ശ്രീരാമക്ഷേത്ര പ്രതിഷ്ഠ: മോദി വ്രതം തുടങ്ങി; ഉദ്ധവിനു ‘മുൻപേ’ കാലാരാമ ക്ഷേത്രം സന്ദർശിച്ചു
ന്യൂഡൽഹി ∙ അയോധ്യയിലെ ശ്രീരാമ ക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠയ്ക്ക് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി 11 ദിവസത്തെ വ്രതം ആരംഭിച്ചു. സമൂഹമാധ്യമത്തിലെ ശബ്ദസന്ദേശത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 22ന് ആണ് പ്രതിഷ്ഠ. ‘വികാരം കൊണ്ടു വീർപ്പുമുട്ടുകയാണ് ഞാൻ. എത്രയോ തലമുറകൾ നെഞ്ചേറ്റിയത് സത്യമാകുന്നതിന് സാക്ഷ്യം വഹിക്കാൻ പോകുകയാണെന്നതാണ് എന്നെ വികാരം കൊള്ളിക്കുന്നത്. പ്രതിഷ്ഠാ ദിനം എല്ലാ ഇന്ത്യക്കാർക്കും ശ്രീരാമഭക്തർക്കും പുണ്യ മുഹൂർത്തമാണ്. 140 കോടി ജനങ്ങൾക്കു വേണ്ടിയാണ് ഞാൻ ചടങ്ങിന് സാക്ഷ്യം വഹിക്കുന്നത്. എല്ലാവരുടെയും അനുഗ്രഹം ഉണ്ടാകണം’– മോദി പറഞ്ഞു.

നാസിക്കിലെ പഞ്ചവടിയിലാണ് പ്രധാനമന്ത്രി വ്രതം തുടങ്ങിയത്. സ്വാമി വിവേകാനന്ദന്റെ ജന്മദിനം ആണ് വ്രതം തുടങ്ങാൻ തിരഞ്ഞെടുത്തതെന്നും മോദി പറഞ്ഞു. ശ്രീരാമൻ വനവാസക്കാലത്ത് കുറച്ചുനാൾ ഇവിടെ വസിച്ചതായാണ് വിശ്വാസം. ഇതിനടുത്തുള്ള കാലാരാമ ക്ഷേത്രം പ്രധാനമന്ത്രി സന്ദർശിച്ചു. കറുത്ത ശിലയിലുള്ള ശ്രീരാമ വിഗ്രഹമാണു കാലാരാമ ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചിട്ടുള്ളത്. മഹാരാഷ്ട്രയിലെ ഏറ്റവും പ്രശസ്തമായ ശ്രീരാമ ക്ഷേത്രമാണിത്. അയോധ്യയിലെ പ്രതിഷ്ഠാച്ചടങ്ങിനു ക്ഷണമില്ലാത്ത ഉദ്ധവ് താക്കറെ ആ ദിവസം കാലാരാമ ക്ഷേത്രത്തിൽ പ്രാർഥനാപൂർവം ചെലവഴിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കേയാണ് അതിനു മുൻപ് മോദി അവിടെയെത്തിയത്.
പ്രാണപ്രതിഷ്ഠ
കല്ല്, തടി, ലോഹം എന്നിവയിൽ നിർമിക്കുന്ന വിഗ്രഹത്തെ ദേവചൈതന്യമുള്ളതാക്കുന്ന താന്ത്രികച്ചടങ്ങാണ് പ്രാണപ്രതിഷ്ഠ. വിഗ്രഹത്തെ ശുദ്ധമാക്കിയതിനു ശേഷം താന്ത്രികകർമങ്ങളോടെ ദേവതയുടെ മൂലമന്ത്രം ചൊല്ലിയാണു ചൈതന്യമാകുന്ന പ്രാണനെ സന്നിവേശിപ്പിക്കുന്നത്.
അക്ഷതം
അരിയും നെല്ലും പൂവും ചന്ദനവും തീർഥവും അടങ്ങുന്ന പൂജാദ്രവ്യമാണ് അക്ഷതം.
ശ്രീരാമൻ ലോകാരാധ്യൻ: സ്വാമി സുഹിതാനന്ദ
ജാതി– മത അതിരുകൾ നേർത്തു വരുന്നു
കാലടി ∙ സാർവജനീനനായ ശ്രീരാമന്റെ ക്ഷേത്രം അയോധ്യയിൽ വരുമ്പോൾ അതോടൊപ്പം നിൽക്കണമെന്ന് ശ്രീരാമകൃഷ്ണ മഠങ്ങളുടെയും മിഷന്റെയും ആഗോള ഉപാധ്യക്ഷൻ സ്വാമി സുഹിതാനന്ദ പറഞ്ഞു. ലോകം മുഴുവനും ആരാധിക്കുന്ന ലോക പുരുഷനാണ് ശ്രീരാമൻ. അതിനാൽ ശ്രീരാമന്റെ ക്ഷേത്രം ഉയരുന്നത് ലോകം മുഴുവനും ഉറ്റുനോക്കുന്ന ഒന്നാണ്.
ജാതിയുടെയും മതത്തിന്റെയും രാജ്യത്തിന്റെയും അതിരുകൾ നേർത്തു വരുന്നു. ലോകം മുഴുവനും ഒന്നായി കാണാനുള്ള മനഃസ്ഥിതിയാണ് നമുക്കുണ്ടാകേണ്ടത്.
രാജ്യത്ത് എല്ലാ കാര്യത്തിലും ഉന്നത സ്ഥാനത്താണ് കേരളീയരുടെ സ്ഥാനം. ജ്ഞാനത്തിലും വിദ്യാഭ്യാസത്തിലും കേരളീയർ മുന്നിട്ടു നിൽക്കുന്നു. എന്നാൽ ആധ്യാത്മിക കാര്യങ്ങളിൽ പിറകോട്ടു പോകുന്നു. ആധ്യാത്മിക അറിവുകൾ കൂടി ഉണ്ടെങ്കിലേ ജ്ഞാനം പൂർണമാകൂ.
പ്രൈമറി ക്ലാസ് മുതൽ ആധ്യാത്മിക അറിവുകൾ കുട്ടികൾക്കു നൽകണം – സ്വാമി സുഹിതാനന്ദ ‘മനോരമ’യോട് പറഞ്ഞു.
ക്ഷേത്രം നിർമിക്കാൻ വിധി തിരഞ്ഞെടുത്തത് മോദിയെ: അഡ്വാനി
ന്യൂഡൽഹി ∙ അയോധ്യയിലെ രാമക്ഷേത്രം നിർമിക്കാനുള്ള നിയോഗം ലഭിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായിരുന്നുവെന്ന് ബിജെപി നേതാവ് എൽ.കെ.അഡ്വാനി അഭിപ്രായപ്പെട്ടു. 33 വർഷം മുൻപ് തന്റെ നേതൃത്വത്തിൽ നടത്തിയ രഥയാത്രയിലുടനീളം മോദി ഒപ്പമുണ്ടായിരുന്നു. അന്ന് അദ്ദേഹം ഒട്ടും പ്രശസ്തനായിരുന്നില്ല. അക്കാലത്തു തന്നെ ശ്രീരാമഭഗവാൻ ആ ദൗത്യം അദ്ദേഹത്തെ ഏൽപ്പിച്ചിരുന്നതായി കരുതുന്നുവെന്നും അഡ്വാനി പറഞ്ഞു.
ശ്രീരാമ ക്ഷേത്രങ്ങളിൽ പ്രത്യേക പൂജ നടത്തും: സിദ്ധരാമയ്യ
ബെംഗളൂരു∙ അയോധ്യയിലെ പ്രതിഷ്ഠാദിനമായ 22ന് താൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളും പ്രവർത്തകരും കർണാടകയിലെ ശ്രീരാമ ക്ഷേത്രങ്ങളിൽ പ്രത്യേക പൂജ നടത്തുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. 22നു ശേഷം അയോധ്യ സന്ദർശിക്കും. കോൺഗ്രസുകാരും ശ്രീരാമ ഭക്തരാണ്. എന്നാൽ രാമന്റെ പേരിനെ രാഷ്ട്രീയമായി ദുരുപയോഗപ്പെടുത്തുന്നതിനെയാണ് കോൺഗ്രസ് എതിർക്കുന്നതെന്നും സിദ്ധരാമയ്യ പറഞ്ഞു.