അന്ന് നിഷേധിച്ചു, ഇന്ന് ഇന്ത്യയ്ക്ക് കൈനിറയെ; മോദിയുടെ യുഎസ് സന്ദർശനത്തിൽ ഇന്ത്യയ്ക്ക് കിട്ടിയത്..
ന്യൂഡൽഹി ∙ കാൽനൂറ്റാണ്ടു മുൻപുവരെ നിഷേധിച്ചിരുന്ന കനികളെല്ലാം കൈനിറയെ കൊടുത്താണ് യുഎസ്, നരേന്ദ്ര മോദിയെ യാത്രയാക്കിയത്. പോർവിമാന എൻജിൻ സാങ്കേതികവിദ്യ, ശൂന്യാകാശഗവേഷണ സഹകരണം, അഡ്വാൻസ്ഡ് കംപ്യൂട്ടിങ്, ആണവ ലാബിലേക്ക് പ്രവേശനം എന്നിവയെല്ലാം ഒരുകാലത്ത് ഇന്ത്യ ആവശ്യപ്പെട്ടിട്ടും നിഷേധിച്ചിരുന്നതാണ്. പ്രത്യേകിച്ചും 1974,1998 ആണവപരീക്ഷണങ്ങളെത്തുടർന്ന്. നിഷേധിക്കപ്പെട്ട സാങ്കേതികവിദ്യകൾ മിക്കവയും തുടർന്ന് ഇന്ത്യ സ്വന്തമായി വികസിപ്പിക്കുകയോ ബദൽസാങ്കേതികവിദ്യയിലേക്കു മാറുകയോ ചെയ്തു. ഉദാഹരണത്തിന് 1980കളിൽ ക്രേ സൂപ്പർ കംപ്യൂട്ടർ യുഎസ് നിഷേധിച്ചു. 1991ൽ സ്വന്തം സൂപ്പർ കംപ്യൂട്ടറായ ‘പരം’ ഇന്ത്യ വികസിപ്പിച്ചു. ശൂന്യാകാശ റോക്കറ്റ് സാങ്കേതികവിദ്യ നിഷേധിക്കപ്പെട്ടപ്പോൾ അതു സ്വയം വികസിപ്പിച്ചു.

ന്യൂഡൽഹി ∙ കാൽനൂറ്റാണ്ടു മുൻപുവരെ നിഷേധിച്ചിരുന്ന കനികളെല്ലാം കൈനിറയെ കൊടുത്താണ് യുഎസ്, നരേന്ദ്ര മോദിയെ യാത്രയാക്കിയത്. പോർവിമാന എൻജിൻ സാങ്കേതികവിദ്യ, ശൂന്യാകാശഗവേഷണ സഹകരണം, അഡ്വാൻസ്ഡ് കംപ്യൂട്ടിങ്, ആണവ ലാബിലേക്ക് പ്രവേശനം എന്നിവയെല്ലാം ഒരുകാലത്ത് ഇന്ത്യ ആവശ്യപ്പെട്ടിട്ടും നിഷേധിച്ചിരുന്നതാണ്. പ്രത്യേകിച്ചും 1974,1998 ആണവപരീക്ഷണങ്ങളെത്തുടർന്ന്.
നിഷേധിക്കപ്പെട്ട സാങ്കേതികവിദ്യകൾ മിക്കവയും തുടർന്ന് ഇന്ത്യ സ്വന്തമായി വികസിപ്പിക്കുകയോ ബദൽസാങ്കേതിക വിദ്യയിലേക്കു മാറുകയോ ചെയ്തു. ഉദാഹരണത്തിന് 1980കളിൽ ക്രേ സൂപ്പർ കംപ്യൂട്ടർ യുഎസ് നിഷേധിച്ചു. 1991ൽ സ്വന്തം സൂപ്പർ കംപ്യൂട്ടറായ ‘പരം’ ഇന്ത്യ വികസിപ്പിച്ചു. ശൂന്യാകാശ റോക്കറ്റ് സാങ്കേതികവിദ്യ നിഷേധിക്കപ്പെട്ടപ്പോൾ അതു സ്വയം വികസിപ്പിച്ചു. യുഎസ് നിഷേധത്തെ, ‘ഉർവശീശാപം ഉപകാരമായി’ എന്ന നിലയിൽ കണ്ടാൽമതിയെന്നു പല പ്രതിരോധ സാങ്കേതികവിദ്യകളുടെയും വികസനത്തിനു നേതൃത്വം നൽകിയ ഡോ. എ.പി.ജെ. അബ്ദുൽ കലാം പറയുമായിരുന്നു.
ചുരുക്കം ചില മേഖലകളിൽ മാത്രമേ സ്വയം പര്യാപ്തതയിൽ ഇന്ത്യയ്ക്കു പൂർണവിജയം അകലെയായുള്ളു. അവയാണ് ഇപ്പോൾ നൽകാൻ യുഎസ് തയാറായത്. ഏറ്റവും നല്ല ഉദാഹരണം, ഫൈറ്റർ ജെറ്റ് എൻജിൻ സാങ്കേതികവിദ്യ. 1980കളുടെ അന്ത്യം മുതൽ ‘കാവേരി’ എന്നപേരിൽ സ്വന്തമായി വികസിപ്പിക്കാനുള്ള ഇന്ത്യയുടെ ശ്രമം ഇനിയും പൂർണവിജയമായിട്ടില്ല. ചുരുക്കത്തിൽ, ഇന്ത്യയെ തടഞ്ഞതുകൊണ്ടു ഫലമില്ലെന്ന ബോധ്യമാണ് എല്ലാം കൈവിട്ടുനൽകാൻ അമേരിക്കയെ ഇപ്പോൾ പ്രേരിപ്പിച്ചത്.
ഈ മനംമാറ്റം നേരത്തേ ആരംഭിച്ചിരുന്നുവെങ്കിലും 1998ലെ ആണവപരീക്ഷണങ്ങൾക്കുശേഷമുള്ള ഇന്ത്യയുടെ സാമ്പത്തിക, സാങ്കേതികവിദ്യാ കുതിപ്പോടെയാണ് അമേരിക്കൻ ഭരണകൂടം ഒരു നയതന്ത്രതാത്പര്യമായി കണ്ടുതുടങ്ങിയത്. 2005ൽ മൻമോഹൻ സിങ്ങിന്റെ യുഎസ് സന്ദർശനത്തിൽ പ്രഖ്യാപിച്ച ആണവസഹകരണത്തോടെ അത് ഔപചാരികയമായി ആരംഭിച്ചു എന്ന് പറയാം. പതിവിൽനിന്നു വ്യത്യസ്തമായി, ഉഭയകക്ഷി ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിൽ മുൻ പ്രധാനമന്ത്രിമാരുടെ പങ്കിനെ മോദി എടുത്തുപറയുകയും ചെയ്തു.
ഒരു കാലത്തു സോവിയറ്റ്് യൂണിയനെ ബാലൻസ് ചെയ്യാൻ വാണിജ്യവിപണനത്തിലും സാങ്കേതികവിദ്യയിലും ശാക്തികതന്ത്രങ്ങളിലും പങ്കാളിയായിരുന്ന യൂറോപ്പ് പോലെ ഇന്ന് തങ്ങളുടെ താൽപര്യത്തിനു വെല്ലുവിളി ഉയർത്തുന്ന ചൈനയെ ബാലൻസ് ചെയ്യാൻ യുഎസിന് ഒരു പങ്കാളി ആവശ്യമാണ്. ഇക്കാര്യം ഇന്ത്യയ്ക്കും ബോധ്യപ്പെട്ടെന്നു സൂചന നൽകുന്നതായി പ്രധാനമന്ത്രി യുഎസ് കോൺഗ്രസിൽ നടത്തിയ പ്രസംഗം. പഴയ യൂറോപ്പ് പോലെ വൻകര വിസ്തൃതിയും ജനസംഖ്യയും വാണിജ്യശക്തിയും സാങ്കേതികവിദ്യയും ഉൾക്കൊള്ളുന്ന രാജ്യമായാണു മോദി ഇന്ത്യയെ ചിത്രീകരിച്ചത്.
ഇന്ത്യയ്ക്ക് കിട്ടിയത്
∙ ബഹിരാകാശത്ത് മനുഷ്യനെ അയയ്ക്കാൻ സഹകരണം, ജോൺസൺ സ്പേസ് സെന്ററിൽ ഇന്ത്യൻ ബഹിരാകാശയാത്രികർക്കു പരിശീലനം, ബഹിരാകാശ സാങ്കേതികവിദ്യ കൈമാറ്റ നിയന്ത്രണങ്ങളിൽ ഇളവ്.
∙ പ്രതിരോധ സാങ്കേതികവിദ്യ കൈമാറ്റനിയന്ത്രണങ്ങളിളും അയവ്; കൂടുതൽ സുതാര്യ സഹകരണം, സംയുക്തനിർമാണം.
∙ സെമികണ്ടക്ടർ ഗവേഷണത്തിൽ സഹകരണം: വിതരണശൃംഖല സുഗമമാക്കാൻ ധാരണാപത്രം, മൈക്രോൺ ടെക്നോളജി കമ്പനിയുടെ സെമികണ്ടക്ടർ നിർമാണ പ്ലാന്റ് ഇന്ത്യയിൽ സ്ഥാപിക്കും, 60,000 ഇന്ത്യൻ എൻജിനീയർമാർക്ക് പരിശീലനം നൽകും, അപ്ലൈഡ് മെറ്റീരിയൽസ് യുഎസ് പ്ലാന്റ് ഇന്ത്യയിൽ നിർമിക്കും.
∙ ടെലികമ്യൂണിക്കേഷൻ രംഗം: സുരക്ഷാസഹകരണം, വിതരണശൃംഖല സുഗമമാക്കാനും സഹകരണം, 6ജി സാങ്കേതികവിദ്യ വികസനത്തിൽ സഹകരണം.
∙ ജിഇ–എഫ്–414 ഫൈറ്റർ വിമാന എൻജിൻ ഇന്ത്യയിൽ നിർമിക്കാൻ ജനറൽ ഇലക്ട്രിക്കും ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സും തമ്മിൽ ധാരണ.
∙ ഇന്ത്യയുടെ നാഷനൽ ഗ്രീൻ ഹൈഡ്രജൻ മിഷനും യുഎസിലെ ഹൈഡ്രജൻ എനർജി എർത്ഷോട്ടും തമ്മിൽ സഹകരണം.
∙ അഡ്വാൻസ്ഡ് കംപ്യൂട്ടിങ് രംഗത്ത് ഇന്ത്യയുടെ സീ ഡാക്കും യുഎസിന്റെ ആക്സിലറേറ്റഡ് ഡേറ്റ അനലിറ്റിക്സ് ആൻഡ് കംപ്യൂട്ടിങ് ഇൻസ്റ്റിറ്റ്യൂട്ടും തമ്മിൽ സഹകരണം, സൈബർ സുരക്ഷയ്ക്കു പുതിയ സാങ്കേതികവിദ്യ സംയുക്തമായി വികസിപ്പിക്കും.
∙ പ്രതിരോധസാങ്കേതികവിദ്യകൾ വികസിപ്പിക്കുന്ന ഇരു രാജ്യങ്ങളിലെയും സ്റ്റാർട്ടപ് കമ്പനികൾ തമ്മിൽ സഹകരിക്കാൻ സൗകര്യങ്ങൾ
∙ 2023 ൽ ഇന്ത്യൻ റെയിൽവേയെ സീറോ എമിഷൻ സംവിധാനമാക്കാൻ സാങ്കേതിക സഹകരണം.
∙ ആണവശാസ്ത്രരംഗം: പ്രോട്ടോൺ ഗവേഷണവും ന്യൂട്രിനോ ഗവേഷണവും നടത്തുന്ന യുഎസ് സ്ഥാപനങ്ങളിൽ ഇന്ത്യൻ ആണവോർജ വകുപ്പ് ശാസ്ത്രജ്ഞന്മാർക്ക് പരീക്ഷണങ്ങൾ നടത്താൻ സൗകര്യം. ഇതിനായി ഇന്ത്യ 14 കോടി ഡോളർ ചെലവഴിക്കും.
∙ യുഎസിന്റെ എംക്യൂ–9 ബി ഡ്രോണുകൾ ഇന്ത്യയിൽ അസംബിൾ ചെയ്യാൻ അനുമതി
∙ രാജ്യാന്തര ഊർജ ഏജൻസിയിൽ ഇന്ത്യയ്ക്ക് അംഗത്വം നൽകാൻ സഹായം.
∙ ന്യൂക്ലിയർ സപ്ലയേഴ്സ് ഗ്രൂപ്പിൽ ഇന്ത്യയ്ക്ക് അംഗത്വം നൽകാൻ യുഎസ് പിന്തുണ തുടരും
പകരം ഇന്ത്യ ചെയ്യേണ്ടത്
∙ സൈനികരംഗത്ത് സഹകരണം സുഗമമാക്കാൻ കാതലായ സൈനികസ്ഥാപനങ്ങളിൽ പരസ്പരം ലെയ്സൺ ഓഫിസർമാരെ അയയ്ക്കും.
∙ കൈമാറുന്ന ആയുധങ്ങളുടെ ഉപയോഗത്തിൽ നിബന്ധനകൾ പാലിക്കണം.
∙ യുഎസ് യുദ്ധക്കപ്പലുകൾക്കും വിമാനങ്ങൾക്കും അറ്റകുറ്റപ്പണികൾക്കും മറ്റും ഇന്ത്യൻ സൈനിക സ്ഥാപനങ്ങളുടെ സഹകരണം
∙ ഇന്ത്യ–പസിഫിക് മേഖലയിലെ സുരക്ഷാകാര്യങ്ങൾ സംബന്ധിച്ച ഡേറ്റയും മറ്റും കൈമാറേണ്ടി വരും
∙ 2024 ക്വാഡ് ഉച്ചകോടി ഇന്ത്യയിൽ നടത്തണം.
∙ മ്യാൻമറിനോട് നിലവിലുള്ള നിസ്സംഗത മാറ്റണം
∙ സൗത്ത് ചൈന കടലിൽ ചൈനയ്ക്കെതിരെയുള്ള യുഎസ് നടപടികളുമായി കൂടുതൽ സഹകരണം
English Summary : Narendra Modi US visit