ഇഎസ്ഐ: അംഗത്വ ശമ്പളപരിധി ഉയർത്തും; യോഗം 24ന്
ന്യൂഡൽഹി ∙ ഇഎസ്ഐയിൽ അംഗങ്ങളാകാനുള്ള ശമ്പള പരിധി വൈകാതെ ഉയർത്തും. ഇതു സംബന്ധിച്ച് ഇഎസ്ഐ രൂപീകരിച്ച പ്രത്യേക സമിതിയുടെ യോഗം 24ന് ഡൽഹിയിൽ നടക്കും. ശമ്പള പരിധി ഉയർത്തണമെന്ന ആവശ്യം ഏറെക്കാലമായി നിലവിലുള്ളതാണ്. 2017 ലാണ് 21,000 രൂപ പരിധി നിശ്ചയിച്ചത്.

ന്യൂഡൽഹി ∙ ഇഎസ്ഐയിൽ അംഗങ്ങളാകാനുള്ള ശമ്പള പരിധി വൈകാതെ ഉയർത്തും. ഇതു സംബന്ധിച്ച് ഇഎസ്ഐ രൂപീകരിച്ച പ്രത്യേക സമിതിയുടെ യോഗം 24ന് ഡൽഹിയിൽ നടക്കും. ശമ്പള പരിധി ഉയർത്തണമെന്ന ആവശ്യം ഏറെക്കാലമായി നിലവിലുള്ളതാണ്. 2017 ലാണ് 21,000 രൂപ പരിധി നിശ്ചയിച്ചത്. എന്നാൽ, ജീവിത വിലസൂചികയിലെ മാറ്റവും അനുബന്ധ ശമ്പള വർധനയും കാരണം ഒട്ടേറെ പേർ പദ്ധതിക്കു പുറത്തായിരുന്നു. 2017–23 കാലത്ത് 38 ലക്ഷത്തിൽപരം തൊഴിലാളികൾ ഇഎസ്ഐ അംഗത്വത്തിൽനിന്നു പുറത്തായതായാണ് സർക്കാരിന്റെ കണക്ക്.
2014 ൽ ശമ്പള പരിധി 25,000 രൂപയാക്കി ഉയർത്തിയിരുന്നെങ്കിലും 2017 ൽ 21,000 ആയി കുറച്ചു. ഇപ്പോൾ വീണ്ടും 25,000 രൂപയാക്കാൻ നിർദേശമുണ്ട്. ഇതു പഠിക്കാനാണ് പ്രത്യേക സമിതി രൂപീകരിച്ചത്. ഇൻഷുറൻസ് കമ്മിഷണർമാർ, മെഡിക്കൽ കമ്മിഷണർ, ഫിനാൻസ് ഡയറക്ടർ, ഇഎസ്ഐ കോർപറേഷൻ അംഗങ്ങളായ സഞ്ജയ് ഭാട്ടിയ, വി.രാധാകൃഷ്ണൻ എന്നിവരാണ് പ്രത്യേക സമിതി അംഗങ്ങൾ.
ശമ്പള പരിധി 45,000 രൂപയാക്കണമെന്നാണു തൊഴിലാളി സംഘടനകളുടെ ആവശ്യം. ഇതു സംബന്ധിച്ചു തൊഴിലാളികൾക്കുള്ള നിർദേശങ്ങൾ 24 ലെ യോഗത്തിനു മുൻപ് അറിയിക്കാമെന്ന് രാധാകൃഷ്ണൻ പറഞ്ഞു. ഫോൺ: 94479 59699 ഇമെയിൽ: radhakrishnanbms@gmail.com
English Summary: ESI: Membership salary limit to be raised