2 മാസത്തെ ശമ്പളം അനുവദിച്ചു; സ്പോർട്സ് കൗൺസിൽ ഹോസ്റ്റൽ ജീവനക്കാർക്ക് ആശ്വാസം
കൽപറ്റ∙ സംസ്ഥാന സ്പോർട്സ് കൗൺസിൽ ഹോസ്റ്റൽ ജീവനക്കാർക്കു താൽക്കാലിക ആശ്വാസമായി 2 മാസത്തെ ശമ്പളം അനുവദിച്ചു. പരിശീലകർ, വാർഡൻമാർ, പാചകക്കാർ എന്നിവർക്കാണ് ഒക്ടോബർ വരെയുള്ള ശമ്പളം ലഭിച്ചത്. ഹോസ്റ്റലുകളിലേക്കു സാധനം വാങ്ങിയ വകയിൽ വ്യാപാര സ്ഥാപനങ്ങൾക്കു നൽകാനുള്ള തുക ഇനിയും അനുവദിച്ചിട്ടില്ല. ഹോസ്റ്റലുകളിലെ പ്രതിസന്ധിയെക്കുറിച്ച് ‘മനോരമ ഓൺലൈൻ’ റിപ്പോർട്ട് ചെയ്തിരുന്നു.

പരിശീലകർ, ഹോസ്റ്റൽ വാർഡൻമാർ, അസിസ്റ്റന്റ് കുക്കുമാർ എന്നിവരുടെ സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലെ ശമ്പളമാണു വന്നത്. ഓഗസ്റ്റിലെ പകുതി ശമ്പളവും നവംബറിലെ ശമ്പളവും ലഭിച്ചിട്ടില്ല. പാചകക്കാർക്കു ശമ്പളം ലഭിച്ചില്ല. ബിൽ ട്രഷറിയിൽനിന്നു മടങ്ങിയതിനാലാണു വിതരണം നടക്കാത്തതെന്നും ഉടനെ പാചകക്കാരുടെ ശമ്പളവും ലഭിക്കുമെന്നുമാണ് അധികൃതർ അറിയിച്ചത്.
ശമ്പളം മുടങ്ങിയതിനെത്തുടർന്നു കൊച്ചി പനമ്പള്ളി നഗറിലെ ഹോസ്റ്റലിലെ പാചകക്കാർ ഉൾപ്പെടെയുള്ളവർ പണി മുടക്കിയിരുന്നു. ഇതോടെ കായിക താരങ്ങളുടെ ഭക്ഷണം മുടങ്ങുന്ന അവസ്ഥയായി. ചില ദിവസങ്ങളിൽ ബ്രഡ്ഡാണു ഭക്ഷണമായി നൽകിയത്. സംസ്ഥാനത്തെ മറ്റു പല ഹോസ്റ്റലുകളുടെയും അവസ്ഥ ഇതുതന്നെയാണ്.
കൽപറ്റയിലെ ഹോസ്റ്റലിലേക്കു സാധനം നൽകുന്നതു വ്യാപാര സ്ഥാപനങ്ങൾ പരിമിതപ്പെടുത്തി. 10 ലീറ്റർ വെളിച്ചെണ്ണ ആവശ്യപ്പെട്ടാൽ 4 ലീറ്ററാണു നൽകുന്നത്. മുട്ടയുൾപ്പെടെയുള്ള സാധനങ്ങൾ ലഭിക്കുന്നില്ല. വ്യാപാര സ്ഥാപനങ്ങൾ നൽകുന്ന സാധനങ്ങൾക്കൊണ്ടു കായിക താരങ്ങൾക്കു കഷ്ടിച്ചാണു ഭക്ഷണം നൽകുന്നത്. വ്യാപാര സ്ഥാപനങ്ങൾക്ക് ആറു മാസത്തെ തുകയായി ലക്ഷങ്ങൾ നൽകാനുണ്ട്.
ഹോസ്റ്റലുകളിൽ ജോലി ചെയ്യുന്നവരിൽ പലരും മറ്റു ജില്ലക്കാരാണ്. ക്രിസ്മസ് അവധിക്കു വീട്ടിൽ പോകാൻ വണ്ടിക്കാശുപോലും ഇല്ലാത്ത അവസ്ഥയിലായിരുന്നു ഇവർ. താൽക്കാലിക ജീവനക്കാരായതിനാൽ പിരിച്ചുവിടുമെന്ന ഭയത്തിൽ പ്രത്യക്ഷ സമരത്തിനു മുതിർന്നതുമില്ല.