ന്യൂഡൽഹി ∙ അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട 12 സംശയകരമായ ഇടപാടുകൾ ഉണ്ടെന്ന ഹിൻഡൻബർഗ് റിപ്പോർട്ട് ഇപ്പോഴും അന്വേഷണ പരിധിയിലാണെന്നും ഇതിലെ പരാമർശങ്ങളെ വിശ്വാസത്തിലെടുത്തു നീങ്ങാൻ തങ്ങൾക്കു കഴിയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. സംശയകരമായ ഇടപാടുകൾ ഉണ്ടെന്ന ഹിൻഡൻബർഗ് റിപ്പോർട്ടിനെക്കുറിച്ച് അന്വേഷിക്കാൻ പുതിയ സമിതി വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹർജിക്കാരിയായ അനാമിക ജയ്സ്വാളിനു വേണ്ടി പ്രശാന്ത് ഭൂഷൺ റിപ്പോർട്ടിലെ പരാമർശങ്ങൾ ചൂണ്ടിക്കാട്ടിയപ്പോഴാണ് കോടതി ഇടപെട്ടത്. നിലവിലെ വിദഗ്ധ സമിതിയെയും സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) അന്വേഷണത്തെയും സംശയിച്ച ഹർജിക്കാരുടെ നിലപാടിനെയും കോടതി ചോദ്യം ചെയ്തു. നിയമപരമായി സ്ഥാപിക്കപ്പെട്ട സംവിധാനമായ സെബിയെ സംശയിക്കുന്നതെങ്ങനെയെന്നു ചീഫ് ജസ്റ്റിസ് ചോദിച്ചു. വിദഗ്ധ സമിതിയിലെ നിഷ്പക്ഷത ചോദ്യം ചെയ്തതിനോടും കോടതി വിയോജിച്ചു. തെളിവുകൾ ഇല്ലാതെയുള്ള ആരോപണം ഉന്നയിക്കരുതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

ADVERTISEMENT

ഷോർട്ട് സെല്ലിങ് പോലുള്ള സംഭവങ്ങൾ മൂലമുണ്ടാകുന്ന സ്ഥിരതയില്ലായ്മയിൽനിന്ന് ഓഹരി വിപണിയെ സംരക്ഷിക്കാൻ സെബി നടപടിയെടുക്കണമെന്നു കോടതി വാക്കാൽ നിർദേശിച്ചു. നിയന്ത്രണങ്ങൾ കർശനമാക്കുന്നതിനും നിക്ഷേപക സുരക്ഷയ്ക്കും സ്വീകരിക്കുന്ന നടപടികളിൽ വിശദീകരണവും തേടി. ഇതിനിടെ, അന്വേഷണത്തിനുള്ള സമയപരിധി ഇനിയും നീട്ടി നൽകണമെന്ന് സെബി ആവശ്യപ്പെടുന്നില്ലെന്നു സർക്കാർ കോടതിയെ അറിയിച്ചു. അതേസമയം, അദാനി ഗ്രൂപ്പിലെ നിക്ഷേപവുമായി ബന്ധപ്പെട്ട് എൽഐസിക്കും എസ്ബിഐക്കും എതിരായ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് ജയ ഠാക്കൂർ നൽകിയ ഹർജിയിൽ വാദം കേൾക്കാൻ കോടതി വിസമ്മതിച്ചു. എസ്ബിഐക്കും എൽഐസിക്കും എതിരായ ഉത്തരവിന്റെ പ്രത്യാഘാതം ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.

English Summary:

Supreme Court on Adani-Hindenburg Report

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT