റെയ്ഡിനു പിന്നാലെ ഹീരാനന്ദാനി ഗ്രൂപ്പ് പ്രമോട്ടർമാർക്ക് ഇ.ഡി സമൻസ്
മുംബൈ ∙ വിദേശനാണ്യ വിനിമയ ചട്ട (ഫെമ) ലംഘനക്കേസിൽ മുംബൈ ആസ്ഥാനമായുള്ള പ്രമുഖ കെട്ടിട നിർമാണക്കമ്പനിയായ ഹീരാനന്ദാനി ഗ്രൂപ്പിന്റെ പ്രമോട്ടർമാരായ നിരഞ്ജൻ ഹീരാ നന്ദാനി, മകൻ ദർശൻ എന്നിവർക്ക് ഇ.ഡി സമൻസ് അയച്ചു. ഇന്നു ഹാജരാവുകയോ, ഉത്തരവാദിത്തപ്പെട്ടവർ മുഖേന മറുപടി നൽകുകയോ ചെയ്യണമെന്നാണു നിർദേശം.

മുംബൈ ∙ വിദേശനാണ്യ വിനിമയ ചട്ട (ഫെമ) ലംഘനക്കേസിൽ മുംബൈ ആസ്ഥാനമായുള്ള പ്രമുഖ കെട്ടിട നിർമാണക്കമ്പനിയായ ഹീരാനന്ദാനി ഗ്രൂപ്പിന്റെ പ്രമോട്ടർമാരായ നിരഞ്ജൻ ഹീരാ നന്ദാനി, മകൻ ദർശൻ എന്നിവർക്ക് ഇ.ഡി സമൻസ് അയച്ചു. ഇന്നു ഹാജരാവുകയോ, ഉത്തരവാദിത്തപ്പെട്ടവർ മുഖേന മറുപടി നൽകുകയോ ചെയ്യണമെന്നാണു നിർദേശം. ഗ്രൂപ്പിന്റെ 5 കേന്ദ്രങ്ങളിൽ വ്യാഴാഴ്ച റെയ്ഡ് നടത്തിയിരുന്നു.
ദർശൻ വർഷങ്ങളായി ദുബായിലാണു താമസിക്കുന്നത്. ഗ്രൂപ്പ് പ്രമോട്ടർമാരുമായി ബന്ധമുണ്ടെന്നു കരുതുന്ന വിദേശ ട്രസ്റ്റിന്റെ ഗുണഭോക്താക്കളെക്കുറിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. അദാനി ഗ്രൂപ്പിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ലക്ഷ്യമിട്ട് ദർശന്റെ നിർദേശപ്രകാരം ലോക്‌സഭയിൽ ചോദ്യങ്ങൾ ഉന്നയിച്ചെന്ന ആരോപണത്തിൽ തൃണമൂൽ നേതാവ് മഹുവ മൊയ്ത്രയെ എംപി സ്ഥാനത്തുനിന്നു പുറത്താക്കിയിരുന്നു.
പിന്നാലെ ഇ.ഡിയും സമൻസ് അയച്ചെങ്കിലും ഈ കേസുമായി ബന്ധപ്പെട്ടല്ല ഇപ്പോഴത്തെ അന്വേഷണമെന്നാണു സൂചന.