മുഖ്യമന്ത്രിയുമായി അസ്വാരസ്യം; പഞ്ചാബ് ഗവർണർ രാജിവച്ചു
ന്യൂഡൽഹി∙ പഞ്ചാബ് ഗവർണർ ബൻവാരിലാൽ പുരോഹിത് രാജിവച്ചു. ഗവർണറെന്ന നിലയിൽ വഹിച്ച ചണ്ഡിഗഡ് അഡ്മിനിസ്ട്രേറ്റർ പദവിയും ഒഴിഞ്ഞു. വ്യക്തിപരമായ കാരണങ്ങളാൽ സ്ഥാനമൊഴിയുകയാണെന്നു രാഷ്ട്രപതി ദ്രൗപദി മുർമുവിന് അയച്ച കത്തിൽ അദ്ദേഹം അറിയിച്ചു. രാജിയുടെ യഥാർഥ കാരണം മുഖ്യമന്ത്രി ഭഗവന്ത് മാനുമായുള്ള തർക്കങ്ങളാണെന്നാണു സൂചന.

ന്യൂഡൽഹി∙ പഞ്ചാബ് ഗവർണർ ബൻവാരിലാൽ പുരോഹിത് രാജിവച്ചു. ഗവർണറെന്ന നിലയിൽ വഹിച്ച ചണ്ഡിഗഡ് അഡ്മിനിസ്ട്രേറ്റർ പദവിയും ഒഴിഞ്ഞു. വ്യക്തിപരമായ കാരണങ്ങളാൽ സ്ഥാനമൊഴിയുകയാണെന്നു രാഷ്ട്രപതി ദ്രൗപദി മുർമുവിന് അയച്ച കത്തിൽ അദ്ദേഹം അറിയിച്ചു.
രാജിയുടെ യഥാർഥ കാരണം മുഖ്യമന്ത്രി ഭഗവന്ത് മാനുമായുള്ള തർക്കങ്ങളാണെന്നാണു സൂചന. താൻ അയയ്ക്കുന്ന കത്തുകൾക്കു മറുപടി നൽകാൻ പോലും മാൻ തയാറാകാത്തതിൽ പുരോഹിത് അസ്വസ്ഥനായിരുന്നു. മറുപടി നൽകിയില്ലെങ്കിൽ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ശുപാർശ ചെയ്യാൻ മടിക്കില്ലെന്നറിയിച്ച് കഴിഞ്ഞ ഓഗസ്റ്റിൽ അദ്ദേഹം മുഖ്യമന്ത്രിക്കു കത്തയച്ചിരുന്നു.
പഞ്ചാബ് ഗവർണറായി 2021 ഓഗസ്റ്റ് 31ന് ആണു നിയമിതനായത്. കോൺഗ്രസിലും പിന്നീട് ബിജെപിയിലും പ്രവർത്തിച്ച പുരോഹിത് അസം, തമിഴ്നാട്, മേഘാലയ എന്നിവിടങ്ങളിലും ഗവർണർ പദവി വഹിച്ചിട്ടുണ്ട്.