തൃണമൂൽ സർക്കാരിനെതിരെ സുപ്രധാന വിധികൾ പുറപ്പെടുവിച്ച ജഡ്ജി രാജിവയ്ക്കുന്നു; ബിജെപിയിൽ ചേർന്നേക്കും
കൊൽക്കത്ത ∙ തൃണമൂൽ കോൺഗ്രസ് സർക്കാരിനെതിരെ സുപ്രധാനവിധികൾ പുറപ്പെടുവിച്ച കൽക്കട്ട ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അഭിജിത് ഗംഗോപാധ്യായ രാജിവച്ചു രാഷ്ട്രീയത്തിലിറങ്ങുന്നു. കോടതിയിൽ ജഡ്ജി എന്ന നിലയിൽ ഇന്ന് അവസാനത്തെ ദിനമായിരിക്കുമെന്നും ഇടതുപാർട്ടിയിലോ കോൺഗ്രസിലോ ബിജെപിയിലോ ചേരുമെന്നും അദ്ദേഹം പറഞ്ഞു.

കൊൽക്കത്ത ∙ തൃണമൂൽ കോൺഗ്രസ് സർക്കാരിനെതിരെ സുപ്രധാനവിധികൾ പുറപ്പെടുവിച്ച കൽക്കട്ട ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അഭിജിത് ഗംഗോപാധ്യായ രാജിവച്ചു രാഷ്ട്രീയത്തിലിറങ്ങുന്നു. കോടതിയിൽ ജഡ്ജി എന്ന നിലയിൽ ഇന്ന് അവസാനത്തെ ദിനമായിരിക്കുമെന്നും ഇടതുപാർട്ടിയിലോ കോൺഗ്രസിലോ ബിജെപിയിലോ ചേരുമെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്നും വ്യക്തമാക്കി.
14 കേസുകളിലാണ് ജസ്റ്റിസ് അഭിജിത് ഗംഗോപധ്യായ തൃണമൂൽ സർക്കാരിനെതിരെ കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിന് ഉത്തരവിട്ടത്. സ്കൂൾ നിയമന കുംഭകോണക്കേസ് സിബിഐയെ ഏൽപിച്ചതും അദ്ദേഹമായിരുന്നു. ഈ കേസിലാണ് ബംഗാൾ മന്ത്രി പാർഥ ചാറ്റർജി അറസ്റ്റിലായത്.
ഏത് പാർട്ടിയിലാണ് ചേരുന്നതെന്ന് വ്യക്തമാക്കിയിട്ടില്ലെങ്കിലും ബിജെപിയിൽ ചേരുമെന്നാണ് സൂചന. സർവീസ് കാലാവധി തീരാൻ 3 മാസം കൂടിയുണ്ട്.