ന്യൂഡൽഹി ∙ ‍വിമാന ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ആവശ്യപ്പെടാതെ ട്രാവൽ ഇൻഷുറൻസ് തുക ഒപ്പം ചേർക്കുന്നുണ്ടോ ? ഒടിടി പ്ലാറ്റ്ഫോമിലെ സൗജന്യ ട്രയൽ ഉപയോഗിക്കാൻ പേയ്മെന്റ് വിവരങ്ങൾ (ഓട്ടോ–ഡെബിറ്റ്) ചോദിക്കുന്നുണ്ടോ ? ഇത്തരത്തിൽ ആളുകളെ തെറ്റിദ്ധരിപ്പിച്ചും കബളിപ്പിച്ചും സേവനങ്ങളും ഉൽപന്നങ്ങളും വിൽക്കുന്ന വിവിധ തരം 'ഡാർക് പാറ്റേണുകൾ' വിലക്കി കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി അന്തിമ വിജ്ഞാപനമിറക്കി. നവംബർ 30 മുതൽ പ്രാബല്യമുണ്ട്. ചട്ടം ലംഘിക്കുന്ന പ്ലാറ്റ്ഫോമുകളിൽനിന്ന് 2019ലെ കേന്ദ്ര ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം 10 ലക്ഷം രൂപ വരെ പിഴ ഈടാക്കാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡാർക് പാറ്റേൺ: ചില ഉദാഹരണങ്ങൾ

ADVERTISEMENT

∙ സൗജന്യ ട്രയൽ കാലാവധി തീർന്ന് പെയ്ഡ് സേവനത്തിലേക്കു മാറുമ്പോൾ വ്യക്തിയെ അറിയിക്കാതിരിക്കുക. 

∙ വ്യക്തിയെ അറിയിക്കാതെ തുടർച്ചയായ ഇടവേളകളിൽ റെക്കറിങ് പേയ്മെന്റ് വഴി പണം ഈടാക്കുക. 

∙ സിനിമ ബുക്ക് ചെയ്യുമ്പോൾ ചാരിറ്റി എന്ന പേരിൽ തുക ഉൾപ്പെടുത്തുക (പ്രീടിക്). ആവശ്യപ്പെടാത്ത സേവനങ്ങളും ഉൽപന്നങ്ങളും ഓൺലൈൻ ‘കാർട്ടി’ൽ ചേർക്കുക. 

∙ സബ്സ്ക്രിപ്ഷൻ റദ്ദാക്കുക ദുഷ്കരവും സങ്കീർണവുമാക്കുക. കാൻസലേഷൻ ഓപ്ഷൻ മറച്ചുവയ്ക്കുക. 

ADVERTISEMENT

∙ ആധാർ കാർഡ്, ക്രെഡിറ്റ് കാർഡ് വിവരങ്ങൾ അനാവശ്യമായി ശേഖരിക്കുക. 

∙ നിശ്ചിത ആപ്, ന്യൂസ്‍ലെറ്റർ എന്നിവയെടുത്താൽ മാത്രമേ സേവനം നൽകൂവെന്നു നിബന്ധന വയ്ക്കുക. 

∙ സൗജന്യ ഗെയിം ആപ് എന്ന പേരിൽ പരസ്യം ചെയ്യുകയും 7 ദിവസം കഴിഞ്ഞ് പെയ്ഡ് ആക്കുകയും ചെയ്യുക. 

∙ കുറഞ്ഞ വിലയ്ക്ക് ഉൽപന്നങ്ങൾ കാണിക്കുക. പണമടയ്ക്കാറാകുമ്പോൾ ‘ഔട്ട് ഓഫ് സ്റ്റോക്ക്’ ആയെന്നു പറഞ്ഞ് ഉയർന്ന വിലയുള്ള ഉൽപന്നം നിർദേശിക്കുക. 

ADVERTISEMENT

∙ ഫ്ലൈറ്റ് ബുക്ക് ചെയ്യുമ്പോൾ ചെക്കൗട്ട് പേജിൽ കാണിക്കുന്ന തുകയേക്കാൾ ഉയർന്ന തുക പേയ്മെന്റ് സമയത്ത് ഈടാക്കുക. 

∙ പോപ് അപ് വിൻഡോകളിലെ ക്ലോസ് ബട്ടണിൽ (X) ക്ലിക് ചെയ്യുമ്പോൾ ക്ലോസ് ആകുന്നതിനു പകരം പുതിയ പരസ്യം കാണിക്കുക. 

∙ ഇ–കൊമേഴ്സ് സൈറ്റുകളിലും ടിക്കറ്റ് ബുക്കിങ് സൈറ്റുകളിലും ‘ടിക്കറ്റ്‍ / ഉൽപന്നം രണ്ടെണ്ണമേ ബാക്കിയുള്ളൂ, വേഗം ബുക്ക് ചെയ്യൂ’ എന്നു വ്യാജ അറിയിപ്പു നൽകുക. 

∙ ഒറ്റത്തവണ സേവനത്തിനുള്ള പണമടയ്ക്കുമ്പോൾ 6 മാസത്തേക്ക് അതിന്റെ സബ്സ്ക്രിപ്ഷൻ കൂടി ഉൾപ്പെടുത്തുക. 

English Summary:

Lock for dark pattern cheating; Fine up to 10 lakhs

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT