മരണമെത്തുന്ന നേരത്ത്: മരണമടുക്കുമ്പോഴുള്ള ഒറ്റപ്പെടലാണ് യഥാർഥ മരണം
വൃദ്ധന്റെ വാതിൽ ചാരിയിട്ടേയുള്ളു, അടഞ്ഞിട്ടില്ല, ജീവിതം മരണത്തോടു പറഞ്ഞു. ആരുടെ വാതിലും അടഞ്ഞിട്ടില്ല, ചാരിയിട്ടേയുള്ളൂ, മരണം മറുപടി പറഞ്ഞു. ‘എല്ലാവരും ഒരു പോലെ അരക്ഷിതരാണ്. എന്തു കൊണ്ടാണിങ്ങനെ? ജീവിതം ചോദിച്ചു. കുറഞ്ഞ കാലം മാത്രം ജീവിച്ചവർക്കു കൂടുതൽക്കാലം വേണ്ടതല്ലേ? ഒരു നിശ്ചിത പ്രായം മരണത്തിനായി നിശ്ചയിച്ചിരുന്നെങ്കിൽ മറ്റുള്ളവർക്ക് ഭയരഹിതമായി കഴിയാമായിരുന്നില്ലേ ? ആണോ, സൂക്ഷ്മമായി ആലോചിച്ചാണോ പറയുന്നത് , മരണം ജീവിതത്തോടു തിരിച്ചു ചോദിച്ചു.

അഞ്ചു വയസ്സുള്ള മകൾ വരാനൽപ്പം വൈകുമ്പോൾ അമ്മയുടെ നെഞ്ചിടിപ്പ് കൂടുന്നു. രോഗം ബാധിച്ച യുവാവിന്റെ അടുത്ത് നേർച്ചകൾ നേർന്നു അമ്മയും ഭാര്യയും നിൽക്കുന്നു. ഈശ്വരാ, വഴിയിലൊന്നും സംഭവിക്കരുതേ എന്ന് ഉറ്റവരെച്ചൊല്ലി സ്നേഹം ഉത്കണ്ഠപ്പെടുന്നു. മരണപ്പെടാനുള്ള സാധ്യത ഏറെക്കുറെ തുല്യമായതിനാൽ ജീവിതം എല്ലാ ഘട്ടത്തിലും അമൂല്യമായി മാറുന്നു. വൃദ്ധനാകട്ടെ മരണം ഒരുറപ്പില്ലാത്ത സാധ്യതയായതിനാൽ ഭയരഹിതനായിക്കഴിയുന്നു, മരണദിനത്തിലെ പ്രഭാതത്തിലും. ഇതെല്ലാം ഞാൻ വരുന്നതിലെ അനിശ്ചിതത്വം കൊണ്ടല്ലേ: മരണം ചോദിക്കുന്നു.
ജനിച്ചതെല്ലാം മരിക്കും എന്ന അറിവിന്റെ കനി മനുഷ്യനൊഴിച്ചു മറ്റൊരു ജീവിയും ഭുജിച്ചിട്ടില്ല. അന്യജീവജാലങ്ങൾ അജ്ഞത കൊണ്ടു മരണഭയത്തിൽനിന്ന് സുരക്ഷിതരാണെങ്കിൽ മനുഷ്യർ വിസ്മൃതി കൊണ്ടാണ് സുരക്ഷിതർ. മരണത്തിന്റെ കടലെടുത്തു കൊണ്ടിരിക്കുന്ന ഒരു തുരുത്താണ് ജീവിതമെന്നു അറിഞ്ഞിട്ടും അറിയുന്നില്ല മനുഷ്യർ. അവർ നിത്യ ജീവിതമുള്ളതു പോലെ മൃഗതുല്യം ആനന്ദത്തോടെ കഴിയുന്നു. അതു മരണത്തെ യാദൃച്ഛികവും ഭീകരവുമാക്കുന്നു. ‘ആരുള്ളു മരിച്ചവർക്കപരാധി, ഞാനെന്നൊരാടലേശാതെ’ എന്നു ബാലാമണിയമ്മ അതറിഞ്ഞാണ് എഴുതിയത്. മുൻകൂട്ടി അറിഞ്ഞിരുന്നെങ്കിൽ, മരണാവബോധം എപ്പോഴും മനസ്സിലുണ്ടായിരുന്നെങ്കിൽ, മരിച്ചവർ അനാഥരെപ്പോലെ മരിക്കുമായിരുന്നില്ല എന്നറിഞ്ഞു കൊണ്ട് എഴുതിയതാണാ വരികൾ. എങ്കിൽ മരണപൂർവ ദിവസങ്ങളിൽ മനുഷ്യരിത്ര ഏകാകികളാകുമായിരുന്നില്ല . ആശുപത്രികളിലെ അതിതീവ്രപരിചരണ വിഭാഗത്തിലെ രോഗികളെപ്പോലെ അനാഥർ ഒരനാഥാലയത്തിലുമില്ല.
ആസന്നമരണനോട് എങ്ങനെ സംസാരിക്കണമെന്നു ബന്ധുക്കൾക്കറിയില്ല. അവർ ഔപചാരികമായി സംസാരിക്കുന്നു, 'മറ്റുള്ളവരെ'പ്പോലെ, അപരിചിതരെപ്പോലെ പെരുമാറുന്നു. മുഖം കൊടുക്കാതെ പിൻവാങ്ങുന്നു. മരണം അടുത്തടുത്തേക്ക് വരുന്നതിനേക്കാൾ ജീവിതം അകന്നകന്ന് പോകുന്നതാണ് ആസന്നമരണർ കാണുന്നത് . ഇത് ഭയങ്കരമാണ്. മരണമല്ല, ജീവിതാനന്തര ശൂന്യതയല്ല , മരണമടുക്കുമ്പോഴുള്ള ഒറ്റപ്പെടലാണ് യഥാർഥ മരണം.