ദോഹ∙ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയെ ഇന്ത്യയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷണിച്ചു. പ്രവാസി ഇന്ത്യക്കാരോടുള്ള ഉദാര സമീപനത്തിന് ദോഹയിൽ നടത്തിയ കൂടിക്കാഴ്ചയിൽ അമീറിനോട് പ്രധാനമന്ത്രി നന്ദി പറഞ്ഞു. സാമ്പത്തിക, നിക്ഷേപ, ഊർജ, ബഹിരാകാശ, നഗര വികസന മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് ഇരുവരും ചർച്ച നടത്തി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ∙ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയെ ഇന്ത്യയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷണിച്ചു. പ്രവാസി ഇന്ത്യക്കാരോടുള്ള ഉദാര സമീപനത്തിന് ദോഹയിൽ നടത്തിയ കൂടിക്കാഴ്ചയിൽ അമീറിനോട് പ്രധാനമന്ത്രി നന്ദി പറഞ്ഞു. സാമ്പത്തിക, നിക്ഷേപ, ഊർജ, ബഹിരാകാശ, നഗര വികസന മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് ഇരുവരും ചർച്ച നടത്തി. ഗൾഫ് രാജ്യങ്ങളുടെ സുപ്രധാന പങ്കാളി എന്ന നിലയിൽ ഇന്ത്യയുടെ സഹകരണത്തിന് അമീറും നന്ദി പറഞ്ഞു. രണ്ടാം തവണ ഖത്തറിൽ എത്തിയ മോദിക്ക് ഔപചാരിക സ്വീകരണവും ചർച്ചകൾക്ക് ശേഷം വിരുന്നും ഒരുക്കിയിരുന്നു. 

യുഎഇ സന്ദർശനം പൂർത്തിയാക്കി ബുധനാഴ്ച രാത്രി ദോഹയിൽ എത്തിയ പ്രധാനമന്ത്രിയെ ഖത്തർ വിദേശകാര്യമന്ത്രി സുൽത്താൻ ബിൻ സാദ് അൽ മുറെയ്ഖി വിമാനത്താവളത്തിൽ സ്വീകരിച്ചു. പ്രധാനമന്ത്രിയോടുള്ള ബഹുമാനാർഥം ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ അൽതാനി വിരുന്ന് ഒരുക്കിയിരുന്നു. മധ്യപൂർവ മേഖലയിൽ സമാധാനം പുന:സ്ഥാപിക്കേണ്ടതിന്റെ 

ADVERTISEMENT

പ്രാധാന്യത്തെക്കുറിച്ച് ഇരു പ്രധാനമന്ത്രിമാരും ചർച്ച നടത്തി. ഖത്തർ അമീറിന്റെ പിതാവ് ഹമദ് ബിൻ ഖലീഫ അൽ താനിയെയും മോദി സന്ദർശിച്ചു. രാജ്യത്തെ വികസനത്തിലേക്കു നയിച്ച അദ്ദേഹത്തിന്റെ നിലപാടുകളെ അഭിനന്ദിച്ചു. ഖത്തറിൽ ഇന്ത്യൻ സമൂഹത്തിന്റെ സേവനങ്ങളെ പ്രകീർത്തിച്ച ഷെയ്ഖ് ഹമദ് ബിൻ ഖലീഫ ഇന്ത്യയും ഖത്തറും ദീർഘകാല സുഹൃത്തുക്കളാണെന്നും ഓർമിപ്പിച്ചു. 

English Summary:

Prime Minister Narendra Modi holds bilateral talks with Qatar Emir Sheikh Tamim bin Hamad al Thani