8 നഗരസഭകളിലെയും ഒരു ഗ്രാമപഞ്ചായത്തിലെയും വാർഡ് വിഭജനം റദ്ദാക്കി; നിയമവിരുദ്ധമെന്ന് ഹൈക്കോടതി
കൊച്ചി ∙ സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ വാർഡ് വിഭജനത്തിൽ സർക്കാരിനു തിരിച്ചടി. 8 നഗരസഭകളിലെയും ഒരു ഗ്രാമപഞ്ചായത്തിലെയും വാർഡ് വിഭജനം ഹൈക്കോടതി റദ്ദാക്കി. വാർഡ് വിഭജനം നിയമവിരുദ്ധമെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസിന്റെ ഉത്തരവ്. മട്ടന്നൂർ, ശ്രീകണ്ഠാപുരം, പാനൂർ, കൊടുവള്ളി, പയ്യോളി, മുക്കം, ഫറോക്ക്, പട്ടാമ്പി നഗരസഭകൾക്ക് പുറമേ പടന്ന ഗ്രാമപഞ്ചായത്തിന്റെയും വാർഡ് വിഭജന വിജ്ഞാപന ഉത്തരവാണു ഹൈക്കോടതി റദ്ദാക്കിയത്. ഈ തദ്ദേശ സ്ഥാപനങ്ങളിലെ മുസ്‌ലിം ലീഗ് കൗൺസിലർമാർ സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്.

മുനിസിപ്പല്‍ നിയമത്തിന്റെ ഭേദഗതിയിലൂടെ വാര്‍ഡ് വിഭജനം നടത്താനുള്ള നീക്കത്തിനെതിരെയായിരുന്നു ഹർജി. 2015ൽ പുതുതായി രൂപീകരിക്കപ്പെട്ട നഗരസഭകളാണ് കൊടുവള്ളി, മുക്കം, പയ്യോളി, ഫറൂഖ്, പട്ടാമ്പി, ശ്രീകണ്ഠാപുരം, പാനൂർ നഗരസഭകൾ. 2011ലെ സെൻസസ് പ്രകാരമുള്ള ജനസംഖ്യാ കണക്കിന്റെ അടിസ്ഥാനത്തിൽ രൂപീകരിച്ച ഈ നഗരസഭകളിൽ അതേ ജനസംഖ്യാ കണക്കിന്റെ അടിസ്ഥാനത്തിൽ വീണ്ടും വാർഡ് വിഭജനം നടത്തുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ലീഗ്, കോൺഗ്രസ് പ്രാദേശിക നേതൃത്വങ്ങൾ ഹൈക്കോടതിയെ സമീപിച്ചത്. പടന്ന ഗ്രാമ പഞ്ചായത്തിൽ 2015ലും മട്ടന്നൂർ നഗരസഭയിൽ 2017ലും 2011 സെൻസസ് കണക്കിന്റെ അടിസ്ഥാനത്തിൽ വാർഡ് വിഭജനം നേരത്തേ പൂർത്തിയാക്കിയിട്ടുള്ളതാണ്.
നിയമപ്രകാരം നഗരസഭകളിൽ അനുവദനീയമായ വാർഡുകളുടെ എണ്ണം വർധിപ്പിച്ചു മുനിസിപ്പാലിറ്റി നിയമത്തിലെ 6(3) വകുപ്പ് സംസ്ഥാന സർക്കാർ ജൂലൈ 9ന് ഭേദഗതി ചെയ്‌തിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് മേൽ നഗരസഭകളിൽ വാർഡ് വിഭജന നടപടികളുമായി സർക്കാർ മുന്നോട്ട് പോയത്. എന്നാൽ സെൻസസ് പ്രകാരം പ്രസിദ്ധീകരിച്ച ജനസംഖ്യാ കണക്കിന്റെ അടിസ്ഥാനത്തിൽ മാത്രമേ വാർഡുകളുടെ എണ്ണത്തിൽ വ്യത്യാസം വരുത്തുവാൻ പാടുള്ളൂ എന്ന് മുനിസിപ്പാലിറ്റി നിയമത്തിലെ 6(2) വകുപ്പ് നിഷ്കർഷിക്കുന്നതിനാൽ 2011ലെ സെൻസസിന്റെ അടിസ്ഥാനത്തിൽ പുതുതായി രൂപീകരിച്ച നഗരസഭകളിൽ സർക്കാർ കൊണ്ടുവന്ന ഭേദഗതി ബാധകമാവില്ലെന്നും ആയതിന്റെ അടിസ്ഥാനത്തിൽ അവിടെ വീണ്ടും വാർഡ് വിഭജനം നടത്തുന്നത് നിയമവിരുദ്ധമാണെന്നും ഹർജിക്കാർ വാദിച്ചു.
2011ന് ശേഷം പുതിയ ജനസംഖ്യാ കണക്ക് പ്രസിദ്ധീകരിച്ചിട്ടില്ലാത്തതിനാൽ 2015ൽ പുതുതായി രൂപീകരിച്ച മുനിസിപ്പാലിറ്റികളിൽ വാർഡുകളുടെ എണ്ണത്തിൽ വ്യതിയാനം വരുത്തുന്നത് മുനിസിപ്പാലിറ്റി നിയമത്തിലെ 6(2) വകുപ്പിന് വിരുദ്ധമാണ്. അതിനാൽ സർക്കാർ കൊണ്ടുവന്ന ഭേദഗതി മേൽപറഞ്ഞ പുതുതായി രൂപീകരിച്ച നഗരസഭകൾക്കും നേരത്തേ വാർഡ് വിഭജനം പൂർത്തിയാക്കിയ നഗരസഭകൾക്കും ബാധകമാവില്ല എന്നും ഹർജിക്കാരുടെ അഭിഭാഷകൻ വാദിച്ചു. ഈ വാദങ്ങൾ അംഗീകരിച്ചാണു ഹൈക്കോടതിയുടെ നടപടി.
സർക്കാരിന്റെ വാർഡ് പുനർവിഭജന ഉത്തരവിനു പുറമെ ഡീലിമിറ്റേഷൻ കമ്മിഷന്റെ മാർഗനിർദേശങ്ങളും ഹൈക്കോടതി റദ്ദാക്കിയതിൽ ഉൾപ്പെടും. അടുത്ത വർഷം തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള നടപടിയാണ് വാർഡ് പുനർവിഭജനമെന്നു പ്രതിപക്ഷം ആരോപിച്ചിരുന്നു. ഭരണസ്വാധീനം ഉപയോഗിച്ച് തദ്ദേശതിരഞ്ഞെടുപ്പ് അട്ടിമറിക്കാനാണു നീക്കമെന്നായിരുന്നു ആക്ഷേപം.