ജീവിതത്തിലേക്കൊരു ടണൽദൂരം; 41 തൊഴിലാളികൾ പുറത്തെത്തിയത് 60 മീറ്റർ ഇരുമ്പുടണലിലൂടെ സ്ട്രെച്ചറിൽ
17 രാപകലുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ ഇന്നലെ ഉച്ചയ്ക്ക് 1.15 നാണ് സിൽക്യാര തുരങ്കത്തിനുള്ളിൽപെട്ട 41 തൊഴിലാളികളിലേക്കു രക്ഷാകുഴൽ എത്തിയത്. തുരങ്കത്തിൽ 60 മീറ്ററോളം അടിഞ്ഞുകിടന്ന അവശിഷ്ടങ്ങൾക്കിടയിലൂടെ ഒന്നിനു പിറകെ ഒന്നായി 10 ഇരുമ്പു കുഴലുകൾ വെൽഡ് ചെയ്തു കടത്തിവിട്ടാണു തൊഴിലാളികൾക്കു രക്ഷാവഴിയൊരുക്കിയത്. 80 സെന്റി മീറ്റർ വ്യാസമുള്ള രക്ഷാകുഴലിലൂടെ നിരങ്ങി അപ്പുറമെത്തിയ ദേശീയ ദുരന്തനിവാരണ സേനാംഗങ്ങൾ തൊഴിലാളികളെ ഓരോരുത്തരെയായി സ്ട്രെച്ചറിൽ കിടത്തി.

17 രാപകലുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ ഇന്നലെ ഉച്ചയ്ക്ക് 1.15 നാണ് സിൽക്യാര തുരങ്കത്തിനുള്ളിൽപെട്ട 41 തൊഴിലാളികളിലേക്കു രക്ഷാകുഴൽ എത്തിയത്.
തുരങ്കത്തിൽ 60 മീറ്ററോളം അടിഞ്ഞുകിടന്ന അവശിഷ്ടങ്ങൾക്കിടയിലൂടെ ഒന്നിനു പിറകെ ഒന്നായി 10 ഇരുമ്പു കുഴലുകൾ വെൽഡ് ചെയ്തു കടത്തിവിട്ടാണു തൊഴിലാളികൾക്കു രക്ഷാവഴിയൊരുക്കിയത്. 80 സെന്റി മീറ്റർ വ്യാസമുള്ള രക്ഷാകുഴലിലൂടെ നിരങ്ങി അപ്പുറമെത്തിയ ദേശീയ ദുരന്തനിവാരണ സേനാംഗങ്ങൾ തൊഴിലാളികളെ ഓരോരുത്തരെയായി സ്ട്രെച്ചറിൽ കിടത്തി. പുറത്തുനിന്ന മറ്റു രക്ഷാപ്രവർത്തകർ കയറുപയോഗിച്ച് അവരെ വലിച്ചു പുറത്തെത്തിച്ചു. രാത്രി 8.45 ന് 41 പേരും പുറത്തെത്തി.
കുടുംബാംഗങ്ങളും മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിയും കേന്ദ്രമന്ത്രി വി.കെ.സിങ്ങും ചേർന്ന് ഇവരെ സ്വീകരിച്ചു. ഹിമാലയൻ മലനിരകളിലൂടെ ഇവരുമായി ആംബുലൻസുകൾ ആശുപത്രിയിലേക്കു കുതിച്ചു. ആദ്യ ദിനങ്ങളിൽ ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് ഏകോപനത്തിലുണ്ടായ വീഴ്ചകൾ മറികടന്നാണു ദൗത്യം വിജയത്തിലെത്തിയത്.
രക്ഷാകുഴൽ തൊഴിലാളികൾക്കരികിലെത്തിയപ്പോൾ ദൗത്യസംഘം ആർപ്പുവിളിച്ചു; പരസ്പരം കെട്ടിപ്പിടിച്ചും ലഡു വിതരണം ചെയ്തും ആഘോഷിച്ചു. രാത്രി 7.50ന് ആദ്യത്തെയാൾ പുറത്തെത്തിയപ്പോൾ പ്രദേശമാകെ കരഘോഷം മുഴങ്ങി.
മനക്കരുത്തിന്റെ വിജയഗാഥ
ഞങ്ങൾ ജീവനോടെയുണ്ടേ.. രക്ഷിക്കണേ...’ തുരങ്കത്തിനുള്ളിൽനിന്നുകേട്ട ഈ നിലവിളിയാണ് രാജ്യം കണ്ട ഏറ്റവും സാഹസികവും ദുഷ്കരവുമായ രക്ഷാദൗത്യത്തിനു തുടക്കമിട്ടത്. ഈ മാസം 12ന് പുലർച്ചെ 5.30 നാണ് തുരങ്കം ഇടിഞ്ഞുവീണത്. പുറത്തുള്ള മറ്റു തൊഴിലാളികൾ ഓടിയെത്തിയപ്പോൾ കണ്ടത് തുരങ്കം അടഞ്ഞ് വീണുകിടക്കുന്ന അവശിഷ്ടങ്ങൾ. സഹ തൊഴിലാളികൾ അവശിഷ്ടങ്ങൾക്കടിയിൽപ്പെട്ടു മരിച്ചുവെന്നു കരുതിയ നിമിഷങ്ങൾ. എല്ലാം അവസാനിച്ചുവെന്ന് കരുതി അവർ മടങ്ങാനൊരുങ്ങവേയാണ് അകത്തുനിന്നു നിലവിളി കേട്ടത്. അകത്തെ തൊഴിലാളികളിലൊരാളുടെ ആശയമാണ് നിലവിളി പുറത്തേക്കെത്തിച്ചത്. തുരങ്കത്തിനുള്ളിലേക്കു വെള്ളമെത്തിക്കാൻ നിലത്തു സ്ഥാപിച്ചിരുന്ന പൈപ്പ് അദ്ദേഹം പൊട്ടിച്ചു. തുടർന്ന് നിലത്തുകിടന്നു പൈപ്പിലേക്കു മുഖം ചേർത്ത് ഉച്ചത്തിൽ നിലവിളിച്ചു. ആ ശബ്ദം പുറത്തുള്ളവർ കേട്ടു. എല്ലാവരും ജീവനോടെയുണ്ടെന്നു പൈപ്പിലൂടെ പുറംലോകമറിഞ്ഞു.
അസാമാന്യ മനക്കരുത്തോടെയാണ് 17 ദിവസം തൊഴിലാളികൾ തുരങ്കത്തിനുള്ളിൽ കഴിഞ്ഞത്. ആദ്യ ദിവസങ്ങളിൽ പൈപ്പിലൂടെ ലഭിച്ച കശുവണ്ടിയും ബദാമും ഡ്രൈ ഫ്രൂട്ട്സും കഴിച്ചു. 10–ാം ദിവസം മുതൽ രക്ഷാപ്രവർത്തകർ റൊട്ടിയും പരിപ്പും പൈപ്പിലൂടെ വിട്ടു. ഡോക്ടർമാർ മരുന്നുകൾ നൽകി. പൈപ്പിലൂടെ കുടുംബാംഗങ്ങളുമായും തൊഴിലാളികൾ സംസാരിച്ചു. ഒരു ഘട്ടത്തിൽ പോലും അവർ പരിഭ്രാന്തരായില്ല. രക്ഷാകുഴൽ പലവട്ടം കയ്യെത്തും ദൂരെനിന്ന് അകന്നു പോയപ്പോഴും ആരോടും പരാതി പറയാതെ ക്ഷമയോടെ കാത്തിരുന്നു. അതീവ സാഹസിക ദൗത്യം പൂർത്തിയാക്കാൻ ഇതു രക്ഷാപ്രവർത്തകർക്ക് കരുത്തുപകർന്നു. അവശിഷ്ടങ്ങളുടെ രണ്ടറ്റത്തുനിന്നു തൊഴിലാളികളും രക്ഷാപ്രവർത്തകരും പൊരുതി.