തെലങ്കാനയിൽ ഇടതുപാർട്ടികൾ കോൺഗ്രസ് സഖ്യത്തിലേക്ക്
ഹൈദരാബാദ് ∙ തെലങ്കാനയിൽ ഈ വർഷമൊടുവിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സിപിഎമ്മും സിപിഐയും സഖ്യമുണ്ടാക്കും. മുഖ്യമന്ത്രി കെ. ചന്ദ്രശേഖരറാവുവിന്റെ ഭാരതീയ രാഷ്ട്രസമിതിയുമായി (ബിആർഎസ്) സഖ്യമുണ്ടാക്കാനായിരുന്നു ഇരുപാർട്ടികൾക്കും താൽപര്യം. എന്നാൽ ആകെയുള്ള 119 സീറ്റിൽ 115 സീറ്റിലും

ഹൈദരാബാദ് ∙ തെലങ്കാനയിൽ ഈ വർഷമൊടുവിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സിപിഎമ്മും സിപിഐയും സഖ്യമുണ്ടാക്കും. മുഖ്യമന്ത്രി കെ. ചന്ദ്രശേഖരറാവുവിന്റെ ഭാരതീയ രാഷ്ട്രസമിതിയുമായി (ബിആർഎസ്) സഖ്യമുണ്ടാക്കാനായിരുന്നു ഇരുപാർട്ടികൾക്കും താൽപര്യം. എന്നാൽ ആകെയുള്ള 119 സീറ്റിൽ 115 സീറ്റിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ചുകൊണ്ടു ചന്ദ്രശേഖരറാവു ഇരുപാർട്ടികളെയും തഴഞ്ഞു.
കഴിഞ്ഞ നവംബറിൽ മുനുഗോഡ് മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ ഇരുപാർട്ടികളും ബിആർഎസിനെ പിന്തുണച്ചിരുന്നു. വിജയത്തിനുശേഷം സിപിഎം, സിപിഐ പാർട്ടികൾക്കു നന്ദി പറഞ്ഞ റാവു സഖ്യം തുടരുമെന്നു പറഞ്ഞിരുന്നെങ്കിലും കാലുമാറി.
സിപിഐ, സിപിഎം പാർട്ടികൾ 5 സീറ്റ് വീതമാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ഇതിൽ രണ്ടെണ്ണം കോൺഗ്രസിന്റെ സിറ്റിങ് സീറ്റുകളാണ്. 3 സീറ്റ് കിട്ടിയാൽ സഖ്യത്തിൽ ചേരാനാണു സിപിഐ നീക്കം. അതേസമയം സിപിഐക്കു രണ്ടും സിപിഎമ്മിന് ഒരു സീറ്റും നൽകാനാണു കോൺഗ്രസ് തീരുമാനം.
മുൻപ് 2004ലാണ് ഇരു പാർട്ടികളുമൊരുമിച്ചു കോൺഗ്രസ് സഖ്യത്തിൽ മത്സരിച്ചത്. കഴിഞ്ഞതവണ കോൺഗ്രസ് സഖ്യത്തിൽ 3 സീറ്റിൽ മത്സരിച്ച സിപിഐ എല്ലായിടത്തും തോറ്റു. സഖ്യമില്ലാതെ 26 സീറ്റിൽ മത്സരിച്ച സിപിഎമ്മിനും സീറ്റൊന്നും കിട്ടിയില്ല.
സംസ്ഥാനത്തു കോൺഗ്രസിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി മണിക് റാവു താക്കറെ ചർച്ചയ്ക്കു ക്ഷണിച്ചതായി സിപിഎം സംസ്ഥാന സെക്രട്ടറി ടി. വീരഭദ്രം പറഞ്ഞു. കോൺഗ്രസിന്റെ വാഗ്ദാനം അറിഞ്ഞശേഷം തീരുമാനമെടുക്കുമെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കെ. സാംബശിവറാവു വ്യക്തമാക്കി.
English Summary: Left parties and Congress for pre-poll pact in Telengana