ഭോപാൽ ∙ മധ്യപ്രദേശിൽ ഈമാസം അഞ്ചിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) റെയ്ഡ് നടത്തി ഒരാഴ്ചയ്ക്കുശേഷം ദമ്പതികളെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ രാഷ്ട്രീയവിവാദം. ഇ.‍ഡിയുടെയും ബിജെപി നേതാക്കളുടെയും പീഡനമാണ് മരണകാരണമെന്ന് ഇവരുടെ വീട്ടിൽനിന്നു കണ്ടെത്തിയ കുറിപ്പിൽ ആരോപിക്കുന്നു. ബിസിനസുകാരൻ മനോജ് പാർമർ, ഭാര്യ നേഹ എന്നിവരെ വെള്ളിയാഴ്ച രാവിലെയാണ് സെഹോർ ജില്ലയിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോൺഗ്രസ് അനുഭാവിയായതിനാലാണ് മനോജിന്റെ വീട്ടിൽ റെയ്ഡ് നടത്തിയതെന്നു മുൻ മുഖ്യമന്ത്രി ദിഗ്‌വിജയ് സിങ് ആരോപിച്ചു. പാർട്ടിയിൽ ചേരാൻ വേണ്ടി ഇ.ഡിയെ ഉപയോഗിച്ച് മനോജിൽ ബിജെപി സമ്മർദം ചെലുത്തിയിരുന്നുവെന്നു പിസിസി അധ്യക്ഷൻ ജിതു പട്‌വാരിയും ആരോപിച്ചു. ഇ.ഡിയുടെ പീഡനമാണ് ആത്മഹത്യയിലേക്കു നയിച്ചതെന്നു പാർമറിന്റെ കുടുംബാംഗങ്ങളും ആരോപിച്ചു.

ADVERTISEMENT

6 കോടി രൂപ വായ്പയെടുത്തു തിരിമറി നടത്തിയെന്നാരോപിച്ചു പാർമർക്കെതിരെ 2017 ൽ സിബിഐ കേസെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഈ മാസം അഞ്ചിന് ഇൻഡോറിലും സെഹോറിലുമായി നാലിടത്താണ് ഇ.ഡി റെയ്ഡ് നടത്തിയത്. പ്രധാനമന്ത്രി തൊഴിൽദാന പദ്ധതി, മുഖ്യമന്ത്രി യുവസംരംഭക പദ്ധതി എന്നിവയുടെ പേരിലെടുത്ത വായ്പ ഉപയോഗിച്ച് സ്വത്ത് വാങ്ങിയെന്ന കേസിലാണ് അന്വേഷണമെന്ന് ഇ.ഡി മേഖലാ ഓഫിസ് പ്രതികരിച്ചു. 

കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കും: കോൺഗ്രസ്

ADVERTISEMENT

ദമ്പതികളുടെ കുട്ടികളുടെ സംരക്ഷണം പാർട്ടി ഏറ്റെടുക്കുമെന്നു പിസിസി അധ്യക്ഷൻ ജിതു പട്‌വാരി അറിയിച്ചു. മക്കളെ നോക്കണമെന്നു ദമ്പതികൾ ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയോട് കുറിപ്പിൽ അഭ്യർഥിച്ചിരുന്നു.  ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ, കുട്ടികൾ തങ്ങളുടെ കുടുക്കസമ്പാദ്യം രാഹുലിനു സമ്മാനിച്ചിരുന്നു. ടൈപ്പ് ചെയ്തുള്ള കുറിപ്പിൽ രാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങിയവരെയും അഭിസംബോധന ചെയ്യുന്നുണ്ട്.

English Summary:

Political Storm in Madhya Pradesh: A businessman and his wife were found dead in Madhya Pradesh after an ED raid, sparking controversy and allegations of political harassment.