ജി20 പരാതികൾ: ആകാശയാത്രയ്ക്ക് അനുമതിയില്ല; അത്താഴവിരുന്നിന് ക്ഷണമില്ല
ന്യൂഡൽഹി ∙ ജി20 ഉച്ചകോടിയുടെ സുരക്ഷാനിയന്ത്രണങ്ങളുടെ പേരിൽ തന്റെ വിമാനയാത്രയ്ക്കു കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നിഷേധിച്ചെന്നു രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് ആരോപിച്ചു. ഉദയ്പുരിൽനിന്നു ജയ്പുർ വരെ വിമാനത്തിലും അവിടെനിന്നു സികറിലേക്കു ഹെലികോപ്റ്ററിലും പോകാൻ തീരുമാനിച്ചിരുന്നെങ്കിലും ആകാശയാത്രയ്ക്കു കേന്ദ്രം അനുമതി നൽകിയില്ലെന്നു ഗെലോട്ട് പറഞ്ഞു. വിമാനയാത്രയ്ക്കുള്ള നിയന്ത്രണങ്ങൾ മൂലം ജി20 ഉച്ചകോടിയുടെ അത്താഴവിരുന്നിൽ തനിക്കു പങ്കെടുക്കാനായില്ലെന്നു ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ പറഞ്ഞു. എന്നാൽ, ഗവർണർമാർ, മുഖ്യമന്ത്രിമാർ എന്നിവരുടെ വിമാനങ്ങൾക്ക് ഒരുവിധ നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം പ്രതികരിച്ചു.

ന്യൂഡൽഹി ∙ ജി20 ഉച്ചകോടിയുടെ സുരക്ഷാനിയന്ത്രണങ്ങളുടെ പേരിൽ തന്റെ വിമാനയാത്രയ്ക്കു കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നിഷേധിച്ചെന്നു രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് ആരോപിച്ചു. ഉദയ്പുരിൽനിന്നു ജയ്പുർ വരെ വിമാനത്തിലും അവിടെനിന്നു സികറിലേക്കു ഹെലികോപ്റ്ററിലും പോകാൻ തീരുമാനിച്ചിരുന്നെങ്കിലും ആകാശയാത്രയ്ക്കു കേന്ദ്രം അനുമതി നൽകിയില്ലെന്നു ഗെലോട്ട് പറഞ്ഞു.
വിമാനയാത്രയ്ക്കുള്ള നിയന്ത്രണങ്ങൾ മൂലം ജി20 ഉച്ചകോടിയുടെ അത്താഴവിരുന്നിൽ തനിക്കു പങ്കെടുക്കാനായില്ലെന്നു ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ പറഞ്ഞു. എന്നാൽ, ഗവർണർമാർ, മുഖ്യമന്ത്രിമാർ എന്നിവരുടെ വിമാനങ്ങൾക്ക് ഒരുവിധ നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം പ്രതികരിച്ചു. വിമാനയാത്രയ്ക്കായി രാജസ്ഥാൻ മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്നു നൽകിയ അപേക്ഷകളെല്ലാം അംഗീകരിച്ചിരുന്നെന്നും അറിയിച്ചു.
മുൻകൂട്ടി നിശ്ചയിച്ച പരിപാടികളുള്ളതിനാൽ വിരുന്നിൽ പങ്കെടുക്കാൻ കഴിഞ്ഞില്ലെന്നു കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. രാഷ്ട്രപതി ദ്രൗപദി മുർമു ആതിഥ്യം വഹിച്ച അത്താഴവിരുന്നിലേക്ക് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയെ ക്ഷണിക്കാത്തതിനെ സിദ്ധരാമയ്യ വിമർശിച്ചു.
മോദിക്കെതിരെ ജയറാം രമേശ്
സാമ്പത്തിക കുറ്റവാളികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ ലോക രാഷ്ട്രങ്ങൾ ഒന്നിക്കണമെന്നു മുൻ ജി20 സമ്മേളനങ്ങളിൽ പ്രസംഗിച്ചിട്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വന്തം രാജ്യത്ത് ആ നയം നടപ്പാക്കിയില്ലെന്നു കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് കുറ്റപ്പെടുത്തി. ഗൗതം അദാനിക്കെതിരായ സാമ്പത്തിക ക്രമക്കേടുകളിൽ മോദി നടപടിയെടുത്തില്ല. സാമ്പത്തിക ക്രമക്കേടുകളിലുൾപ്പെട്ട നീരവ് മോദി, മെഹുൽ ചോക്സി, വിജയ് മല്യ എന്നിവരെ നാടുവിടാൻ ബിജെപി അനുവദിച്ചു. ഒരു ഭൂമി, ഒരു കുടുംബം, ഒറ്റ ഭാവി എന്നതാണു ജി20 ഉച്ചകോടിയുടെ മുദ്രാവാക്യം. പക്ഷേ, ഇന്ത്യയിൽ അത് ഒരു മനുഷ്യൻ, ഒരു സർക്കാർ, ഒരു ബിസിനസ് ഗ്രൂപ്പ് എന്നാണെന്നും ജയറാം പരിഹസിച്ചു.
English Summary : Rajasthan Chief Minister Ashok Gehlot has alleged that the Union Home Ministry denied permission for his flight due to security restrictions for G20 summit.