കരുത്തുകൂട്ടാൻ സൈന്യം 45,000 കോടിയുടെ സാമഗ്രികൾ വാങ്ങും
ന്യൂഡൽഹി ∙ ആകാശപ്പോരിൽ കരുത്തുകൂട്ടാൻ 12 സുഖോയ്–30 എംകെഐ യുദ്ധവിമാനങ്ങൾ വാങ്ങുന്നതുൾപ്പെടെ ഇന്ത്യൻ സേനയ്ക്ക് 45,000 കോടി രൂപയുടെ മൂലധന സംഭരണത്തിനു പ്രാഥമികാനുമതിയായി. 9 നിർദേശങ്ങൾ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രതിരോധ സംഭരണ സമിതി അംഗീകരിച്ചു. തദ്ദേശീയമായി രൂപകൽപന ചെയ്തു നിർമിക്കുന്നവയാകും ഇത്.

ന്യൂഡൽഹി ∙ ആകാശപ്പോരിൽ കരുത്തുകൂട്ടാൻ 12 സുഖോയ്–30 എംകെഐ യുദ്ധവിമാനങ്ങൾ വാങ്ങുന്നതുൾപ്പെടെ ഇന്ത്യൻ സേനയ്ക്ക് 45,000 കോടി രൂപയുടെ മൂലധന സംഭരണത്തിനു പ്രാഥമികാനുമതിയായി. 9 നിർദേശങ്ങൾ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രതിരോധ സംഭരണ സമിതി അംഗീകരിച്ചു. തദ്ദേശീയമായി രൂപകൽപന ചെയ്തു നിർമിക്കുന്നവയാകും ഇത്. സേനയിലെ ‘ആത്മനിർഭർ ഭാരത്’ സംരംഭത്തിന് ആക്കം കൂട്ടാൻ ഇതു സഹായിക്കുമെന്നും സേനയിൽ ഉപയോഗിക്കുന്നവയിൽ കുറഞ്ഞത് 60–65% വരെ തദ്ദേശീയമാക്കാനാണു ലക്ഷ്യമെന്നും രാജ്നാഥ് സിങ് പറഞ്ഞു.
കരസേന
∙ സേനയുടെ സംരക്ഷണം, ചലനം, ആക്രമണം, അതിജീവനം എന്നിവയ്ക്കുള്ള ശേഷി വർധിപ്പിക്കുന്നതിനുള്ള സായുധ സേനാ വാഹനങ്ങൾ, നിരീക്ഷണ റഡാർ സംവിധാനം എന്നിവ അനുമതി ലഭിച്ചവയിൽപ്പെടുന്നു. പീരങ്കികളും റഡാറുകളും സുഗമമായി എത്തിക്കാനും വിന്യസിക്കാനുമുള്ള ‘ഹൈ മൊബിലിറ്റി’ വാഹനങ്ങളും വാങ്ങും.
നാവികസേന
∙ സമുദ്രാന്തര നീക്കങ്ങൾക്കു കൂടുതൽ സഹായകരമാകുന്ന അത്യാധുനിക നിരീക്ഷണ കപ്പലുകളും വാങ്ങും.
വ്യോമസേന
∙ സൈനികനീക്കങ്ങളിൽ കൃത്യതയും വിശ്വാസ്യതയും മെച്ചപ്പെടുത്തുന്നതിനു ഡോണിയർ വിമാനങ്ങളുടെ നവീകരണം ലക്ഷ്യമിട്ടുള്ള നിർദേശങ്ങളും അംഗീകരിച്ചു. തദ്ദേശീയമായി നിർമിച്ച എഎൽഎച്ച് എംകെ 4 ഹെലികോപ്റ്ററുകൾക്കു വേണ്ടി ആകാശത്തു നിന്നു കരയിലേക്കു തൊടുക്കുന്ന ധ്രുവാസ്ത്ര മിസൈലുകളുടെ സംഭരണത്തിനും അനുമതിയായി.
ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിൽ (എച്ച്എഎൽ) നിന്ന് അനുബന്ധ ഉപകരണങ്ങൾക്കൊപ്പം സുഖോയ് വിമാനങ്ങൾ വാങ്ങാനാണ് അനുമതി നൽകിയിരിക്കുന്നത്.
English Summary: 45,000 crore worth of equipment will be procured by the Army to strengthen its strength