ജയ്പുർ സാഹിത്യോത്സവം: കൈകോർത്ത് മനോരമയും
ജയ്പുർ ∙ വായനയുടെയും എഴുത്തിന്റെയും ഈടുറ്റ സംവാദങ്ങളുടെയും സാംസ്കാരികവേദിയായി ആഗോളപ്രശസ്തി നേടിയ ജയ്പുർ സാഹിത്യോത്സവത്തിൽ മലയാള മനോരമ മീഡിയ പാർട്നറായി. ഫെബ്രുവരി 1 മുതൽ 5 വരെ നടക്കുന്ന ജയ്പുർ സാഹിത്യോത്സവം 17–ാം പതിപ്പിലാണ് കേരളത്തിൽനിന്നുള്ള ഏക മീഡിയ പാർട്നർ ആയി മനോരമ ദിനപത്രം കൈകോർക്കുന്നത്. ഒരു മണിക്കൂർ ദൈർഘ്യമുള്ള 5 സെഷനുകൾ മനോരമ അവതരിപ്പിക്കും.

ആനന്ദ് നീലകണ്ഠൻ, എയ്ഞ്ചല സെയ്നി, അനുരാധ ശർമ പൂജാരി, ബി. ജയമോഹൻ, ബെൻ മസിന്റയ്ർ, ബി.എൻ. ഗോസ്വാമി, ബ്രയൻ എ. ക്യാറ്റ്‌ലൊസ്, കാതറീൻ ആൻ ജോൺസ്, ക്ലെയ്ർ റൈറ്റ് തുടങ്ങിയ പ്രമുഖർ സാഹിത്യോത്സവത്തിൽ പങ്കെടുക്കും. പ്രശസ്ത എഴുത്തുകാരായ നമിത ഗോഖലെയും വില്യം ഡാൽറിംപിളുമാണ് സാഹിത്യോത്സവത്തിന്റെ ഡയറക്ടർമാർ. സമകാലിക വ്യാഖ്യാനങ്ങൾക്കു പ്രചോദനമാകുന്ന ക്ലാസിക് തീമുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് നമിത ഗോഖലെ പറഞ്ഞു.
സാഹിത്യത്തിലെ സൂപ്പർസ്റ്റാറുകൾ എന്നു വിശേഷിപ്പിക്കാവുന്നവരും ചരിത്രം, സാമ്പത്തികശാസ്ത്രം, ജേണലിസം എന്നിങ്ങനെ വിവിധ മേഖലകളിലെ ഏറ്റവും മികച്ച സംഭാവനകളാൽ ആഗോളപ്രശസ്തി നേടിയവരുമായ പ്രതിഭകളുടെ സംഗമവേദിയായി ജയ്പുർ സാഹിത്യോത്സവത്തിന്റെ പുതിയ പതിപ്പ് മാറുമെന്ന് വില്യം ഡാൾറിംപിൾ പറഞ്ഞു. ജയ്പുരിലെ ഹോട്ടൽ ക്ലാർക്സ് അമേറാണ് വേദി. ടീംവർക് ആർട്സാണ് ഫെസ്റ്റിവൽ പ്രൊഡ്യൂസർ. ജയ്പുർ മ്യൂസിക് സ്റ്റേജ് എന്ന സംഗീതോത്സവവും സമാന്തരമായി നടക്കും.