ഒറ്റത്തിരഞ്ഞെടുപ്പ്: 2034 ൽ നടപ്പായേക്കും; ഭരണഘടനാ ഭേദഗതി ബിൽ നാളെ
ന്യൂഡൽഹി ∙ ലോക്സഭയിലേക്കും എല്ലാ നിയമസഭകളിലേക്കും ഒരേ സമയം തിരഞ്ഞെടുപ്പ് നടത്താൻ ഭരണഘടന ഭേദഗതി ചെയ്യുന്നതിനുള്ള ബിൽ നാളെ ലോക്സഭയിൽ അവതരിപ്പിക്കാൻ കാര്യപരിപാടിയിൽ ഉൾപ്പെടുത്തി. ഒരേ സമയമുള്ള തിരഞ്ഞെടുപ്പ് 2034 ൽ സാധ്യമാക്കുംവിധമാണ് ബില്ലിലെ വ്യവസ്ഥ.

ആദ്യഘട്ടമായി ലോക്സഭയിലേക്കും നിയമസഭകളിലേക്കും ഒരേ സമയം തിരഞ്ഞെടുപ്പ് നടത്തുക. അടുത്ത ഘട്ടത്തിൽ, 100 ദിവസത്തിനകം തദ്ദേശസ്ഥാപനങ്ങളിലേക്കു തിരഞ്ഞെടുപ്പു നടത്താൻ വ്യവസ്ഥ ചെയ്യുകയെന്നാണ് മുൻ രാഷ്ട്രപതി റാം നാഥ് കോവിന്ദ് അധ്യക്ഷനായ സമിതി ശുപാർശ ചെയ്തത്. അതിനാൽ തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പിനുള്ള വ്യവസ്ഥകൾ ഇപ്പോൾ മാറ്റേണ്ടതില്ലെന്ന് സർക്കാർ തീരുമാനിച്ചതായാണ് സൂചന.
കഴിഞ്ഞ 12നാണ് ഭരണഘടനാ ഭേദഗതികൾക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയത്. കേന്ദ്രഭരണ പ്രദേശങ്ങളിലും ഡൽഹിയിലും തിരഞ്ഞെടുപ്പു നടത്തുന്നതിനുള്ള നിയമഭേദഗതികളും കാര്യപരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഭരണഘടനാ ഭേദഗതി ബില്ലിൽ പറയുന്നതനുസരിച്ച്, ഒരേ സമയം തിരഞ്ഞെടുപ്പിനു വ്യവസ്ഥ ചെയ്ത് ഭരണഘടനയിൽ 82എ വകുപ്പ് ഉൾപ്പെടുത്തും.
പുതിയ പൊതു തിരഞ്ഞെടുപ്പ് നടന്ന് ലോക്സഭ ആദ്യമായി സമ്മേളിക്കുന്ന ദിവസം ഈ വ്യവസ്ഥ പ്രാബല്യത്തിലാക്കി രാഷ്ട്രപതി വിജ്ഞാപനമിറക്കും. സാധാരണഗതിയിൽ 2029 ലെ പൊതു തിരഞ്ഞെടുപ്പിനുശേഷമാണ് ഇതു സാധ്യമാവുക. അതുകൊണ്ടാണ് 2034 മുതൽ ഒരേ സമയം തിരഞ്ഞെടുപ്പെന്ന് വ്യാഖ്യാനിക്കാവുന്നത്.
ബില്ലിലെ മറ്റു പ്രധാന വ്യവസ്ഥകൾ
∙ലോക്സഭയുടെ പൂർണ കാലാവധിക്കൊപ്പം നിയമസഭകളുടെ കാലാവധിയും അവസാനിക്കും.
∙5 വർഷത്തെ പൂർണകാലാവധിക്കു മുൻപ് ലോക്സഭ പിരിച്ചുവിടുന്ന സാഹചര്യമുണ്ടായാൽ: അവശേഷിക്കുന്ന കാലയളവിനെ പൂർത്തിയാകാത്ത കാലാവധിയായി കണക്കാക്കും. തുടർന്നു നടക്കുന്നത് ഇടക്കാല തിരഞ്ഞെടുപ്പ്. അതിലൂടെ രൂപപ്പെടുന്ന ലോക്സഭയ്ക്ക് ബാക്കി സമയത്തേക്കു മാത്രമാവും കാലാവധി. നിയമസഭകളുടെ കാര്യത്തിലും ഇതേ രീതി പാലിക്കും.
∙ഏതെങ്കിലും നിയമസഭയിലേക്ക് ലോക്സഭയ്ക്കൊപ്പം തിരഞ്ഞെടുപ്പു സാധ്യമല്ലെങ്കിൽ, മറ്റൊരു സമയത്ത് അവിടെ തിരഞ്ഞെടുപ്പു നടത്താൻ തിരഞ്ഞെടുപ്പു കമ്മിഷൻ, രാഷ്ട്രപതിയോടു ശുപാർശ ചെയ്യും. അങ്ങനെ നടത്തുന്ന തിരഞ്ഞെടുപ്പിലൂടെ രൂപീകരിക്കുന്ന നിയമസഭയുടെ കാലാവധിയും ലോക്സഭയുടേതിനൊപ്പം അവസാനിക്കും.