മലയാളികളുടെ രണ്ടാം വീടായിരുന്നു കൊൽക്കത്ത ഏറെക്കാലം. ചരിത്രം കഥ പറയുന്ന നഗരം. ഹൗറപ്പാലത്തിന്റെ തലയെടുപ്പും ഗംഗയുടെ കൈവഴിയായി ഒഴുകുന്ന ഹൂഗ്ലിയുടെ തീരത്തെ ആരതികളും കൊൽക്കത്ത കണ്ട മലയാളികളുടെ മനസ്സിൽ എന്നും മായാതെ ഉണ്ടാകും. കാഴ്ചകളും ഓർമകളും ഒരുക്കി മലയാളിയെ എന്നും വിളിക്കുന്ന കൊൽക്കത്തയിലേക്കു പോകാൻ ഇനി ഒരു കാരണം കൂടി.

മലയാളികളുടെ രണ്ടാം വീടായിരുന്നു കൊൽക്കത്ത ഏറെക്കാലം. ചരിത്രം കഥ പറയുന്ന നഗരം. ഹൗറപ്പാലത്തിന്റെ തലയെടുപ്പും ഗംഗയുടെ കൈവഴിയായി ഒഴുകുന്ന ഹൂഗ്ലിയുടെ തീരത്തെ ആരതികളും കൊൽക്കത്ത കണ്ട മലയാളികളുടെ മനസ്സിൽ എന്നും മായാതെ ഉണ്ടാകും. കാഴ്ചകളും ഓർമകളും ഒരുക്കി മലയാളിയെ എന്നും വിളിക്കുന്ന കൊൽക്കത്തയിലേക്കു പോകാൻ ഇനി ഒരു കാരണം കൂടി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാളികളുടെ രണ്ടാം വീടായിരുന്നു കൊൽക്കത്ത ഏറെക്കാലം. ചരിത്രം കഥ പറയുന്ന നഗരം. ഹൗറപ്പാലത്തിന്റെ തലയെടുപ്പും ഗംഗയുടെ കൈവഴിയായി ഒഴുകുന്ന ഹൂഗ്ലിയുടെ തീരത്തെ ആരതികളും കൊൽക്കത്ത കണ്ട മലയാളികളുടെ മനസ്സിൽ എന്നും മായാതെ ഉണ്ടാകും. കാഴ്ചകളും ഓർമകളും ഒരുക്കി മലയാളിയെ എന്നും വിളിക്കുന്ന കൊൽക്കത്തയിലേക്കു പോകാൻ ഇനി ഒരു കാരണം കൂടി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാളികളുടെ രണ്ടാം വീടായിരുന്നു കൊൽക്കത്ത ഏറെക്കാലം. ചരിത്രം കഥ പറയുന്ന നഗരം. ഹൗറപ്പാലത്തിന്റെ തലയെടുപ്പും ഗംഗയുടെ കൈവഴിയായി ഒഴുകുന്ന ഹൂഗ്ലിയുടെ തീരത്തെ ആരതികളും കൊൽക്കത്ത കണ്ട മലയാളികളുടെ മനസ്സിൽ എന്നും മായാതെ ഉണ്ടാകും. കാഴ്ചകളും ഓർമകളും ഒരുക്കി മലയാളിയെ എന്നും വിളിക്കുന്ന കൊൽക്കത്തയിലേക്കു പോകാൻ ഇനി ഒരു കാരണം കൂടി.

കെ.എസ് മഹേഷിന്റെ ദ് ട്രൂപ്പ് എന്ന കലാസൃഷ്ടി.

കൊച്ചിയുടെ പാത പിന്തുടർന്നു ബംഗാളിലും ആരംഭിച്ച ബിനാലെ നൽകുന്ന കാഴ്ചകളും ചിന്തകളും ബംഗാൾ പോലെ തന്നെ വൈവിധ്യം നിറഞ്ഞതും രാഷ്ട്രീയ മാനങ്ങളുള്ളതുമാണ്. കൊൽക്കത്ത നഗരത്തിലും അവിടെനിന്ന് 150 കിലോമീറ്റർ അകലെ ബോൽപൂർ ശാന്തിനികേതൻ വിശ്വഭാരതി സർവകലാശാലയിലും 26 വേദികളിലായി ഡിസംബർ ആദ്യവാരം തുടക്കമിട്ടു ജനുവരി 5 വരെ നീളുന്ന ബിനാലെയിൽ നൂറോളം കലാകാരന്മാരുടെ ചിത്രങ്ങളും ശിൽപങ്ങളും ഇൻസ്റ്റലേഷൻ നിർമിതികളും അണിനിരക്കുന്നു. 

ADVERTISEMENT

വിക്ടോറിയ സ്മാരകത്തിൽ ഒരു ചക്ക

ഇന്ത്യയുടെ ആദ്യ തലസ്ഥാനമെന്ന നിലയിൽ ബ്രിട്ടിഷുകാർ ഈ രാജ്യം ഭരിച്ചതിന്റെ കൊളോണിയൽ സ്മരണകൾ വിക്ടോറിയ സ്മാരകത്തിൽ ഇന്നും തലയെടുപ്പോടെ ഉണ്ട്. സ്മാരകത്തിന്റെ പിന്നിലെ ഗേറ്റിൽ ഒരു ബസിന്റെ വലുപ്പമുള്ള ചക്കയുണ്ട്. പരേഷ് മെയ്ത്തി എന്ന കലാകാരനാണ് അർബൻസ്കേപ് എന്ന ഈ സൃഷ്ടിക്കു പിന്നിൽ. നഗരം എല്ലാ ഹരിതാഭയും വിഴുങ്ങുമ്പോൾ ചക്ക അതിന്റെ വലുപ്പം കൊണ്ടു ഹൃദയങ്ങളിൽ മുള്ളു കൊള്ളിക്കുന്നു. 

ന്യൂ ടൗണിലെ ഗാലറികൾ

കൊൽക്കത്ത നഗരത്തിൽനിന്ന് 20 കിലോമീറ്റർ അകലെയാണ് ന്യൂ ടൗൺ. കൊൽക്കത്തയുടെ തിക്കും തിരക്കുമില്ലാതെ നിർമിച്ചിരിക്കുന്ന ആധുനിക ഐടി നഗരം. ഇവിടുത്തെ ആർട്ട് ഏക്കറിൽ ജയശ്രീ ചക്രവർത്തി ഉണങ്ങിയ വേരുകളും കരിയിലയും കമ്പും ചുള്ളിയും വള്ളിക്കെട്ടുകളും തുണിയും മാവുപശയും മറ്റും ചേർത്ത് 55 അടി നീളത്തിൽ കോർത്തു നിർമിച്ചിരിക്കുന്ന പായ പോലെ വിശാലമായ കരിയില ചുരുൾ പ്രകൃതിയിലെ ഓരോ വസ്തുക്കളും എങ്ങനെ ഇഴ ചേർന്നിരിക്കുന്നു എന്നതിന്റെ തെളിവാണ്.

പ്രകൃതിയിൽനിന്ന് അകന്നു യാന്ത്രികമായിപ്പോകുന്ന കാലത്ത് മതിവരാതെ നോക്കിനിന്നു പോകുന്ന കലാസൃഷ്ടി. അങ്ക– ബങ്ക ജോമി എന്നാണ് ഇതിന്റെ പേര്. നദി പോലെ ഒഴുകി പരന്നു നമ്മുടെ ചിന്താധാരയുടെ നീളം വർധിപ്പിക്കുന്നു എന്ന് അർഥം. 

കേരളത്തിന്റെ തലയെടുപ്പ്

തൃശൂർ സ്വദേശിയും ശാന്തിനികേതൻ കലാഭവൻ വിദ്യാർഥിയും മുംബൈയിലെ ചിത്രകാരനുമായ ടി.വി.സന്തോഷ്, പൊന്നാനി സ്വദേശിയായ പ്രമുഖ ചിത്രകാരി പരേതയായ ടി.കെ.പത്മിനി, കലാഭവൻ ഗ്രാഫിക്സ് ആർട്സ് വിഭാഗം മുൻ അധ്യാപകൻ കാഞ്ഞിരപ്പള്ളി സ്വദേശി കെ.എസ്.മഹേഷ് തുടങ്ങിയ കലാകാരന്മാരുടെ സൃഷ്ടികൾ ശാന്തിനികേതനിലെ വിവിധ വേദികളിൽ കാണാം.

ADVERTISEMENT

മഹേഷിന്റെ ദ് ട്രൂപ്പ് എന്ന ഇൻസ്റ്റലേഷൻ ഏതാനും പെഡസ്റ്റൽ ഫാനുകൾ നടത്തുന്ന നൃത്തമാണ്. പ്രശസ്ത ശിൽപി കെ.എസ്.രാധാകൃഷ്ണന്റെ ശിൽപങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്ന സ്റ്റുഡിയോ ആയ ശാന്തിനികേതൻ സൊസൈറ്റി ഓഫ് വിഷ്വൽ ആർട്സ് ആൻഡ് ഡിസൈൻ ബിനാലെയുടെ വേദികളിലൊന്നാണ്.  പ്രശസ്ത ഗുജറാത്തി ഫൊട്ടോഗ്രഫർ ജ്യോതി ഭട്ടിന്റെ അപൂർവ ഫോട്ടോകളുടെ കൂട്ടത്തിൽ ചിത്രകാരൻ എം.എഫ്.ഹുസൈന്റെ യുവത്വം നിറഞ്ഞ ഫോട്ടോ കാണാം. 

ബൈബിളിലെ പ്രളയം, ഏബ്രഹാമിന്റെ ബലി തുടങ്ങി ദേവദത്ത് പട്നാ‌യ്കിന്റെ വരകളും ഈ വേദിയിലാണ് ഉള്ളത്. നഗരങ്ങളിലെ കോൺക്രീറ്റ് കാട്ടിൽ അകപ്പെട്ടുപോയ മനുഷ്യന്റെ വൈകാരികത പ്രതിഫലിപ്പിക്കുന്ന ചിത്രമാണ് സുധീർ പട്‌വർധൻ ഒരുക്കിയിരിക്കുന്നത്. 

കൊച്ചി–മുസിരിസ് ക്യുറേറ്ററായ നിഖിൽ ചോപ്രയുടെ കലാസൃഷ്ടികൾ ഇവിടെ ഗബ്ബ എന്ന ഗാലറിയിൽ ഉണ്ട്. കാലാവസ്ഥാ മാറ്റവും ചുഴലിക്കാറ്റും മൂലം മുങ്ങിപ്പോകുന്ന സുന്ദർബൻ ദ്വീപിന്റെ ആശങ്ക ലൈവായി ചിത്രീകരിക്കുകയാണ് നിഖിൽ. 

കാന്താർ ഘർ വീടിനെ പുതപ്പിച്ച്

ഹൗറ സ്റ്റേഷനിൽനിന്ന് 2 മണിക്കൂർ ട്രെയിനിൽ യാത്ര ചെയ്താൽ ശാന്തിനികേതൻ ബോൽപൂർ സ്റ്റേഷനിൽ എത്താം. മലയാളി കലാകാരനായ തിരുവല്ല തടിയൂർ സ്വദേശി അരുൺ കൃഷ്ണനെ പോലെയുള്ളവർ ചിത്രങ്ങൾ വരച്ചു മനോഹരമാക്കിയ റെയിൽവേ സ്റ്റേഷനാണ് ബോൽപൂർ. തദ്ദേശീയ സ്ത്രീകൾ കോട്ടൺ സാരിയും മറ്റും നീളത്തിൽ തയ്ച്ചെടുത്ത് ഒരു വീടിനെ പുതപ്പിച്ചിരിക്കുന്ന കാഴ്ചയാണ് കാന്താർഘർ എന്ന ബിനാലെ വേദിയിലുള്ളത്. ബീർഭൂം പ്രദേശത്ത് ഇത്തരം കൈത്തറി തുണി നിർമിക്കുന്ന സ്ത്രീകളുടെ കലാപരമായ കഴിവിനു നൽകുന്ന അംഗീകാരമാണ് ഇത്. 

ADVERTISEMENT

അണിയറയിൽ മലയാളി 

ബംഗാൾ ബിനാലെ ഒരുക്കുന്നതും നേതൃത്വം നൽകുന്നതും ക്യുറേറ്ററും ഡയറക്ടറുമായ സിദ്ധാർഥ് ശിവകുമാറാണ്. ശാന്തിനികേതൻ വിശ്വഭാരതി സർവകലാശാല ആർട്ട് ഹിസ്റ്ററി മുൻ പ്രഫസറും പ്രശസ്ത കലാഗവേഷകനുമായ പ്രഫ.ആർ.ശിവകുമാറിന്റെ മകൻ. ശാന്തിനികേതനിലെ പൂർവവിദ്യാർഥി. 50 വർഷത്തിലേറെയായി ശാന്തിനികേതനിൽ താമസിക്കുന്ന, ശൂരനാട് കുന്നിൽ കുടുംബത്തിൽ വേരുകളുള്ള ശിവകുമാർ, മലയാളത്തിലെ ആദ്യ ലക്ഷണമൊത്ത മഹാകാവ്യമായ ‘രാമചന്ദ്രവിലാസം’ രചിച്ച അഴകത്തു പത്മനാഭക്കുറുപ്പിന്റെ പിൻതലമുറക്കാരനാണ്. അലിപ്പൂരിനടുത്ത് ഗാലറി രാസായിൽ വച്ചു സിദ്ധാർഥ് ശിവകുമാറുമായി നടത്തിയ കൂടിക്കാഴ്ചയിൽ നിന്ന്: 

ബംഗാൾ ബിനാലേയുടെ ക്യുറേറ്ററും ഡയറക്ടറുമായ സിദ്ധാർഥ് ശിവകുമാർ.

കൊച്ചിക്കു ശേഷം ഇത്തരമൊരു ബിനാലെ ആരംഭിച്ചതിന്റെ പ്രചോദനം ?

കൊച്ചി ഇക്കാര്യത്തിൽ വഴികാട്ടിയാണ്. കവികളുടെയും ചിത്രകാരന്മാരുടെയും ശിൽപികളുടെയും സിനിമ എടുക്കുന്നവരുടെയും എല്ലാം നാടാണ് ബംഗാൾ. എന്നാൽ 1960നു ശേഷം കലാരംഗത്ത് ബംഗാൾ സ്കൂളിന് ഒരു അപചയം സംഭവിച്ചു. ടഗോറിനു ശേഷം ഈ നാട് എന്തു സംഭാവന നൽകി എന്ന ചോദ്യവും പ്രസക്തമാണ്. ഇതിനുള്ള ഉത്തരമാണ് ഈ ബിനാലെ. 8 മാസം കൊണ്ടാണ് എല്ലാ ക്രമീകരണങ്ങളും നടത്തിയത്. ഡയറക്ടറും ക്യുറേറ്ററും ആവുക എന്നതു വലിയൊരു വെല്ലുവിളിയാണ്. ബംഗാൾ സ്കൂൾ എന്ന കലയിലെ ചിന്താധാരയുടെ മറുപുറമാണ് ശാന്തിനികേതൻ സ്കൂൾ. ഈ രണ്ടു ധാരകളെയും ഒരുമിപ്പിക്കാൻ കൂടിയാണ് കൊൽക്കത്തയിലും ശാന്തിനികേതനിലുമായി ഇരട്ട പ്രദർശനവേദി ഒരുക്കിയത്. ജെഎസ്ഡബ്ല്യു ഉൾപ്പെടെ 4 കമ്പനികൾ സഹായം നൽകി. രണ്ടു വർഷത്തിലൊരിക്കൽ നടക്കുന്ന കലയുടെ ഈ ഉത്സവം കൊൽക്കത്തയിലേക്കു കൂടുതൽ സഞ്ചാരികളെ ആകർഷിക്കും. 

ശാന്തിനികേതൻ എന്ന വലിയ ക്യാൻവാസിൽ ഈ ബിനാലെ അവതരിപ്പിക്കപ്പെടുമ്പോൾ അതു രാജ്യത്തിന്റെ ശ്രദ്ധ ആകർഷിക്കുന്നില്ലേ ?

ബിഹാർ ഉൾപ്പെടെ പല സ്ഥലങ്ങളിലും ബിനാലെകൾ നടക്കുന്നുണ്ട്. എന്നാൽ കൊച്ചി പോലെ സംഘടിതമായ ഒരു കലാപ്രദർശനം അല്ല എന്നു മാത്രം. ബംഗാൾ ബിനാലെ സാധാരണ മനുഷ്യരുടെ ജന്മസിദ്ധമായ കഴിവുകളെ ബ്രാൻഡ് ചെയ്യാനുള്ള വേദി കൂടിയാണ്. എല്ലാവരെയും ആകർഷിക്കാനായി ഇത്തവണ പ്രവേശന ഫീസ് പോലും ഏർപ്പെടുത്തുന്നില്ല. ജനങ്ങളെ കൂട്ടിയോജിപ്പിക്കുന്ന ഇടമാകണം ഓരോ ബിനാലെയും. ഓരോ സ്ഥലത്തും കലാ സൃഷ്ടികൾക്ക് ഇടം ഒരുക്കണം. ആളുകൾ തിങ്ങിനിറഞ്ഞു സഞ്ചരിക്കുന്ന കൊൽക്കത്ത നഗരത്തിന്റെ തെരുവോരങ്ങളിലും ഇടുങ്ങിയ വഴികളിലും എല്ലാം കലാശിൽപങ്ങൾ കാണാം. ഇത് ഈ നഗരത്തിന്റെ മാത്രം പ്രത്യേകതയാണ്. ന്യൂ കൊൽക്കത്തയിലെ ഐടി മേഖലയിൽ വികസനം വരുമ്പോഴും ആർട്സ് ഏക്കർ പോലെയുള്ള കലാ സ്ഥാപനങ്ങളും ചിത്രങ്ങൾ പ്രദർശിപ്പിക്കുന്ന ഹാളുകളും ഈ നഗരത്തിന്റെ മുഖമുദ്രയായി കാണാം.

അലിപ്പൂർ ജയിൽ ഇന്ന് അലിപ്പൂർ മ്യൂസിയം കൂടിയാണ്. ബിനാലെയുടെ 6 ഭാഗങ്ങൾ ഇവിടെയാണ് ഒരുക്കിയിരിക്കുന്നത്. കൊൽക്കത്ത നഗരത്തിന്റെ പല ഭാഗത്തും വീടുകളോടു ചേർന്നും മറ്റും അനേകം കലാകേന്ദ്രങ്ങളും പ്രദർശന സ്റ്റുഡിയോകളും പ്രവർത്തിക്കുന്നു. ഇവയിൽ പലതും ഒരു മാസത്തേക്കു ബിനാലെ വേദി കൂടി ആക്കി മാറ്റിയിരിക്കുകയാണ്. ഇപ്പോൾ നമ്മൾ സംസാരിക്കുന്ന ഗാലറി രാസ എന്ന ഈ സ്റ്റുഡിയോയിൽ ബംഗാളി സിനിമയുടെയും സാഹിത്യത്തിന്റെയും പരിച്ഛേദം കാണാം. 

English Summary:

Bengal Biennale: A journey through art and thought in Kolkata