രാജസദസ്സ് പോലെയാണ് എഡ്വിൻ ലട്യൻസ് ന്യൂഡൽഹി രൂപകൽപന ചെയ്തത്. റെയ്സിന കുന്നിനുമുകളിൽ സിംഹാസനംപോലെ രാഷ്ട്രപതി ഭവൻ. മുന്നിൽ ഇരുവശത്തും മന്ത്രിമാരുടെ ഇരിപ്പിടങ്ങൾപോലെ നോർത്ത് ബ്ലോക്കും സൗത്ത് ബ്ലോക്കും. അവയുടെ നടുവിൽ പരവതാനിപോലെ

രാജസദസ്സ് പോലെയാണ് എഡ്വിൻ ലട്യൻസ് ന്യൂഡൽഹി രൂപകൽപന ചെയ്തത്. റെയ്സിന കുന്നിനുമുകളിൽ സിംഹാസനംപോലെ രാഷ്ട്രപതി ഭവൻ. മുന്നിൽ ഇരുവശത്തും മന്ത്രിമാരുടെ ഇരിപ്പിടങ്ങൾപോലെ നോർത്ത് ബ്ലോക്കും സൗത്ത് ബ്ലോക്കും. അവയുടെ നടുവിൽ പരവതാനിപോലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജസദസ്സ് പോലെയാണ് എഡ്വിൻ ലട്യൻസ് ന്യൂഡൽഹി രൂപകൽപന ചെയ്തത്. റെയ്സിന കുന്നിനുമുകളിൽ സിംഹാസനംപോലെ രാഷ്ട്രപതി ഭവൻ. മുന്നിൽ ഇരുവശത്തും മന്ത്രിമാരുടെ ഇരിപ്പിടങ്ങൾപോലെ നോർത്ത് ബ്ലോക്കും സൗത്ത് ബ്ലോക്കും. അവയുടെ നടുവിൽ പരവതാനിപോലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജസദസ്സ് പോലെയാണ് എഡ്വിൻ ലട്യൻസ് ന്യൂഡൽഹി രൂപകൽപന ചെയ്തത്. റെയ്സിന കുന്നിനുമുകളിൽ സിംഹാസനംപോലെ രാഷ്ട്രപതി ഭവൻ. മുന്നിൽ ഇരുവശത്തും മന്ത്രിമാരുടെ ഇരിപ്പിടങ്ങൾപോലെ നോർത്ത് ബ്ലോക്കും സൗത്ത് ബ്ലോക്കും. അവയുടെ നടുവിൽ പരവതാനിപോലെ കിങ്സ്‍വേ (പിന്നീട് രാജ്പഥ്, ഇന്നു കർത്തവ്യപഥ്). താഴേക്കിറങ്ങിയാൽ ഇരുവശത്തുമുള്ള റോഡുകൾ തമ്മിലും സ്വാതന്ത്ര്യാനന്തരം നിർമിച്ച കെട്ടിടങ്ങൾ തമ്മിലും അതേ സന്തുലിതാവസ്ഥ കാണാം. ഇടതുവശത്തിന്റെ കണ്ണാടിക്കാഴ്ചപോലെ വലതുവശം. റെയിൽഭവനു ജോടിയായി വായുഭവൻ, കൃഷിഭവന് ഉദ്യോഗ്ഭവൻ, ശാസ്ത്രിഭവനു നിർമാൺ ഭവൻ. റോഡുകളും റൗണ്ട്–എബൗട്ടുകളും അങ്ങനെ തന്നെ.

ഈ സന്തുലിതാവസ്ഥ തെറ്റിച്ചാണ് പാർലമെന്റ് മന്ദിരം – പഴയതും പുതിയതും – നിൽക്കുന്നത്. കുന്നിന്റെ വടക്കേകോണിനു താഴെയായി നിൽക്കുന്ന മന്ദിരത്തിനു ജോടിയായി തെക്കേകോണിൽ ഒന്നുമില്ല. അതെങ്ങനെ സംഭവിച്ചു? കാരണം കണ്ടെത്താൻ രാഷ്ട്രീയചരിത്രം പരിശോധിക്കണം.

ADVERTISEMENT

ചോദിച്ചുവാങ്ങിയ കൗൺസിൽ മന്ദിരം

1912ൽ കൊൽക്കത്തയിൽനിന്നു പഴയ ഡൽഹിയിലേക്കു തലസ്ഥാനം മാറ്റിയപ്പോൾ തന്നെ പുതിയ നഗരം നിർമിക്കാൻ തീരുമാനിച്ചിരുന്നു. ഒന്നാം ലോകയുദ്ധം കാരണം നിർമാണം നടന്നില്ലെങ്കിലും ഡിസൈൻ ചർച്ചകൾ നടന്നു. 1918–19 ആയപ്പോൾ ലട്യൻസ് തുലനാവസ്ഥയിലുള്ള നഗരം രൂപകൽപന ചെയ്തു. 

ADVERTISEMENT

അതിനിടെ, ഭരണത്തിൽ കൂടുതൽ പങ്കാളിത്തം ആവശ്യപ്പെട്ട് ഇന്ത്യൻ ജനതയുടെ മുറവിളി ശക്തമായി. അങ്ങനെ 1919ൽ സെക്രട്ടറി ഓഫ് സ്റ്റേറ്റ് എഡ്വിൻ മൊണ്ടാഗുവും വൈസ്രോയ് ചെംസ്ഫഡും ചേർന്ന് ആവിഷ്കരിച്ച ഭരണപരിഷ്കാരങ്ങളിൽ ഇന്ത്യക്കാർക്കു പ്രാതിനിധ്യമുള്ള കൗൺസിലും ഉൾപ്പെട്ടു.

കൗൺസിൽ മന്ദിരം എവിടെ പണിയും ? നേരത്തേ അംഗീകരിച്ച സന്തുലിത പ്ലാനിൽ അതിനു സ്ഥാനം നിർണയിച്ചിരുന്നില്ല. നിർമാണം നിർത്തിവച്ച് പുതിയ ഡിസൈൻ തയാറാക്കാൻ ലട്യൻസും സഹപ്രവർത്തകനായ ഹെർബെർട്ട് ബേക്കറും തയാറായില്ല. (നഗരത്തിന്റെയും രാഷ്ട്രപതിഭവനായി മാറിയ വൈസ്രോയ് മന്ദിരത്തിന്റെയും രൂപരേഖയാണ് ലട്യൻസ് തയാറാക്കിയത്. നോർത്ത് ബ്ലോക്ക്, സൗത്ത് ബ്ലോക്ക് എന്നീ രണ്ടു സെക്രട്ടേറിയറ്റ് മന്ദിരങ്ങളുടെയും പാർലമെന്റ് മന്ദിരത്തിന്റെയും ശിൽപി ബേക്കറാണ്. മറ്റു കെട്ടിടങ്ങളുടെ ചുമതല വിവിധ ശിൽപികൾക്കായിരുന്നു).

ADVERTISEMENT

വൈസ്രോയ് മന്ദിരത്തിനകത്തു തന്നെ കൗൺസിൽ ചേംബറുകൾ പണിയാമെന്ന നിർദേശം ഇന്ത്യൻ നേതാക്കൾക്കു സമ്മതമായില്ല. ഭരണകർത്താക്കളുടെ ചൊൽപ്പടിയിലുള്ള പ്രതിനിധിസഭയായിരുന്നില്ല അവർക്കു വേണ്ടത്. സ്വതന്ത്രമായിരിക്കണം. മനസ്സില്ലാമനസ്സോടെ റെയ്സിന കുന്നിന്റെ വടക്കേ കോണിനുതാഴെ വട്ടപ്പൊട്ടുപോലെ കൗൺസിൽ മന്ദിരം നിർമിക്കാൻ ഭരണകൂടവും ശിൽപികളും തയാറായി. നെറ്റിയുടെ നടുക്കല്ല, ഇടത്തേ പുരികത്തിനുമുകളിലൊരു പൊട്ട് – പലരും കളിയാക്കി. അതാണ് ഇന്ത്യയുടെ പാർലമെന്റ് മന്ദിരമായത്.

വിധിയുമായുള്ള ആ കൂടിക്കാഴ്ച

ഭരണസിരാകേന്ദ്രമാകുക അധീശത്വത്തിന്റെ പ്രതീകങ്ങളായി കുന്നിനുമുകളിൽ നിലകൊണ്ട വൈസ്രോയ് മന്ദിരവും സെക്രട്ടേറിയറ്റുകളും ആയിരിക്കുമെന്നാണ് ആദ്യം കരുതിയതെങ്കിലും മറിച്ചാണു സംഭവിച്ചത്. കുന്നിനുതാഴെയുള്ളവർ കൂടുതൽ അധികാരം ആവശ്യപ്പെട്ടുതുടങ്ങി. 1935ലെ ഗവൺ‌മെന്റ് ഓഫ് ഇന്ത്യ ആക്ട് നാഴികക്കല്ലായി. തുടർന്ന് 1936–37ലെ പ്രവിശ്യാ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കുന്നിനുതാഴെ വൃത്താകൃതിയിലുള്ള നിയമനിർമാണ മന്ദിരത്തിലായി ചൂടുപിടിച്ച രാഷ്ട്രീയ ചർച്ചകൾ.

രണ്ടാം ലോകയുദ്ധം കൂടി കഴിഞ്ഞതോടെ ലോകശ്രദ്ധ വരെ ഇവിടേക്കായി. കാരണം, കോളനിവാഴ്ചയിൽനിന്നു സ്വതന്ത്രയാകുന്ന ആദ്യരാജ്യത്തിന്റെ ഭാവിഭാഗധേയം നിർണയിക്കുന്ന കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലിയുടെ സമ്മേളനങ്ങൾ ഇവിടെയായിരുന്നു. ഒടുവിൽ 1947 ഓഗസ്റ്റ് 14 അർധരാത്രിയിൽ വൈസ്രോയിയിൽനിന്ന് കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലി ഇന്ത്യയുടെ ഭരണം ഏറ്റെടുത്തതായി അസംബ്ലിയുടെ അധ്യക്ഷൻ ഡോ. രാജേന്ദ്രപ്രസാദിന്റെ പ്രഖ്യാപനവും തുടർന്ന് ഇടക്കാല പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവിന്റെ പ്രസിദ്ധമായ ‘വിധിയുമായുള്ള കൂടിക്കാഴ്ച’ പ്രസംഗവും ഇവിടെയാണു നടന്നത്.

പിറ്റേന്നു രാവിലെ വീണ്ടും സമ്മേളിച്ച അസംബ്ലിയിൽ സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ഗവർണർ ജനറൽ മൗണ്ട്ബാറ്റൺ പ്രഭു നൽകിയ നിർദേശമനുസരിച്ച് മന്ദിരത്തിനു മുകളിൽ ഉയർത്തിയ പതാകയാണ്, സ്വതന്ത്ര ഇന്ത്യയിൽ ദേശീയപതാകയെന്ന നിലയിൽ ഉയർന്ന ആദ്യ ത്രിവർണപതാക.

English Summary: History of old Parliament House

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT