഗണിക്കുമ്പോഴെങ്കിലും സർക്കാരുകൾ സമവായത്തിലെത്തണമെന്നാണ് ആവശ്യമുയരുന്നത്.
പ്രിയങ്കയുടെ ഇടപെടൽ കാത്ത്
ഏപ്രിലിൽ ലോക്സഭാ തിരഞ്ഞെടുപ്പ് നടന്നപ്പോൾ രാഹുൽ ഗാന്ധിയും ഉപതിരഞ്ഞെടുപ്പ് നടന്നപ്പോൾ പ്രിയങ്ക ഗാന്ധിയും നിരവധി തവണ രാത്രിയാത്രാ നിരോധനത്തെ കുറിച്ച് പ്രസംഗിച്ചു. നിരോധനം നീക്കുന്നതിനു സാധ്യമായ എല്ലാ ഇടപെടലുകളും നടത്തുമെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പ്രിയങ്ക ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു വയനാട്ടിൽ എത്തിയപ്പോൾ രാത്രിയാത്രാ നിരോധനം നീക്കുന്നത് പരിഗണിക്കുമെന്ന് അറിയിച്ചു.
കർണാടകയിലെ കോൺഗ്രസ് സർക്കാരിൽ പ്രിയങ്ക ഗാന്ധി സ്വാധീനം ചെലുത്തി രാത്രിയാത്രാ നിരോധനം നീക്കാൻ സാധിക്കുമെന്ന് കരുതുന്നവർ നിരവധിയാണ്. പ്രിയങ്ക ഗാന്ധിയുടെ ഇടപെടലിൽ രാത്രിയാത്രാ നിരോധനത്തിനു പരിഹാരം കാണാൻ സാധിക്കുമെന്നാണ് കോൺഗ്രസ് വ്യാപകമായി പ്രചരിപ്പിച്ചത്. എന്നാൽ രാത്രിയാത്രാ നിരോധനവുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രിയങ്ക ഗാന്ധി ഇതുവരെ നേരിട്ട് ഇടപെട്ടിട്ടില്ല. ഏതുരീതിയിലാണ് പ്രിയങ്ക രാത്രിയാത്രാ നിരോധനത്തെ സമീപിക്കുക എന്നാണ് വയനാട്ടുകാർ ഉൾപ്പെടെ മലബാറിലുള്ളവർ ഉറ്റുനോക്കുന്നത്.
∙ ബദൽ പാതയിൽ ഉറച്ച് പരിസ്ഥിതി മന്ത്രാലയം
ദേശീയപാത 766 ൽ ബന്ദിപ്പുർ വനത്തിലെ രാത്രിയാത്രാനിരോധനം പിൻവലിക്കാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയതാണെന്ന് നീലഗിരി, വയനാട് എൻഎച്ച് ആൻഡ് റെയിൽവേ ആക്ഷൻ കമ്മിറ്റി പറയുന്നു. രാത്രിയാത്രാ നിരോധനത്തെ മറികടക്കാൻ തുരങ്കപാത നിർമാണമാണ് പോംവഴിയെന്നും കേന്ദ്ര, കേരളാ, കർണാടക സർക്കാരുകളുടെ കൂട്ടായ പരിശ്രമമുണ്ടെങ്കിലേ പദ്ധതി നടപ്പാക്കാനാകൂ എന്നുമാണ് ആക്ഷൻ കമ്മിറ്റിയുടെ നിലപാട്.
വനത്തിൽ മേൽപാലങ്ങൾ നിർമിച്ച് പ്രശ്‌നം പരിഹരിക്കണമെന്ന് 2018ൽ കേരള സർക്കാരും കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയവും നിർദേശം വച്ചു. അഞ്ച് മേൽപാലങ്ങൾ നിർമിക്കാനുള്ള പദ്ധതി തയാറാക്കുകയും കേരള സർക്കാർ ചെലവിന്റെ പകുതി വഹിക്കാൻ തയാറാണെന്നും അറിയിച്ചു. എന്നാൽ കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം എതിർത്തതോടെ പദ്ധതി മുന്നോട്ടുപോയില്ല. കേന്ദ്രസർക്കാരിന്റെ രണ്ടു വകുപ്പുകൾ തമ്മിലുള്ള തർക്കം പരിഹരിക്കാൻ സുപ്രീം കോടതി രണ്ട് മന്ത്രാലയങ്ങളുടെയും സെക്രട്ടറി തല യോഗം വിളിച്ചു ചേർക്കാൻ നിർദേശിച്ചു. ഈ യോഗത്തിൽ കുട്ട– ഗോണിക്കുപ്പ വഴിയുള്ള ബദൽ പാത എന്ന നിർദേശത്തിൽ വനം, പരിസ്ഥിതി മന്ത്രാലയം ഉറച്ചു നിന്നു.
ഒടുവിൽ കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയവും ഈ തീരുമാനത്തോട് യോജിച്ചു. അതോടെ മേൽപാലം പദ്ധതി ഉപേക്ഷിച്ചു. ഈ സാഹചര്യത്തിലാണ് ബദൽപാത വികസിപ്പിച്ച് ദേശീയപാത 766 അടച്ചൂപൂട്ടുന്നതുമായി ബന്ധപ്പെട്ട നിർദേശം സമർപ്പിക്കാൻ സുപ്രീം കോടതി ആവശ്യപ്പെട്ടത്. എന്നാൽ കോഴിക്കോട് നിന്നുൾപ്പെടെയുള്ളവർക്ക് കുട്ട–ഗോണിക്കുപ്പ വഴി മൈസൂരുവിലേക്കും ബെംഗളൂരുവിലേക്കും പോകുന്നതിന് രണ്ടു മണിക്കൂറിലധികം കൂടുതൽ സഞ്ചരിക്കേണ്ടി വരും. മാത്രമല്ല ബെംഗളൂരുനിന്നു വയനാട്ടിലേക്ക് വരുന്ന വിനോദ സഞ്ചാരികളൊന്നും ദൂരക്കൂടുതലായതിനാൽ ഈ പാതയെ ആശ്രയിക്കുന്നുമില്ല.
∙ തുരങ്കപാതയ്ക്ക് പച്ചക്കൊടി ലഭിക്കുമോ
ഇതിനിടെ കർണാടക സർക്കാരിന്റെയും വനം പരിസ്ഥിതി മന്ത്രാലയത്തിന്റെയും എതിർപ്പില്ലാതെ നിലമ്പൂർ -നഞ്ചൻകോട് റെയിൽപാതക്ക് വേണ്ടി ബന്ദിപ്പുർ വനത്തിൽ തുരങ്കപാതയിലൂടെയുള്ള സർവേയും ഡിപിആറും റെയിൽവേ പൂർത്തിയാക്കി. റെയിൽവേയ്ക്ക് പ്രധാന പരിസ്ഥിതി നിയമങ്ങൾ ബാധകമല്ല എന്നതും തുരങ്കപാത എന്ന ആനുകൂല്യവും ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ബന്ദിപ്പുർ വനത്തിൽ ദേശീയപാതയും തുരങ്കപാതയിലൂടെ നിർമിക്കണം എന്ന നിർദേശം ആക്ഷൻ കമ്മിറ്റി സുപ്രീം കോടതിയിൽ സമർപ്പിച്ചത്. വനത്തെയോ വന്യജീവികളെയോ ബാധിക്കാത്ത രീതിയിൽ തുരങ്കപാത നിർമിക്കാനാകുമെന്നാണ് വിലയിരുത്തൽ. രാത്രിയാത്രാ നിരോധനക്കേസ് ജനുവരിയിൽ സുപ്രീം കോടതി പരിഗണിക്കുന്നതിന് മുന്നേ തുരങ്കപാത, ബദൽപാത ഉൾപ്പെടെയുള്ള കാര്യങ്ങളിൽ മൂന്നു സർക്കാരുകളും സമവായത്തിലെത്തണമെന്നാണ് ആവശ്യമുയരുന്നത്.