‘ഉരുക്കുമുഷ്ടി വേണ്ട; സർക്കാർ കോടതിയാകേണ്ട’: ബുൾഡോസർ രാജിൽ സുപ്രീം കോടതി
ന്യൂഡൽഹി ∙ കേസുകളിൽ പ്രതിയാക്കപ്പെടുന്നവരുടെ സ്വത്തുകൾ ഇടിച്ചുനിരത്തുന്നതിന് സർക്കാരുകൾക്ക് ഉരുക്കുമുഷ്ടി പ്രയോഗിക്കാനാകില്ലെന്നു സുപ്രീംകോടതി. വിവിധ സംസ്ഥാനങ്ങളിൽ ശിക്ഷാ നടപടിയെന്ന രീതിയിൽ കുറ്റാരോപിതരുടെ വീടുകളും സ്ഥാപനങ്ങളും ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചുതകർക്കുന്ന ബുൾഡോസർ രാജ്
ന്യൂഡൽഹി ∙ കേസുകളിൽ പ്രതിയാക്കപ്പെടുന്നവരുടെ സ്വത്തുകൾ ഇടിച്ചുനിരത്തുന്നതിന് സർക്കാരുകൾക്ക് ഉരുക്കുമുഷ്ടി പ്രയോഗിക്കാനാകില്ലെന്നു സുപ്രീംകോടതി. വിവിധ സംസ്ഥാനങ്ങളിൽ ശിക്ഷാ നടപടിയെന്ന രീതിയിൽ കുറ്റാരോപിതരുടെ വീടുകളും സ്ഥാപനങ്ങളും ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചുതകർക്കുന്ന ബുൾഡോസർ രാജ്
ന്യൂഡൽഹി ∙ കേസുകളിൽ പ്രതിയാക്കപ്പെടുന്നവരുടെ സ്വത്തുകൾ ഇടിച്ചുനിരത്തുന്നതിന് സർക്കാരുകൾക്ക് ഉരുക്കുമുഷ്ടി പ്രയോഗിക്കാനാകില്ലെന്നു സുപ്രീംകോടതി. വിവിധ സംസ്ഥാനങ്ങളിൽ ശിക്ഷാ നടപടിയെന്ന രീതിയിൽ കുറ്റാരോപിതരുടെ വീടുകളും സ്ഥാപനങ്ങളും ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചുതകർക്കുന്ന ബുൾഡോസർ രാജ്
ന്യൂഡൽഹി ∙ കേസുകളിൽ പ്രതിയാക്കപ്പെടുന്നവരുടെ സ്വത്തുകൾ ഇടിച്ചുനിരത്തുന്നതിന് സർക്കാരുകൾക്ക് ഉരുക്കുമുഷ്ടി പ്രയോഗിക്കാനാകില്ലെന്നു സുപ്രീംകോടതി. വിവിധ സംസ്ഥാനങ്ങളിൽ ശിക്ഷാ നടപടിയെന്ന രീതിയിൽ കുറ്റാരോപിതരുടെ വീടുകളും സ്ഥാപനങ്ങളും ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചുതകർക്കുന്ന ബുൾഡോസർ രാജ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ലഭിച്ച ഹർജികളിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്. സർക്കാരിനും ബന്ധപ്പെട്ട അതോറിറ്റിക്കും ജുഡീഷ്യറിക്ക് പകരമാകാനാവില്ലെന്നും നിയമപ്രകാരം കുറ്റക്കാരനെന്ന് തെളിയുന്നതിനു മുമ്പ് ആരെയും കുറ്റക്കാരനായി കാണുന്നത് അനുവദിക്കാനാകില്ലെന്നും ജഡ്ജിമാരായ ബി.ആർ.ഗവായി, കെ.വി. വിശ്വനാഥൻ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.
കുറ്റാരോപിതർ മാത്രമായവരെ കുറ്റക്കാരായി വിധിയെഴുതുന്നതും കോടതികളുടെ ചുമതല സർക്കാരും ബന്ധപ്പെട്ട അതോറിറ്റികളും ഏറ്റെടുക്കുന്നതും അനുവദിക്കില്ല. നിയമവും നടപടിക്രമവും പാലിക്കാതെ വീടോ വസ്തുവകകളോ ഇടിച്ചുനിരത്തിയാൽ നഷ്ടപരിഹാരത്തിന് കുടുംബത്തിന് അർഹതയുണ്ടായിരിക്കുമെന്നും നിയമവിരുദ്ധ നടപടി സ്വീകരിച്ച ഉദ്യോഗസ്ഥർക്കെതിരെയും നിയമനടപടിയുണ്ടാകുമെന്നും കോടതി പറഞ്ഞു. വീടെന്ന സുരക്ഷിതത്വം മൗലികാവകാശമാണെന്നും അതു ഹനിക്കാൻ കഴിയില്ല. മറ്റ് അനധികൃത നിർമാണങ്ങൾ തൊട്ടടുത്തുണ്ടെങ്കിലും തിരഞ്ഞുപിടിച്ചു വീടുകൾ പൊളിക്കുന്ന രീതി സർക്കാരുകൾക്കുണ്ടെന്നും ബെഞ്ച് നിരീക്ഷിച്ചു.
കുറ്റാരോപിതർക്കെതിരായ പ്രതികാര നടപടിയുമായി ഭാഗമായി ഉത്തർപ്രദേശിൽ ഉൾപ്പെടെ സംസ്ഥാന സർക്കാരുകൾ നടത്തുന്ന ‘ബുൾഡോസർ നീതി’ നടപടിക്കെതിരെ രൂക്ഷ വിമർശനവും സുപ്രീംകോടതി വിധിയിൽ ഉന്നയിച്ചു. കേസുകളിലെ സത്യവസ്ഥ സംബന്ധിച്ച വിധി കൽപിക്കേണ്ടത് കോടതികളാണെന്നും അവരുടെ ജോലി സർക്കാരുകൾക്ക് ഏറ്റെടുക്കാൻ കഴിയില്ലെന്നും വ്യക്തമാക്കിയ ബെഞ്ച്, ബുൾഡോസർ നടപടികളുടെ കാര്യത്തിൽ കർശന മാർഗരേഖ പുറപ്പെടുവിച്ചു. ഈ നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ശമ്പളത്തിൽ നിന്നു പിഴയീടാക്കുമെന്നും ബെഞ്ച് വ്യക്തമാക്കി.
ഏതെങ്കിലും കുറ്റകൃത്യത്തിൽ പ്രതിയായി എന്നതുകൊണ്ട് ഒരാളുടെ വീട് ഇടിച്ചുനിരത്താൻ കഴിയില്ലെന്നു കോടതി വ്യക്തമാക്കി. ഹീനമായ കുറ്റകൃത്യത്തിലെ പ്രതിയായാൽ പോലും ശരിയായ നിയമവും ചട്ടവും പാലിക്കാതെയുള്ള വീട് ഇടിച്ചുനിരത്തൽ അനുവദിക്കാൻ കഴിയില്ല.
കോടതി പറഞ്ഞത്:
∙ കയ്യേറ്റം ഒഴിപ്പിക്കൽ നോട്ടിസിനു കൃത്യമായ മറുപടി നൽകാനും അപ്പീൽ നൽകാനും മതിയായ സമയം അനുവദിക്കണം.
∙ കുറഞ്ഞത് 15 ദിവസത്തെയെങ്കിലും നോട്ടിസ് നൽകിയിരിക്കണം.
∙ റജിസ്ട്രേഡ് തപാൽ വഴി നൽകുന്ന നോട്ടിസ് വീടിനു പുറത്തു പതിക്കണം.
∙ സർക്കാരിന് കോടതിയും ജഡ്ജിയുമായി പ്രവർത്തിക്കാൻ കഴിയില്ല.
∙ നടപടിക്രമം പാലിക്കാതെയുള്ള വീട് ഇടിച്ചുനിരത്തൽ ഭരണഘടനാവിരുദ്ധം
∙ കുറ്റവാളിയെന്നു വിധിക്കപ്പെടുന്നവരുടെ വീടുകൾ പോലും ഇടിച്ചുനിരത്തുന്നത് അനുവദനീയമല്ല.
∙ കേസുകളിലെ പ്രതികളെ വിചാരണയ്ക്ക് മുൻപ് ശിക്ഷിക്കരുത്.
∙ മുൻസിപ്പൽ നിയമങ്ങളുടെ കാര്യത്തിൽ പോലും ഇതു ബാധകം.
∙ കുട്ടികളും സ്ത്രീകളും വഴിയാധാരമാകുന്നതു സന്തോഷകരമായ കാഴ്ചയല്ല.
∙ സാവകാശം നൽകിയെന്നു കരുതി ആകാശം ഇടിഞ്ഞുവീഴില്ല.
∙ കയ്യേറ്റമൊഴിപ്പിക്കൽ അനിവാര്യമെങ്കിൽ ഇക്കാര്യങ്ങൾ വ്യക്തമാക്കി നോട്ടിസ് നൽകണം.
∙ അപ്പീൽ നടപടിക്കും ബന്ധപ്പെട്ട കക്ഷിക്കു തന്നെ കയ്യേറ്റം നീക്കം ചെയ്യാനുമായി 15 ദിവസം വീതം അനുവദിക്കണം.
∙ കയ്യേറ്റമൊഴിപ്പിക്കൽ നടപടിയെടുക്കുന്നുണ്ടെങ്കിൽ അതു വിഡിയോയിൽ ചിത്രീകരിക്കണം.
∙ നിർദേശങ്ങൾ ഒരു മാസത്തിനുള്ളിൽ നടപ്പാക്കണം, കയ്യേറ്റമൊഴിപ്പിക്കൽ നോട്ടിസുകൾക്കായി മൂന്നു മാസത്തിനുള്ളിൽ പോർട്ടൽ ഒരുക്കണം.
കോടതി അനുമതിയില്ലാതെ കുറ്റാരോപിതരുടെ വീടുകളും മറ്റ് വസ്തുക്കളും പൊളിക്കുന്ന നടപടി പാടില്ലെന്ന് സുപ്രീംകോടതി നേരത്തെ ഉത്തരവിട്ടിരുന്നു. സർക്കാരുകൾ ബുൾഡോസർ രാജ് നടപ്പാക്കുന്നത് നിയമങ്ങൾക്ക് മുകളിലൂടെ ബുൾഡോസർ ഓടിച്ചുകയറ്റുന്നതിന് തുല്യമാണെന്നായിരുന്നു ഇടക്കാല ഉത്തരവ് പ്രഖ്യാപിച്ചുകൊണ്ട് സെപ്റ്റംബറിൽ കോടതി പരാമർശിച്ചത്. ഏതെങ്കിലും ഒരു വ്യക്തി കേസിൽ പ്രതിയായി എന്ന കാരണത്താൽ അയാളുടെയോ ബന്ധുക്കളുടെയോ വസ്തുവകകൾ ഇടിച്ചുനിരത്തുന്നത് നിയമത്തെ ഇടിച്ചുനിരത്തുന്നതിന് തുല്യമാണെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു.