ആദ്യ കൃതിയായ ദി ഐവറി ത്രോൺ (ദന്തസിംഹാസനം) 2015ൽ പുറത്തിറങ്ങിയപ്പോൾ ഇന്ത്യയിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ ചരിത്രകാരനായിരുന്ന മനു എസ്.പിള്ള ഇപ്പോൾ, 34-ാം വയസ്സിൽ. മാവേലിക്കരയിൽ ജനിച്ച്, പുണെയിൽ വളർന്ന്, ബ്രിട്ടനിൽ ഉപരിപഠനവും ഗവേഷണവും പൂർത്തിയാക്കിയ മനുവിന്റെ ഏറ്റവും പുതിയ പുസ്തകം കൊളോണിയലിസവുമായി സമാന്തര വളർച്ച കൈവരിച്ച ഹിന്ദു ദേശീയതയുടെ ചരിത്രമാണ് - ‘ഗോഡ്‌സ് ഗൺസ് ആൻഡ് മിഷനറീസ് - ദ് മേക്കിങ് ഓഫ് ദ് മോഡേൺ ഹിന്ദു ഐഡന്റിറ്റി’.

ആദ്യ കൃതിയായ ദി ഐവറി ത്രോൺ (ദന്തസിംഹാസനം) 2015ൽ പുറത്തിറങ്ങിയപ്പോൾ ഇന്ത്യയിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ ചരിത്രകാരനായിരുന്ന മനു എസ്.പിള്ള ഇപ്പോൾ, 34-ാം വയസ്സിൽ. മാവേലിക്കരയിൽ ജനിച്ച്, പുണെയിൽ വളർന്ന്, ബ്രിട്ടനിൽ ഉപരിപഠനവും ഗവേഷണവും പൂർത്തിയാക്കിയ മനുവിന്റെ ഏറ്റവും പുതിയ പുസ്തകം കൊളോണിയലിസവുമായി സമാന്തര വളർച്ച കൈവരിച്ച ഹിന്ദു ദേശീയതയുടെ ചരിത്രമാണ് - ‘ഗോഡ്‌സ് ഗൺസ് ആൻഡ് മിഷനറീസ് - ദ് മേക്കിങ് ഓഫ് ദ് മോഡേൺ ഹിന്ദു ഐഡന്റിറ്റി’.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആദ്യ കൃതിയായ ദി ഐവറി ത്രോൺ (ദന്തസിംഹാസനം) 2015ൽ പുറത്തിറങ്ങിയപ്പോൾ ഇന്ത്യയിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ ചരിത്രകാരനായിരുന്ന മനു എസ്.പിള്ള ഇപ്പോൾ, 34-ാം വയസ്സിൽ. മാവേലിക്കരയിൽ ജനിച്ച്, പുണെയിൽ വളർന്ന്, ബ്രിട്ടനിൽ ഉപരിപഠനവും ഗവേഷണവും പൂർത്തിയാക്കിയ മനുവിന്റെ ഏറ്റവും പുതിയ പുസ്തകം കൊളോണിയലിസവുമായി സമാന്തര വളർച്ച കൈവരിച്ച ഹിന്ദു ദേശീയതയുടെ ചരിത്രമാണ് - ‘ഗോഡ്‌സ് ഗൺസ് ആൻഡ് മിഷനറീസ് - ദ് മേക്കിങ് ഓഫ് ദ് മോഡേൺ ഹിന്ദു ഐഡന്റിറ്റി’.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആദ്യ കൃതിയായ ദി ഐവറി ത്രോൺ (ദന്തസിംഹാസനം) 2015ൽ പുറത്തിറങ്ങിയപ്പോൾ ഇന്ത്യയിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ ചരിത്രകാരനായിരുന്ന മനു എസ്.പിള്ള ഇപ്പോൾ, 34-ാം വയസ്സിൽ. മാവേലിക്കരയിൽ ജനിച്ച്, പുണെയിൽ വളർന്ന്, ബ്രിട്ടനിൽ ഉപരിപഠനവും ഗവേഷണവും പൂർത്തിയാക്കിയ മനുവിന്റെ ഏറ്റവും പുതിയ പുസ്തകം കൊളോണിയലിസവുമായി സമാന്തര വളർച്ച കൈവരിച്ച ഹിന്ദു ദേശീയതയുടെ ചരിത്രമാണ് - ‘ഗോഡ്‌സ് ഗൺസ് ആൻഡ് മിഷനറീസ് - ദ് മേക്കിങ് ഓഫ് ദ് മോഡേൺ ഹിന്ദു ഐഡന്റിറ്റി’. വിവിധ നഗരങ്ങളിലെ പ്രകാശനച്ചടങ്ങുകൾക്കും ബുക്ക് സൈനിങ് പരിപാടികൾക്കുമിടെ മനു എസ്.പിള്ള മലയാള മനോരമയോടു സംസാരിക്കുന്നു.  

ഇത് അഞ്ചാം പുസ്തകം. വായിച്ചവരൊക്കെ എന്തു പറയുന്നു ?

ADVERTISEMENT

ഇതുവരെയും, വായനക്കാർ ഏറെ മഹാമനസ്‌കതയോടെ നല്ല വാക്കുകൾ പറയുന്നു. ഈയിടെ വന്ന നിരൂപണ ലേഖനങ്ങളിലൊന്നിൽ ഇടതുപക്ഷത്തോടും വലതുപക്ഷത്തോടും സംവദിക്കുന്ന പുസ്തകം എന്നാണ് വിശേഷിപ്പിച്ചത്. ഞാനത് മനഃപൂർവം ആ വിധത്തിലാക്കിയതല്ല. തെളിവുകൾ അടിസ്ഥാനമാക്കി ചരിത്രമെഴുതുക മാത്രമാണു ചെയ്തത്. തെളിവുകൾ സ്വയം സംസാരിച്ചു കൊള്ളും. പ്രത്യയശാസ്ത്ര അതിർവരമ്പുകൾ മായ്ച്ച് എല്ലാവരോടും സംസാരിക്കുന്ന, എല്ലാവർക്കും മനസ്സിലാകുന്ന ഉള്ളടക്കവും വാദമുഖങ്ങളും യുക്തിവിചാരങ്ങളുമാണ് പുസ്തകത്തിലുള്ളതെന്ന് നിരൂപകർ പറയുന്നു. ചരിത്രമെഴുതുന്നവരടക്കം എല്ലാ എഴുത്തുകാരുടെയും മോഹം അവരുടെ പുസ്തകങ്ങൾ പ്രത്യയശാസ്ത്ര ഭേദമില്ലാതെ എല്ലാ ആളുകളെയും ചിന്തിപ്പിക്കണം, അവരുടെ മുൻവിധികളെ വെല്ലുവിളിക്കണം എന്നൊക്കെത്തന്നെയാണ്. ഈ പുസ്തകത്തിന് അതു സാധിക്കുമെന്നു തന്നെ പ്രതീക്ഷിക്കുന്നു. 

ചരിത്രപുസ്തക വായനയിലെ പുതിയൊരു ട്രെൻഡിനു തന്നെ മനുവിന്റെ പുസ്തകങ്ങൾ തുടക്കമിട്ടെന്നു പറയാം. കൂടുതൽ യുവജനങ്ങൾ ഇപ്പോൾ ചരിത്രം വായിക്കുന്നു. 

ആദ്യ പുസ്തകം പുറത്തിറങ്ങി ഏകദേശം 10 വർഷം കഴിഞ്ഞിരിക്കുന്നു. ഇപ്പോഴും എനിക്കു പ്രസക്തിയുണ്ടെങ്കിൽ, പരിണാമത്തിനു വിധേയനാകാനും പക്വതയാർജിക്കാനും കഴിഞ്ഞിട്ടുണ്ടെങ്കിൽ, അതു വായനക്കാർ എന്നിലും എന്റെ ഉദ്യമങ്ങളിലും വിശ്വാസം അർപ്പിച്ചതു കൊണ്ടാണ്. അതിനു ഞാൻ ഏറെ കടപ്പെട്ടിരിക്കുന്നു.  പ്രായത്തിൽ ഏറെ മുതിർന്നവർ മാത്രമല്ല, യുവജനങ്ങൾ ഒട്ടേറെപ്പേരും എന്റെ പുസ്തകപരിപാടികളിൽ പങ്കെടുക്കാനെത്തുന്നതിൽ വലിയ സന്തോഷമുണ്ട്. അല്ലാത്തപക്ഷം അത്ര ചരിത്രകുതുകികളൊന്നുമല്ലാത്തവരാണ് അവരേറെയും. ഇങ്ങനെ വിവിധ വിഭാഗങ്ങളിൽപ്പെട്ട വായനക്കാരെ ആകർഷിക്കാനാകുന്നതിൽ ആഹ്ലാദമുണ്ട്. 

ചരിത്രമെഴുത്തിൽ യുവതലമുറ സൃഷ്ടിക്കുന്ന വ്യത്യാസം എന്താണ്?  മനുവിനെപ്പോലെ മലയാളിയായ മഹ്‌മൂദ് കൂരിയ ഉൾപ്പെടെ രാജ്യാന്തര തലത്തിൽ അറിയപ്പെടുന്ന യുവചരിത്രകാരന്മാരും ചരിത്രകാരികളും ഏറെയുണ്ട്. ചരിത്രം എഴുതുമ്പോൾ നിങ്ങളെല്ലാം വ്യത്യസ്തമാകുന്നത് 

ADVERTISEMENT

പഴയതലമുറയിൽനിന്നു വേറിട്ട കാഴ്ചപ്പാടു കൊണ്ടാണോ?  

ഞങ്ങൾ പുതുതലമുറയിൽപ്പെട്ടവർ ബോധപൂർവം എന്തെങ്കിലും വ്യത്യാസം സൃഷ്ടിക്കുന്നുണ്ടോ എന്ന് എനിക്കറിയില്ല. പക്ഷേ ഒന്നുറപ്പാണ്- ഓരോ പുതിയ തലമുറയ്ക്കും ചരിത്രപഠനത്തെപ്പറ്റി പുതിയ പുതിയ കാഴ്ചപ്പാടുകളും സമീപനങ്ങളുമുണ്ട്. നൂറുവർഷം മുൻപു വരെ, ഏറ്റവും മികച്ച ചരിത്രകാരന്മാർ പോലും വനിതകളുടെ പങ്കിനെ അവഗണിച്ചിരുന്ന കാര്യം ഞാൻ ചൂണ്ടിക്കാട്ടാറുണ്ട്. ഇരുപതാം നൂറ്റാണ്ടിൽ മാത്രമാണ് ഇതിൽ മാറ്റമുണ്ടായത്. വിശേഷിച്ചും, സ്ത്രീപക്ഷ പഠനങ്ങളിലൂടെ. മറഞ്ഞിരിക്കുന്നതോ മറച്ചുവയ്ക്കപ്പെട്ടതോ ആയ ഗതകാല സ്ത്രീ സംഭാവനയുടെ മെച്ചപ്പെട്ട ചിത്രം നമുക്കു ലഭിച്ചത് അങ്ങനെയാണ്. ഇതേ വിധത്തിൽ, പുതുതലമുറയിൽപ്പെട്ട ഞങ്ങൾക്കും പുതിയ ഉൾക്കാഴ്ചകളും സമീപനങ്ങളും അവതരിപ്പിക്കാൻ സാധിച്ചിട്ടുണ്ട്. അതൊരു സ്വാഭാവികമായ പ്രക്രിയയാണ്. കൂരിയയുടേത് മികച്ച ഗവേഷണ സപര്യയാണ്. ഈയിടെ അദ്ദേഹത്തിനു ലഭിച്ച വിഖ്യാതമായ അംഗീകാരത്തിൽ ഞങ്ങൾക്കെല്ലാം അഭിമാനമുണ്ട്.  

മതം ചരിത്ര ഗവേഷണത്തിനു വിഷയമാക്കുന്നത് ഇന്നത്തെ കാലത്തു വിശേഷിച്ചും, ഏറെ വിവാദങ്ങൾ സൃഷ്ടിച്ചേക്കാവുന്ന ഒന്നാണ്. മനുവിന്റെ പുതിയ പുസ്തകത്തെ ആരാണ് ഭയക്കേണ്ടത് ?

വിവാദങ്ങൾ എനിക്കൊരു പ്രശ്‌നമല്ല. ആദ്യത്തെ പുസ്തകത്തിനു തന്നെ നഷ്ടപരിഹാര നോട്ടിസ് കിട്ടിയ ചരിത്രമാണുള്ളത്. അതുകൊണ്ടുതന്നെ എനിക്കറിയാം, പൊതുവേയുള്ള ചരിത്രഗവേഷണവും കുറച്ചുകൂടി വിപുലമായ വായനാസമൂഹത്തിനു വേണ്ടിയുള്ള എഴുത്തും നമ്മുടെ രാജ്യത്ത് ഏറെ കുഴപ്പം പിടിച്ച സംഗതിയാണ്. ആളുകളിൽ ഭൂരിഭാഗം പേരും ചരിത്രത്തെ വികാരപരമായി സമീപിക്കുന്നവരാണ്. ചരിത്രകാരന്മാരാകട്ടെ, പക്ഷപാതമില്ലാതെ നിർവികാരതയോടെ ചരിത്രത്തെ പഠിക്കാൻ ശ്രമിക്കുന്നു. അങ്ങനെ വരുമ്പോൾ വിവാദമുണ്ടാകുക സ്വാഭാവികമാണ്.  ശരിയാണ്, ഈ പുസ്തകത്തിന്റെ കാര്യത്തിൽ എനിക്ക് ആശങ്കകൾ ഇല്ലാതെയില്ല. സുദൃഢമായ തെളിവുകളും ഞാൻ ഒപ്പം നൽകിയിട്ടുണ്ട്. പുസ്തകത്തിന്റെ ഉള്ളടക്കം 350 പേജുകൾ നീളുന്നതാണ്. ബാക്കി 230 പേജുകൾ കുറിപ്പുകളാണ്. ഏതാണ്ട് എല്ലാ വാചകങ്ങൾക്കും അടിക്കുറിപ്പുണ്ട്. ഗൗരവമായ വായനയും വിശകലനവും ആഗ്രഹിക്കുന്നവർക്ക് അനായാസം അതു സാധിക്കും. 

ADVERTISEMENT

ഹിന്ദു ദേശീയത ഇത്രയേറെ ചർച്ചയാകുന്ന ഇക്കാലത്ത് ഇങ്ങനെയൊരു പുസ്തകം എങ്ങനെ സ്വീകരിക്കപ്പെടും എന്ന ആശങ്കയുണ്ടായിരുന്നോ ?  ഉപരിപഠനകാലത്തെ ഗവേഷണങ്ങളുടെ വിപുലീകരിച്ച പതിപ്പാണോ ഇത്?

ആധുനിക ഹിന്ദുമതം ഏറെക്കാലമായി എന്റെ പഠനഗവേഷണങ്ങളുടെ ഭാഗമാണ്. 2011ൽ, ബിരുദാനന്തര ബിരുദ പഠനകാലത്ത്  എന്റെ ഡിസർട്ടേഷൻ ഹിന്ദു ദേശീയതയെക്കുറിച്ചായിരുന്നു. 2019 ആയപ്പോഴേക്കും, പുസ്തകമെഴുതണം എന്ന ബോധ്യം വന്നു. 2020ൽ ആദ്യത്തെ ചില അധ്യായങ്ങളും എഴുതി. കൂടുതൽ ഗവേഷണം വേണമെന്ന തോന്നലുണ്ടായത് അപ്പോഴാണ്. അങ്ങനെ പ്രോജക്ട് നീണ്ടു. ഈ വർഷം അവസാനത്തോടെയാണ് പൂർത്തിയായത്. അങ്ങനെ മൊത്തത്തിൽ നോക്കിയാൽ, പത്തു വർഷത്തിലേറെയെടുത്താണ് ഈ പുസ്തകത്തിന്റെ പിറവി. 

സാധാരണയായി ഈ വിഷയം ആളുകൾ കാണുന്നത് ഹിന്ദു-മുസ്‌ലിം ബന്ധങ്ങളുടെ സ്ഫടികക്കണ്ണാടിയിലൂടെയാണ്. നേരെ മറിച്ച്, ക്രിസ്ത്യൻ മിഷനറിമാരുമായും പോർച്ചുഗീസ് കാലഘട്ടം മുതലുള്ള പടിഞ്ഞാറൻ ശക്തികളുമായും ഹിന്ദുമതത്തിനുണ്ടായ സമ്പർക്കങ്ങളാണ് ഞാൻ പഠിച്ചത്. 

സംവാദങ്ങൾക്കും കലഹങ്ങൾക്കും അക്രമസംഭവങ്ങൾക്കുമൊപ്പം, അപാരമായ ക്രിയാത്മകതയും പുതുമയും ഇണങ്ങിച്ചേരലും അടിമുടി അഴിച്ചുപണിയുമെല്ലാം ഉൾപ്പെട്ട ഈ സമ്പർക്കങ്ങൾ രാഷ്ട്രീയമായി കരുത്തും മൂർച്ചയുമുള്ള ഹിന്ദു സ്വത്വവികാസം സാധ്യമാക്കുന്നതിൽ പ്രധാന പങ്കു വഹിച്ചതെങ്ങനെയെന്ന് വിശകലനം ചെയ്തു.  അന്നത്തെക്കാലത്തെ ബലതന്ത്രങ്ങളെ അപഗ്രഥിക്കുകയും പഠിക്കുകയുമല്ലാതെ, അനാവശ്യമായി എന്തെങ്കിലും അഭിപ്രായം പറയാൻ ശ്രമിച്ചിട്ടില്ല. വർത്തമാനകാലത്തിലേക്കു കടക്കാതെ, ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിയോടെ പുസ്തകം അവസാനിപ്പിച്ചതും ബോധപൂർവമാണ്. സ്വാതന്ത്ര്യാനന്തര സംഭവങ്ങളെപ്പറ്റി മികച്ച പുസ്തകങ്ങൾ വേറെയുണ്ടെന്നതാണ് ഒരു കാരണം. പുസ്തകത്തിന്റെ ചരിത്രപരമായ ഉള്ളടക്കത്തെ മൂടിക്കളയുംവിധം സമകാലിക രാഷ്ട്രീയം വന്നു നിറയുന്നത് ഒഴിവാക്കാനും കൂടിയാണിത്. 

English Summary:

"The Evidence Speaks for Itself": Manu S. Pillai, author of "God's Gun's and Missionaries," discusses his exploration of the historical forces that shaped modern Hindu identity. Drawing on extensive research, Pillai sheds light on the complex interplay between Hinduism, Christian missionaries, and Western powers during India's colonial past.