ന്യൂഡൽഹി ∙ ക്രിപ്റ്റോകറൻസികൾ നിയന്ത്രിക്കാൻ രാജ്യാന്തര സഹകരണത്തിന് ജി20യിൽ ധാരണയായി. നിരോധനത്തിനു പകരം നിയന്ത്രണവും നിരീക്ഷണവുമാണ് ഉചിതമെന്ന ഫിനാൻഷ്യൽ സ്റ്റെബിലിറ്റി ബോർഡിന്റെയും (എഫ്എസ്ബി) രാജ്യാന്തര നാണയനിധിയുടെയും (ഐഎംഎഫ്) റിപ്പോർട്ട് ജി20 സ്വാഗതം ചെയ്തു. ക്രിപ്റ്റോകറൻസി നിയന്ത്രണം ഒരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ക്രിപ്റ്റോകറൻസികൾ നിയന്ത്രിക്കാൻ രാജ്യാന്തര സഹകരണത്തിന് ജി20യിൽ ധാരണയായി. നിരോധനത്തിനു പകരം നിയന്ത്രണവും നിരീക്ഷണവുമാണ് ഉചിതമെന്ന ഫിനാൻഷ്യൽ സ്റ്റെബിലിറ്റി ബോർഡിന്റെയും (എഫ്എസ്ബി) രാജ്യാന്തര നാണയനിധിയുടെയും (ഐഎംഎഫ്) റിപ്പോർട്ട് ജി20 സ്വാഗതം ചെയ്തു. ക്രിപ്റ്റോകറൻസി നിയന്ത്രണം ഒരു രാജ്യത്തിന് ഒറ്റയ്ക്കു സാധ്യമല്ലെന്നായിരുന്നു തുടക്കം മുതൽ ഇന്ത്യയുടെ നിലപാട്. ഇതിനായി രാജ്യാന്തര സഹകരണം വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. ക്രിപ്റ്റോ നിയന്ത്രണത്തിന് ഐഎംഎഫ്, എഫ്എസ്ബി എന്നിവരുമായി ചേർന്നു വ്യവസ്ഥകൾ നിശ്ചയിക്കും.

ക്രിപ്റ്റോ ആസ്തികൾ വെളിപ്പെടുത്തുന്നതു സംബന്ധിച്ച ചട്ടക്കൂട് രൂപീകരിക്കാനും ധാരണയായി. 2027 ആകുമ്പോഴേക്കും ഇത്തരമൊരു സംവിധാനം ആവശ്യമാണെന്നു പല രാജ്യങ്ങളും നിർദേശിച്ചു. ക്രിപ്റ്റോ ആസ്തികൾ മറച്ചുവച്ച് നികുതി വെട്ടിക്കുന്നതു തടയാനാണ് ഈ ചട്ടക്കൂട്.

ADVERTISEMENT

2025 അവസാനം നിയന്ത്രണങ്ങൾ സംബന്ധിച്ച അവലോകനം നടക്കും. സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കാനായി ക്രിപ്റ്റോ ആസ്തികൾക്ക് ഔദ്യോഗിക കറൻസികൾക്കുള്ള ലീഗൽ ടെൻഡർ പദവി നൽകരുതെന്നും എഫ്എസ്ബി റിപ്പോർട്ടിലുണ്ട്.

മറ്റു തീരുമാനങ്ങൾ

ADVERTISEMENT

∙ സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി വിവിധ രാജ്യങ്ങൾ നടപ്പാക്കുമ്പോഴുണ്ടാകുന്ന സ്വാധീനത്തെക്കുറിച്ചുള്ള ചർച്ചകളെ ഉച്ചകോടി സ്വാഗതം ചെയ്തു.

∙ പേയ്മെന്റ്, ഡിജിറ്റൽ ഐഡന്റിറ്റി, ഡേറ്റ ഷെയറിങ് തുടങ്ങിയവയ്ക്ക് പൊതു ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുന്നതിനു ധാരണയായി.

ADVERTISEMENT

∙ ബഹുരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളിൽ (എംഡിബി) നിന്ന് വികസ്വര രാജ്യങ്ങൾക്ക് വികസനപ്രവർത്തനങ്ങൾക്കായി കൂടുതൽ കടം ലഭ്യമാക്കും.

English Summary : G20 agrees on international cooperation to regulate cryptocurrencies